scorecardresearch

ഇന്നലെ സിറാജ്, ഇന്നത്തെ ഊഴം ബുംറയുടേത്, കേപ്ടൗണിൽ വീണ്ടും തീമഴ!

ഇന്ന് മത്സരത്തിന്റെ ആദ്യ സെഷനിൽ പ്രോട്ടീസ് ബാറ്റർമാരെ വലച്ചത് ബുംറയുടെ ബൂം ബൂം ഡെലിവറികളായിരുന്നു. ആദ്യ സെഷനിൽ വീണ നാല് വിക്കറ്റുകളും ബുംറ സ്വന്തം പോക്കറ്റിലാക്കി. ഇതോടെ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകളും ബുംറ സ്വന്തമാക്കി.

ഇന്ന് മത്സരത്തിന്റെ ആദ്യ സെഷനിൽ പ്രോട്ടീസ് ബാറ്റർമാരെ വലച്ചത് ബുംറയുടെ ബൂം ബൂം ഡെലിവറികളായിരുന്നു. ആദ്യ സെഷനിൽ വീണ നാല് വിക്കറ്റുകളും ബുംറ സ്വന്തം പോക്കറ്റിലാക്കി. ഇതോടെ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകളും ബുംറ സ്വന്തമാക്കി.

author-image
Sports Desk
New Update
Jaspreet Bumrah | Ind vs SA Test match Live

ഫൊട്ടോ: X/ BCCI

കേപ്ടൗണിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനിടെ വീണ്ടും തീമഴ പെയ്യിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇന്നലത്തെ ദിവസം താരമായത്  ആറ് വിക്കറ്റുകൾ പിഴുതെടുത്ത മുഹമ്മദ് സിറാജ് ആയിരുന്നു.

Advertisment

എന്നാൽ, ഇന്ന് മത്സരത്തിന്റെ ആദ്യ സെഷനിൽ പ്രോട്ടീസ് ബാറ്റർമാരെ വലച്ചത് ബുംറയുടെ ബൂം ബൂം ഡെലിവറികളായിരുന്നു. ആദ്യ സെഷനിൽ വീണ നാല് വിക്കറ്റുകളും ബുംറ സ്വന്തം പോക്കറ്റിലാക്കി. ഇതോടെ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകളും ബുംറ സ്വന്തമാക്കി. ട്രിസ്റ്റൺ സ്റ്റബ്സ് (1), ഡേവിഡ് ബെഡിങ്ഹാം (11), കൈൽ വെറീനെ (9), മാർക്കോ ജാൻസൻ (11), കേശവ് മഹാരാജ് (3) എന്നിവരാണ് ബുംറയുടെ പന്തിൽ പുറത്തായത്. 

Advertisment

ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റെടുത്ത മുകേഷ് കുമാർ ഡീൻ എൽഗർ (12), ടോണി ഡി സോർസി (1)  എന്നിവരെ പുറത്താക്കി. പ്രോട്ടീസ് ഓപ്പണർ എയ്ഡൻ മാർക്രമിന്റെ (84*) ചെറുത്തുനിൽപ്പാണ് മത്സരത്തെ ആവേശകരമാക്കുന്നത്. സെഞ്ചുറി നേട്ടത്തിനരികെയാണ് താരം. 

സ്കോർ 73ൽ നിൽക്കെ മാർക്രം നൽകിയ അനായാസമായ ക്യാച്ച് വിക്കറ്റ് കീപ്പർ കെ എൽ കൈവിട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം വമ്പനടികളിലൂടെ സ്കോറിങ്ങ് നിരക്ക് ഉയർത്തുന്നതാണ് കാണാനായത്. മത്സരത്തിൽ 29.2 ഓവറിൽ ദക്ഷിണാഫ്രിക്കൻ ടോട്ടൽ 150 കടന്നു. അവരുടെ ലീഡും 52 റൺസായി ഉയർന്നു.

Read More

Jaspreet Bumra India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: