/indian-express-malayalam/media/media_files/ynWwHTDKpQiFPsxW7QuQ.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാമത്തേയും അവസാനത്തേയുമായ ടെസ്റ്റിൽ ചരിത്രവിജയമാണ് ഇന്ത്യ നേടിയത്. ഏറ്റവും കുറഞ്ഞ ഓവറുകൾക്കകം മത്സരം ജയിക്കാൻ ടീമിനായിരുന്നു. ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായ കേപ്ടൗണിലെ പിച്ചിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തിളക്കമാർന്ന ജയമാണ് നേടിയത്.
ഏറെ ആഹ്ളാദത്തോടെ വിരാട് കോഹ്ലിയെ വാരിപ്പുണരുന്ന രാഹുൽ ദ്രാവിഡിന്റേയും ത്രില്ലടിച്ചിരിക്കുന്ന യുവതാരങ്ങളുടേയും വൈകാരികമായ നിമിഷങ്ങളാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. ഇന്ത്യയുടെ യഥാർത്ഥ വിജയശിൽപ്പികളായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും സന്തോഷം പങ്കിടുന്നതും കാണാം.
മത്സര ശേഷം ഈ പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗറിന് സ്നേഹസമ്മാനം നൽകാനും ഇന്ത്യൻ ക്യാമ്പ് തയ്യാറായി. സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും ക്യാപ്റ്റൻ രോഹിത് ശർമ്മയും, ഒപ്പിട്ട കോഹ്ലിയുടെ പേരുള്ള 18ാം നമ്പർ ജേഴ്സി ദക്ഷിണാഫ്രിക്കൻ നായകന് കൈമാറി.
Starting the New Year with a historic Test win at Newlands 👌👌
— BCCI (@BCCI) January 5, 2024
📽️ Relive all the moments here 🔽#TeamIndia | #SAvINDpic.twitter.com/xbpMGBXjxR
വിരാടിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചാണ് എൽഗർ നന്ദിയറിയിച്ചത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ എൽഗറിന്റെ സെഞ്ചുറി കരുത്തിലാണ് ദക്ഷിണാഫ്രിക്ക അനായാസ ജയം നേടിയത്. ഈ പ്രകടനത്തിന്റെ കരുത്തിൽ ജസ്പ്രീത് ബുംറയ്ക്കൊപ്പം പരമ്പരയുടെ താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് സിറാജാണ് ഈ മത്സരത്തിലെ താരമായി മാറിയത്.
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.