/indian-express-malayalam/media/media_files/2025/03/07/Ue7duLpBUvxBSQgwq9AY.jpg)
Matt Henry Is Doubtful For Champions Trophy Final Against Indian Photograph: (Matt Henry, Instagram)
ഇന്ത്യൻ മുൻനിര ബാറ്റേഴ്സിന് പേടി വേണ്ട; ഹെൻറിക്ക്
ചാംപ്യൻസ് ട്രോഫി ഫൈനൽ മുൻപിൽ നിൽക്കെ ന്യൂസിലൻഡിന് കനത്ത തിരിച്ചടി. പേസർ മാറ്റ് ഹെൻറിയുടെ പരുക്ക് ആണ് ന്യൂസിലൻഡിന്റെ ആത്മവിശ്വാസത്തിന് മങ്ങൽ ഏൽപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമി ഫൈനലിൽ ക്യാച്ച് എടുക്കുമ്പോഴാണ് മാറ്റ് ഹെൻറിക്ക് പരുക്കേറ്റത്.
ഇത്തവണത്തെ ചാംപ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തി നിൽക്കുന്ന താരമാണ് മാറ്റ് ഹെൻറി. സെമി ഫൈനലിൽ ക്ലാസനെ പുറത്താക്കാനുള്ള ക്യാച്ച് എടുക്കുമ്പോഴാണ് ഹെൻറിക്ക് തോളിന് പരുക്കേറ്റത്. പരുക്കേറ്റിട്ടും ഫീൽഡിങ് തുടരുകയും ബോൾ ചെയ്യുകയും താരം ചെയ്തിരുന്ു.
ഫൈനൽ ആവുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കാൻ ഹെൻറിക്ക് സാധിക്കും എന്നാണ് പ്രതീക്ഷ എന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്ത്നർ പറഞ്ഞു. സെമിക്കും ഫൈനലിനും ഇടയിലെ മൂന്ന് ദിവസത്തെ ഇടവേള കൊണ്ട് ഹെൻറിക്ക് തിരിച്ചെത്താനാവുമെന്നാണ് സാന്ത്നർ പ്രതീക്ഷ പ്രകടിപ്പിച്ചത്.
എന്നാൽ വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ന്യൂസിലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് പേസറുടെ ഫിറ്റ്നസ് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് പ്രതികരിച്ചത്. ഹെൻറിക്ക് ഫൈനൽ കളിക്കാനായില്ല എങ്കിൽ അത് ഇന്ത്യക്ക് വലിയ ആശ്വാസമാവും.
2029 ഏകദിന ലോകകപ്പ് സെമി ഫൈനൽ മുതൽ ഇന്ത്യൻ മുൻ നിര ബാറ്റിങ്ങിന് ഹെൻറി നൽകുന്ന തലവേദന കുറച്ചൊന്നുമല്ല. ഹെൻറിയുടെ പേസും മൂവ്മെന്റും ഇന്ത്യൻ ടോപ് ഓർഡർ ബാറ്റിങ് നിരയെ പലവട്ടം വിറപ്പിച്ച. ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ ജയിച്ചു എങ്കിലും ഇന്ത്യയുടെ അഞ്ച് വിക്കറ്റ് ഹെൻറി പിഴുതു.
മാറ്റ് ഹെൻറിക്ക് ചാംപ്യൻസ് ട്രോഫി ഫൈനൽ കളിക്കാൻ സാധിച്ചില്ല എങ്കിൽ ജേക്കബ് ഡഫി ആയിരിക്കും പകരം പ്ലേയിങ് ഇലവനിലേക്ക് എത്തുക. ലാഹോറിൽ നിന്ന് വ്യാഴാഴ്ചയാണ് ന്യൂസീലൻഡ് ഫൈനൽ വേദിയായ ദുബായിലേക്ക് എത്തിയത്. വെള്ളിയാഴ്ച ഇന്ത്യ പരിശീലനത്തിന് ഇറങ്ങും എങ്രിലും ന്യൂസിലൻഡ് വിട്ടുനിൽക്കും. ശനിയാഴ്ച ആയിരിക്കും ന്യൂസിലൻഡ് ടീമിന്റെ പരിശീലനം.
Read More
- Women Premier League: യുപിയുടെ പ്രതീക്ഷകൾ അവസാനിച്ചു; മുംബൈക്ക് അനായാസ ജയം
- Sunil Chhetri: വിരമിക്കൽ തീരുമാനം പിൻവലിച്ചു; സുനിൽ ഛേത്രി ഇന്ത്യക്കായി കളിക്കും
- Pakistan Cricket Team: ഉറങ്ങിപ്പോയി; ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല; നാണക്കേടിന്റെ റെക്കോർഡ്
- ICC Champions Trophy Final: "രോഹിത് സ്വാർഥനാവണം"; ഗംഭീറിന്റെ ന്യായീകരണം തള്ളി ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.