/indian-express-malayalam/media/media_files/2025/10/05/india-women-vs-pakistan-women-odi-cricket-match-2025-10-05-16-04-47.jpg)
Source: Screengrab
india Vs Pakistan Handshake Controversy:വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ ടോസിന്റെ സമയം പാക്കിസ്ഥാൻ ക്യാപ്റ്റന് ഹസ്ദതാനം നൽകാതെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഇന്ത്യയും പാക്കിസ്ഥാനും ഇരു രാജ്യങ്ങളിലും കളിക്കില്ല എന്ന നിലപാടിനെ തുടർന്ന് വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ ലീഗ് ഘട്ട മത്സരത്തിന് കൊളംബോയാണ് വേദിയായത്.
ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകാൻ തയ്യാറാവാതിരുന്നത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സൂര്യകുമാർ യാദവ് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി അഗയ്ക് ഹസ്തദാനം നൽകുകയോ മുഖത്തേക്ക് നോക്കുകയോ പോലും ചെയ്തില്ല.
Also Read: എന്തുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി? ബിസിസിഐയുടെ വിശദീകരണം
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകാൻ മുതിരേണ്ടതില്ല എന്ന് പാക്കിസ്ഥാൻ ക്യാപ്റ്റനോട് മാച്ച് റഫറി പൈക്രോഫ്റ്റ് നിർദേശിച്ചു എന്ന് പാക്കിസ്ഥാൻ ആരോപിച്ചു.
Also Read: ഇത്ര തിടുക്കത്തിൽ ഗില്ലിനെ ക്യാപ്റ്റനാക്കിയിട്ട് എന്താണ് നേട്ടം? രോഹിത്തിനോടുള്ള അനീതി ചൂണ്ടി ഹർഭജൻ
ഇതോടെ മാച്ച് റഫറിയെ മാറ്റാതെ മത്സരങ്ങൾ കളിക്കില്ലെന്ന പാക്കിസ്ഥാന്റെ ഭീഷണി ഐസിസിയുടെ അടുത്ത് വിലപ്പോയില്ല. ഏഷ്യാ കപ്പിൽ മൂന്ന് വട്ടം ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ മൂന്ന് വട്ടവും പാക്കിസ്ഥാൻ കളിക്കാർക്ക് ഇന്ത്യൻ കളിക്കാർ ഹസ്തദാനം നൽകിയില്ല.
Also Read: IND vs WI: വിൻഡിസിന്റെ ദയനീയ വീഴ്ച; ഇന്ത്യയുടെ കൂറ്റൻ ജയത്തിന് പ്രത്യേകതകളേറെ
വനിതാ ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യൻ ടീം കൊളംബോയിലേക്ക് പോകുന്നതിന് മുൻപ് തന്നെ പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകേണ്ടതില്ല എന്ന് ബിസിസിഐ ടീമിനെ അറിയിച്ചിരുന്നു. മത്സരത്തിന് ശേഷവും ഇന്ത്യൻ വനിതാ താരങ്ങൾ പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകില്ല.
Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.