scorecardresearch

Champions Trophy Final: എലിയും പൂച്ചയും കളിയാണ്; വില്യംസൺ-ജഡേജ പോര് ഫൈനൽ ഫലം നിർണയിക്കും: അശ്വിൻ

Champions Trophy Final, India Vs New Zealand: വരുണിനും കുൽദീപിനും എതിരെ വില്യംസൺ നന്നായി ബാറ്റ് ചെയ്തു. അക്ഷറിന് വില്യംസണിനെ പുറത്താക്കാനായി. എന്നാൽ ജഡേജയാണ് വില്യംസണിനെ കൂടുതൽ കുഴക്കിയത്

Champions Trophy Final, India Vs New Zealand: വരുണിനും കുൽദീപിനും എതിരെ വില്യംസൺ നന്നായി ബാറ്റ് ചെയ്തു. അക്ഷറിന് വില്യംസണിനെ പുറത്താക്കാനായി. എന്നാൽ ജഡേജയാണ് വില്യംസണിനെ കൂടുതൽ കുഴക്കിയത്

author-image
Sports Desk
New Update
kane williamson ravindra jadeja champions trophy final

Kane Williamson Ravindra Jadeja, Champions Trophy Final Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

india Vs New Zealand, Champions Trophy Final: ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണും രവീന്ദ്ര ജഡേജയും തമ്മിലുള്ള പോരാട്ടമാവും ചാംപ്യൻസ് ട്രോഫി ഫൈനലിന്റെ ഗതി നിർണയിക്കുക എന്ന പ്രവചനവുമായി ഇന്ത്യൻ മുൻ സ്പിന്നർ ആർ. അശ്വിൻ. ജഡേജയെ നേരിടുമ്പോൾ  വില്യംസൺ ലെഗ് സ്റ്റംപിലേക്ക്  നീങ്ങും. കാരണം വില്യംസണിന് അറിയാം ജഡേജ തന്നെ കുഴയ്ക്കും എന്ന്, ആർ.അശ്വിൻ പറഞ്ഞു. 

Advertisment

"ചിലപ്പോൾ വില്യംസൺ ക്രീസ് ലൈനിന് പുറത്തേക്ക് ഇറങ്ങി ബോളറിന് മുകളിലൂടെ ചിപ്പ് ഷോട്ടോ അല്ലെങ്കിൽ എക്സ്ട്രാ കവറിലേക്ക് ഷോട്ടോ കളിക്കും. ബാക്ക്ഫൂട്ടിൽ നിന്ന് കട്ട് ഷോട്ട് കളിക്കാനും വില്യംസൺ ജഡേജയ്ക്ക് എതിരെ ശ്രമിക്കും. എലിയും പൂച്ചയും കളിയാണ് ഇവർക്കിടയിൽ നടക്കുന്നത്. ജഡേജയ്ക്ക് മേൽ ആധിപത്യം പുലർത്താനാവും വില്യംസൺ ശ്രമിക്കുക. മറുവശത്ത് ജഡേജ തന്റെ ലെങ്ത്തിലും സ്പീഡിലും വേരിയേഷൻ കൊണ്ടുവന്നാവും ജഡേജയുടെ ആക്രമണം,"അശ്വിൻ പറഞ്ഞു. 

"ടോം ആൻഡ് ജെറി കളി പോലെയാണ് ക്രീസിൽ ഇവർ. ജഡേജയും വില്യംസണും തമ്മിലുള്ള പോരാട്ടം മത്സര ഫലത്തെ നിർണയിക്കും. വില്യംസണും ജഡേജയും തമ്മിലുള്ള പോരാട്ടം ആകാംക്ഷ ഉണർത്തുന്നതാണ്. വരുണിനും കുൽദീപിനും എതിരെ വില്യംസൺ നന്നായി ബാറ്റ് ചെയ്തു. അക്ഷറിന് വില്യംസണിനെ പുറത്താക്കാനായി. എന്നാൽ ജഡേജയാണ് വില്യംസണിനെ കൂടുതൽ കുഴക്കിയത്," അശ്വിൻ ചൂണ്ടിക്കാണിക്കുന്നു.

"മറ്റ് ലെഗ് സ്പിന്നർമാരേക്കാൾ കൂടുതൽ വേഗത ജഡേജയ്ക്കുണ്ട്. ജഡേജയ്ക്കെതിരെ കട്ട് ഷോട്ട് കളിക്കുക പ്രയാസമാണ്. സ്വീപ്പ് ഷോട്ട് കളിക്കുന്നത് അസാധ്യമാണ് എന്ന് തന്നെ പറയാം. സ്ലോഗ് സ്വീപ്പ് കളിക്കാനാവും. എന്നാൽ ട്രെഡീഷണൽ സ്വീപ്പ് ജഡേജയ്ക്ക് എതിരെ കളിക്കാൻ സാധിക്കില്ല." 

Advertisment

"കെയ്ൻ വില്യംസണിന് മുകളിൽ ജഡേജയ്ക്ക് ആധിപത്യം നൽകുന്ന ഘടകം മുൻ കീവീസ് ബാറ്റർക്ക് എതിരെ ജഡേജ സ്ലോ ബോൾ എറിഞ്ഞിട്ടില്ല എന്നതാണ്. മാത്രമല്ല ടേൺ കണ്ടെത്താൻ ജഡേജയ്ക്ക് സാധിച്ചിട്ടും ഉണ്ട്. ഇതിന് കാരണം ജഡേജയുടെ ഹൈ റീലീസ് പോയിന്റ് ആണ്."

"എന്നാൽ കെയിൻ വില്യംസൺ ബുദ്ധിമാനാണ്. അതുകൊണ്ടാണ് സ്റ്റംപിന് മുൻപിൽ നിന്ന് വില്യംസൺ മാറുന്നത്. ജഡേജയെ സ്റ്റംപിലേക്ക് എറിയാൻ പ്രേരിപ്പിക്കുകയാണ് വില്യംസൺ ചെയ്യുന്നത്. കവറിലൂടെ ചിപ്പ് ഷോട്ടും കളിക്കുന്നു. കഴിഞ്ഞ കളിയിൽ ഇതാണ് ജഡേജയ്ക്ക് എതിരെ വില്യംസൺ ചെയ്തത്," അശ്വിൻ പറഞ്ഞു. 

Read More

Icc Champions Trophy India Vs New Zealand Champions Trophy Final Kane Williamson Ravindra Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: