scorecardresearch

Champions Trophy Final: ഇടംകയ്യൻ സ്പിന്നറിന് മുൻപിൽ കോഹ്ലിയുടെ മുട്ടുവിറയ്ക്കുമോ? പ്രത്യേക പരിശീലനം

India Vs New Zealand Final: ഏകദിനത്തിൽ റൺസ് വാരിക്കൂട്ടുമ്പോഴും ഇടംകയ്യൻ ഓർത്തഡോക്സ് സ്പിന്നിന് മുൻപിൽ മുട്ടുവിറയ്ക്കുന്ന ചരിത്രമാണ് ഇന്ത്യയുടെ റൺ മെഷീനുള്ളത്.

India Vs New Zealand Final: ഏകദിനത്തിൽ റൺസ് വാരിക്കൂട്ടുമ്പോഴും ഇടംകയ്യൻ ഓർത്തഡോക്സ് സ്പിന്നിന് മുൻപിൽ മുട്ടുവിറയ്ക്കുന്ന ചരിത്രമാണ് ഇന്ത്യയുടെ റൺ മെഷീനുള്ളത്.

author-image
Sports Desk
New Update
Virat Kohli | Ind vs NZ

Virat Kohli (File Photo)

india Vs New Zealand Final, Champions Trophy: 

ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇരു ടീമുകളും 50 ഓവർ വീതം ബാറ്റ് ചെയ്താൽ അതിൽ പകുതിയോളം ഓവറും എറിയുക ഇടംകയ്യൻ സ്പിന്നർമാരാണെന്ന് ഉറപ്പ്. രവീന്ദ്ര ജഡേജയിലും അക്ഷർ പട്ടേലിലുമാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ക്യാപ്റ്റൻ സാന്റ്നറും രചിൻ രവീന്ദ്രയുമാണ് ന്യൂസിലൻഡിന് പ്രതീക്ഷ നൽകുന്നത്. ഇടംകയ്യൻ, ഓഫ് സ്പിന്നർമാരെ നേരിടാൻ പ്രത്യേക പരിശീലനമാണ് വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ നടത്തിയത്. 

Advertisment

വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർക്കെതിരെ കളിച്ചാണ് ഇന്ത്യയുടെ ടോപ്, മധ്യനിര ബാറ്റർമാർ കൂടുതലായും പരിശീലനം നടത്തിയത്. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ സാന്റ്നർ 10 ഓവറിൽ ഒരു മെയ്ഡനോടെ 41 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ക്കി. ബ്രേസ് വൽ ഒൻപത് ഓവറിൽ 56 റൺസ് ആണ് വഴങ്ങിയത്. 

ന്യൂസിലൻഡിന്റെ സ്പിൻ സഖ്യം കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് 13 വിക്കറ്റ്. രചിൻ തന്റെ ആറ് ഓവറിൽ 31 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. 

ഇന്ത്യയുടെ റൺ മെഷീന് ഇടംകയ്യൻ ഓർത്തഡോക്സ് സ്പിൻ എന്നുമൊരു തലവേദനയാണ്. കോഹ്ലിക്കെതിരെ ഇടംകയ്യൻ ഓർത്തഡോക്സ് സ്പിന്നർമാരാണ് ഏറ്റവും മികച്ച ശരാശരിയും ഇക്കണോമിയും കണ്ടെത്തിയിരിക്കുന്നത്. സാന്റ്നറിലൂടെ കോഹ്ലിയുടെ ഈ പോരായ്മ മുതലെടുക്കാനാവും ന്യൂസിലൻഡ് പ്രധാനമായും ശ്രമിക്കുക. 

Advertisment

കോഹ്ലിക്ക് എതിരെ ഏകദിനത്തിൽ ഏറ്റവും മികച്ച ഇക്കണോമിയുള്ള ബോളർ സാന്റ്നറാണ്. മൂന്ന് വട്ടമാണ് ന്യൂസിലൻഡ് ക്യാപ്റ്റന് കോഹ്ലിയെ പുറത്താക്കാനായത്. എന്നാൽ സാന്റ്നറിന് എതിരെ കോഹ്ലിയുടെ ശരാശരി 60 ആണ്. പുനെ ടെസ്റ്റിൽ ഏറ്റുമുട്ടിയപ്പോൾ കോഹ്ലിയെ രണ്ട് വട്ടം സാന്റ്നർ പുറത്താക്കിയിരുന്നു. അതുകൊണ്ട് തന്നെ ചാംപ്യൻസ് ട്രോഫി ഫൈനലിന് ഇറങ്ങുന്നതിന് മുൻപ് സാന്റ്നറിന് അതിജീവിക്കാൻ പാകത്തിലെ പരിശീലനത്തിനാണ് കോഹ്ലി മുൻതൂക്കം നൽകിയത്.

Read More

Icc Champions Trophy India Vs New Zealand Champions Trophy Final Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: