/indian-express-malayalam/media/media_files/2025/03/09/FQqftCDxmzrftwR1WQdy.jpg)
ചാംപ്യൻസ് ട്രോഫി ഫൈനൽ ടോസ് Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
india Vs New Zealand Final, Champions Trophy: ചാംപ്യൻസ് ട്രോഫി ഫൈനലിലും ടോസ് നേടാനാവാതെ രോഹിത് ശർമ. ഇതോടെ ഏകദിന ഫോർമാറ്റിൽ ഇത് തുടർച്ചയായ 12ാം വട്ടമാണ് രോഹിത് ശർമയ്ക്ക് ടോസ് നഷ്ടമാവുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ ബ്രയാൻ ലാറയുടെ കരിയറിലെ 12 ടോസ് നഷ്ടം എന്ന റെക്കോർഡിനൊപ്പം രോഹിത് ശർമ എത്തി.
എന്നാൽ ടോസ് നഷ്ടം തങ്ങളെ ഒരു വിധത്തിലും ബാധിക്കില്ല എന്നാണ് കലാശപ്പോര് ആരംഭിക്കുന്നതിന് മുൻപ് രോഹിത് ശർമ പ്രതികരിച്ചത്. "ഞങ്ങൾ ഇവിടെ കുറേ മത്സരങ്ങൾ കളിച്ച് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്യുകയും ആദ്യം ബോൾ ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇപ്പോൾ രണ്ടാമത് ബാറ്റ് ചെയ്യേണ്ടി വരുന്നു എന്നത് ഞങ്ങൾ കാര്യമാക്കുന്നില്ല,"രോഹിത് പറഞ്ഞു.
"ഇവിടെ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ ഇവിടെ ചെയ്സ് ചെയ്യുകയും ജയിക്കുകയും ചെയ്തു. അത് ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ടോസിനെ കുറിച്ച് ആലോചിക്കേണ്ടതില്ല. എത്രമാത്രം നന്നായി കളിക്കാനാവുന്നു എന്നതാണ് വിഷയം. ഡ്രസ്സിങ് റൂമിൽ ഞങ്ങൾ അതിനെ കുറിച്ചാണ് സംസാരിച്ചത്. ടോസിനെ കുറിച്ചോർത്ത് ആശങ്ക വേണ്ട. നന്നായി കളിക്കുക. ഞങ്ങൾ മുൻപ് ചെയ്തത് അതാണ്. ഇന്നും ഞങ്ങൾ ചെയ്യാൻ പോകുന്നത് അതാണ്," രോഹിത് ശർമ പറഞ്ഞു.
കളി പുരോഗമിക്കുംതോറും ഈ പിച്ചിൽ ബാറ്റിങ് പ്രയാസമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം മഞ്ഞിന്റെ സാന്നിധ്യം ഇല്ലാത്തതും രണ്ടാമത് ബോൾ ചെയ്യുന്ന ടീമിനെ തുണയ്ക്കുന്നു.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ: രോഹിത് ശർമ ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ എൽ രാഹുൽ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
Read More
- Women Premier League: റൺ മഴ പെയ്യിച്ച് യുപി; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പുറത്ത്
- പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിറിന് ഐപിഎല്ലിൽ കളിക്കാനാവുമോ? വഴി ഇങ്ങനെ
- Champions Trophy Final: ഇടംകയ്യൻ സ്പിന്നറിന് മുൻപിൽ കോഹ്ലിയുടെ മുട്ടുവിറയ്ക്കുമോ? പ്രത്യേക പരിശീലനം
- പ്രായം 55; ഇത് 2025 തന്നെ അല്ലേ? ഒറ്റ കൈ കൊണ്ട് വിന്റേജ് സേവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.