/indian-express-malayalam/media/media_files/2025/03/08/uA12NOULhMGtO4pd7rLg.jpg)
പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ Photograph: (ഫെയ്സ്ബുക്ക്)
അടുത്ത സീസണിൽ ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ചാൽ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതികരണവുമായാണ് പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ എത്തിയത്. ഐപിഎല്ലിൽ കളിക്കാൻ അവസരം വന്നാൽ എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് മുഹമ്മദ് ആമിറിന്റെ ചോദ്യം. എന്നാൽ പാക്കിസ്ഥാൻ കളിക്കാർക്ക് ഐപിഎല്ലിൽ വിലക്ക് നിലനിൽക്കെ ഇനി ഏതെങ്കിലും ഫ്രാഞ്ചൈസി ആമിറിൽ താത്പര്യം പ്രകടിപ്പിച്ചാൽ പോലും എങ്ങനെയാണ് മുഹമ്മദ് ആമിറിന് ഐപിഎല്ലിൽ കളിക്കാനാവുക?
2008 സീസണിൽ മാത്രമാണ് പാക്കിസ്ഥാൻ കളിക്കാരെ ഐപിഎല്ലിന്റെ ഭാഗമാവാൻ അനുവദിച്ചത്. പിന്നെ എന്തുകൊണ്ട് ആമിർ 2026 ഐപിഎൽ സീസണിൽ കളിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നു? എങ്ങനെ ഇത് സാധ്യമാവും?
പാക്കിസ്ഥാൻ കളിക്കാരന് മറ്റൊരു രാജ്യത്തിന്റെ പാസ്പോർട്ട് ഉപയോഗിച്ച് ഐപിഎല്ലിൽ കളിക്കാൻ സാധിക്കും. പത്ത് വർഷം മുൻപ് പാക്കിസ്ഥാൻ മുൻ ഓൾ റൗണ്ടർ അസർ മഹ്മൂദ് ഇങ്ങനെ ഐപിഎല്ലിൽ കളിച്ചിരുന്നു. പാക്കിസ്ഥാനിൽ നിന്ന് യുകെയിലേക്ക് ചേക്കേറിയ മഹ്മൂദ് ബ്രിട്ടീഷ് പാസ്പോർട്ട് സ്വന്തമാക്കിയിരുന്നു.
ബ്രിട്ടീഷ് പാസ്പോർട്ട് ലഭിച്ചാൽ ആമിറിനും ഐപിഎല്ലിൽ കളിക്കാൻ സാധിക്കും. ഏതാനും വർഷം മുൻപ് ആമിർ യുകെയിലേക്ക് കൂടുമാറിയിരുന്നു. ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുന്നതിനെ കുറിച്ച് ഇടയ്ക്ക് മുഹമ്മദ് ആമിർ പറയുകയും ചെയ്തിരുന്നു. എന്നാൽ അത് ഇതുവരെ സാധ്യമായിട്ടില്ല.
ഐപിഎൽ 2026 സീസണിനായി പേര് രജിസ്റ്റർ ചെയ്യാൻ മുഹമ്മദ് ആമിറിന് സാധിക്കുമോ എന്നാണ് ആദ്യം അറിയേണ്ടത്. രജിസ്റ്റർ ചെയ്യാൻ സാധിച്ചാൽ മാത്രമാണ് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയുള്ളു. ഏതെങ്കിലും ഫ്രാഞ്ചൈസികൾ ആമിറിന്റെ പേര് ഷോർട്ട് ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടണം.
പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിറിനെ ടീമിൽ ഉൾപ്പെടുത്തിയാൽ ആർസിബിക്ക് ഐപിഎൽ കിരീടം നേടാൻ സാധിക്കും എന്ന് പാക്കിസ്ഥാൻ മുൻ ഓപ്പണർ അഹ്മദ് ഷെഹ്സാദ് പറഞ്ഞു. ജിയോ ടിവിയിലെ ചർച്ചയിലായിരുന്നു അഹ്മദ് ഷെഹ്സാദിന്റെ അവകാശവാദം.
Read More
- Women Premier League: ലാനിങ്ങിന്റെ വെടിക്കെട്ട് പാഴായി; ഹർലിന്റെ ബാറ്റിങ് കരുത്തിൽ ഗുജറാത്തിന് ജയം
- വീണ്ടും അഭിമാന നേട്ടം; പ്രണവ് ലോക ജൂനിയർ ചെസ് ചാംപ്യൻ
- Kerala Blasters: നാണംകെട്ടില്ല; അവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം
- Champions Trophy: 20.6 കോടി കാഴ്ച്ചക്കാർ; റെക്കോർഡുകൾ കടപുഴക്കി ഇന്ത്യ-പാക്കിസ്ഥാൻ പോര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.