/indian-express-malayalam/media/media_files/2025/04/19/KqDZAGSkZGKRL95wRzMH.jpg)
Hasan Ali, Abrar Photograph: (X)
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനിടയിൽ ഏറെ വിവാദമായിരുന്നു അബ്രാറിന്റെ വിക്കറ്റ് ആഘോഷം. ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയതിന് ശേഷമാണ് അബ്രാറിന്റെ വിവാദ ആഘോഷം വന്നത്. ഇപ്പോൾ പാകിസ്താന്‍ സൂപ്പര്‍ ലീഗിൽ അബ്രാര്‍ അഹമ്മദിനെ അദ്ദേഹത്തിന്റെ തന്നെ വിവാദമായ വിക്കറ്റ് ആഘോഷം ഓർമിപ്പിച്ച് കളിയാക്കി വിക്കറ്റ് ആഘോഷിക്കുകയാണ് ഹസന്‍ അലി.
പിഎസ്എല്ലിലെ കറാച്ചി കിങ്‌സ്-ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് മത്സരത്തിനിടെയായിരുന്നു സംഭവം. ഇന്ത്യ-പാക് മത്സരത്തിനിടെ വിവാദമായ അബ്രാറിന്റെ ആഘോഷം ഹസന്‍ അലി അബ്രാറിനു നേരേ പ്രയോഗിച്ചു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ഇന്നിങ്‌സിന്റെ 19-ാം ഓവറിലാണ് അബ്രാർ പുറത്തായത്.
Hasan Ali doing the celebration of Abrar Ahmed after dismissing him. pic.twitter.com/r41EFhVFr9
— Mufaddal Vohra (@mufaddal_vohra) April 19, 2025
അബ്രാറിന്റെ വിക്കറ്റെടുത്ത ശേഷം ഹസന്‍ അലി അബ്രാറിന് നേരേ തലകൊണ്ട് 'കയറിപ്പോ' എന്ന തരത്തില്‍ ആംഗ്യം കാണിച്ചു. എന്നാൽ പിന്നാലെ അബ്രാറിനടുത്തെത്തി ഹസന്‍ സൗഹൃദത്തില്‍ സംസാരിച്ചു. ചിരിച്ചുകൊണ്ടാണ് അബ്രാര്‍ ഗ്രൗണ്ട് വിട്ടത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ 18-ാം ഓവറിലെ മൂന്നാം പന്തില്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡായിരുന്നു. അബ്രാറിന്റെ കാരംബോളിന് മുൻപിലാണ് ഗിൽ വീണത്. രണ്ട് കൈയും കെട്ടിക്കൊണ്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങൂ എന്ന് തലകൊണ്ട് ആംഗ്യം കാണിക്കുകയാണ് അബ്രാര്‍ ചെയ്തത്. എന്നാൽ പാകിസ്താനെ ഇന്ത്യ ആറു വിക്കറ്റിന് തോല്‍പ്പിച്ചതോടെ അബ്രാര്‍ ട്രോളർമാരുടെ ഇരയായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.