scorecardresearch

വമ്പൻ ട്വിസ്റ്റ്? ഇംഗ്ലണ്ടിൽ ഇന്ത്യയെ രക്ഷിക്കാൻ രഹാനെയെ സെലക്ടർമാർ ആശ്രയിച്ചേക്കും

India Vs England Test Series: ഇംഗ്ലണ്ടിൽ അതിജീവിക്കുന്നതിനായി രഹാനെയുടെ പരിചയസമ്പത്ത് സെലക്ഷൻ കമ്മിറ്റി പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

India Vs England Test Series: ഇംഗ്ലണ്ടിൽ അതിജീവിക്കുന്നതിനായി രഹാനെയുടെ പരിചയസമ്പത്ത് സെലക്ഷൻ കമ്മിറ്റി പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

author-image
Sports Desk
New Update
ajinkya rahane

അജിങ്ക്യാ രഹാനെ Photograph: (ഫയൽ ഫോട്ടോ)

india vs England Test Series: രോഹിത് ശർമയും വിരാട് കോഹ്ലിയും ഇല്ലാതെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യ പറക്കാൻ പോകുന്നത്. ഇംഗ്ലണ്ട് പര്യടനം ഇന്ത്യക്ക് എന്നും കനത്ത വെല്ലുവിളിയാണ്. ഇംഗ്ലണ്ടിൽ നിന്ന് പലവട്ടം നാണംകെട്ടാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തി നാട്ടിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ സീനിയർ താരം രഹാനെയ്ക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വീണ്ടും വിളിയെത്തുമോ? 

Advertisment

അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിൾ അവസാനം വരെ കളിക്കാൻ സാധിക്കുന്ന ടീമിനെ പടുത്തുയർത്താനാണ് ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത്. അങ്ങനെ നോക്കുമ്പോൾ 36കാരനായ അജിങ്ക്യാ രഹാനെയെ ടീമിലേക്ക് തിരികെ വിളിക്കാനുള്ള സാധ്യത വിരളമാണ്. എന്നാൽ ഇംഗ്ലണ്ടിൽ അതിജീവിക്കുന്നതിനായി രഹാനെയുടെ പരിചയസമ്പത്ത് സെലക്ഷൻ കമ്മിറ്റി പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

ഗിൽ ക്യാപ്റ്റനായാലും മധ്യനിരയിലെ കരുത്ത് കൂട്ടണം

ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കാൻ താത്പര്യം ഉണ്ടെന്ന് അടുത്തിടെ രഹാനെ തുറന്ന് പറഞ്ഞിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ ഇംഗ്ലണ്ടിൽ ആര് ഇന്ത്യയെ നയിക്കും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സെലക്ടർമാർക്ക് പ്രയാസമാണ്. ശുഭ്മാൻ ഗില്ലിന്റെ പേരാണ് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. ഗില്ലിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്താലും മധ്യനിരയിൽ പരിചയസമ്പത്തുള്ള ഒരു താരത്തെ ഇന്ത്യക്ക് ഇംഗ്ലണ്ടിൽ വേണ്ടതുണ്ട്. 

ഓസ്ട്രേലിയയിൽ വീരേതിഹാസം എഴുതിയ ക്യാപ്റ്റൻസി

ഓസ്ട്രേലിയയിൽ കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ ബോർഡർ ഗാവസ്കർ ട്രോഫിയിൽ നയിച്ച രഹാനെ ടീമിനെ ഐതിഹാസിക സമനിലയിലേക്കും ജയങ്ങളിലേക്കും നയിച്ചാണ് മികവ് കാണിച്ചത്. ഗ്രൗണ്ടിൽ ശാന്തനായ രഹാനെയുടെ ക്യാപ്റ്റൻസി ശൈലി ആക്രമിച്ച് കളിക്കുക എന്നതാണ്. അഡ്ലെയ്ഡ് ടെസ്റ്റിൽ 36 റൺസിന് ഓൾഔട്ടായി നാണംകെട്ടതിന് പിന്നാലെയാണ് രണ്ടാം ടെസ്റ്റിൽ സെഞ്ചുറിയോടെ മുൻപിൽ നിന്ന് നയിച്ച് രഹാനെ ടീമിനെ തിരികെ കയറ്റി ആത്മവിശ്വാസം നൽകിയത്. 

Advertisment

അന്നത്തെ ബോർഡർ ഗാവസ്കർ ട്രോഫിയിൽ പല പ്രമുഖ താരങ്ങളേയും പരുക്കേറ്റ് നഷ്ടമായപ്പോൾ ഇന്ത്യൻ ബി ടീമുമായാണ് രഹാനെ ജയിച്ചുകയറി ചരിത്രമെഴുതിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിന് തുടക്കമാവുന്നത്. ഈ പരമ്പരയിൽ നാണംകെട്ടാൽ അത് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യക്ക് അട് വലിയ തിരിച്ചടിയാവും. 

ശുഭ്മാൻ ഗിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്ന സമയമായപ്പോഴേക്കും രഹാനെ ഫസ്റ്റ് ക്ലാസിൽ 23 സെഞ്ചുറികൾ നേടിക്കഴിഞ്ഞിരുന്നു. 62 ആണ് രഹാനെയുടെ ബാറ്റിങ് ശരാശരി. 2018ൽ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന സമയത്ത് പോലും രഹാനെയെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആ ഒഴിവാക്കൽ തന്നെ ഏറെ വേദനിപ്പിച്ചിരുന്നതായി രഹാനെ പറഞ്ഞിരുന്നു. 

ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നില്ലെങ്കിലും തുടരെ മൂന്ന് വർഷമായി രഹാനെ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുന്നു. മുംബൈ ടീമിനെ രഞ്ജി ട്രോഫി കിരീടത്തിലേക്കും ഇറാനി ട്രോഫിയിലേക്കും ഈ സമയത്ത് നയിക്കാൻ രഹാനെയ്ക്ക് സാധിച്ചു. റെഡ് ബോൾ ക്രിക്കറ്റ് ആണ് തന്റെ ലോകം എന്ന് രഹാനെ ആവർത്തിക്കുമ്പോൾ രഹാനെയിൽ ഇനിയും ഇന്ത്യക്കായി റൺസ് കണ്ടെത്താനുള്ള അഭിനിവേശമുണ്ടെന്ന് വ്യക്തം. 

Read More

india vs england Ajinkya Rahane

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: