/indian-express-malayalam/media/media_files/UbnGZkF3uN4jZUEq77Pu.jpg)
ഫൊട്ടോ: X/ Indian Football Team
എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സിറിയയോട് തോൽവിയേറ്റു വാങ്ങി ഇന്ത്യ. നിർണായക മത്സരത്തിൽ 76ാം മിനിറ്റിൽ ഒമർ ഖ്രിബിനാണ് ഇന്ത്യൻ ആരാധകരുടെ നെഞ്ചുകലക്കിയ ഗോൾ നേടിയത്. ഇന്ത്യൻ പ്രതിരോധ നിരയേയും ഗോൾകീപ്പറേയും ഞെട്ടിച്ചാണ് സിറിയൻ നായകൻ ഗോൾവല കുലുക്കിയത്.
ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾമുഖത്ത് നിരവധി അവസരങ്ങൾ വീണുകിട്ടിയെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചിട്ടില്ല. ഇരു ടീമുകളും പ്രതിരോധം ശക്തമാക്കിയിരുന്നു. ഇതിന് മുമ്പ് ആറ് തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. മൂന്ന് കളികളിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടു തവണ സിറിയ ജയിച്ചിട്ടുണ്ട്. ഒരു മത്സരം സമനിലയിലായി. 2019ൽ ഇന്റർകോണ്ടിനെന്റൽ കപ്പിലാണ് ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയത്. 1-1 എന്ന നിലയിൽ സമനിലയായിരുന്നു ഫലം.
ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും വമ്പൻ തോൽവിയായിരുന്നു ഫലം. ഓസ്ട്രേലിയയോട് രണ്ട് ഗോളിനും, ഉസ്ബെക്കിസ്ഥാനോട് മൂന്ന് ഗോളിനും നീലപ്പട തോൽവി വഴങ്ങിയപ്പോൾ ഒരൊറ്റ ഗോൾ പോലും തിരിച്ചടിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, ചരിത്രം പരിഗണിക്കുമ്പോൾ 1964ൽ ടൂർണമെന്റിലെ റണ്ണറപ്പുകളായ ചരിത്രം ഇന്ത്യയ്ക്ക് അവകാശപ്പെടാനുണ്ട്. അഞ്ചാം തവണയാണ് ഇന്ത്യ എ എഫ് സി ഏഷ്യൻ കപ്പിൽ മത്സരിക്കാനെത്തുന്നത്.
സിറിയക്കാർക്കെതിരായ ഒരു ജയം പോലും ഇന്ത്യയ്ക്ക് അവസാന 16ൽ സ്ഥാനം ഉറപ്പിക്കാനാകില്ലെന്ന സ്ഥിതിയാണുള്ളത്. മറ്റ് ഗ്രൂപ്പുകളിലെ ഒരു കൂട്ടം ഫലങ്ങളും ഇന്ത്യയുടെ സാധ്യതയ്ക്ക് മുന്നിൽ തടസ്സമായുണ്ട്. എന്നിരുന്നാലും, ഗോളുകളുടെ അഭാവം മാറ്റേണ്ടതുണ്ട്. തന്റെ മൂന്നാം എഎഫ്‌സി ഏഷ്യൻ കപ്പിൽ കളിക്കുന്ന സ്‌ട്രൈക്കർ സുനിൽ ഛേത്രി തന്റെ ഗോൾ വരൾച്ച അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ടൂർണമെന്റിൽ ഇന്ത്യയുടെ അതേ സ്ഥിതിയിലാണ് സിറിയയും.
Read More
- അയോധ്യയിൽ വൻ ഭക്തജനത്തിരക്ക്; സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയും
- 'രാം ലല്ല' മിഴി തുറന്നു; കനത്ത സുരക്ഷയിൽ അയോധ്യ
- താൽക്കാലിക ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് ബൂത്തുകൾ; അയോധ്യയിൽ മെഡിക്കൽ ടീമുകൾ സജ്ജം
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നു മുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.