scorecardresearch

India Vs England Test: 'വെറും ഷോ'; ന്യൂബോൾ എടുക്കാത്തതിൽ കലിപ്പിച്ച് പന്ത്; നടപടി വന്നേക്കും

Rishabh Pant, India Vs England Test: സിറാജിന്റെ ഡെലിവറിയിൽ ഹാരി ബ്രൂക്ക് ബൗണ്ടറി കണ്ടെത്തി. പിന്നാലെ ബോളിന്റെ അവസ്ഥ ചൂണ്ടി ഋഷഭ് പന്ത് ഓൺഫീൽഡ് അംപയറെ സമീപിച്ചു

Rishabh Pant, India Vs England Test: സിറാജിന്റെ ഡെലിവറിയിൽ ഹാരി ബ്രൂക്ക് ബൗണ്ടറി കണ്ടെത്തി. പിന്നാലെ ബോളിന്റെ അവസ്ഥ ചൂണ്ടി ഋഷഭ് പന്ത് ഓൺഫീൽഡ് അംപയറെ സമീപിച്ചു

author-image
Sports Desk
New Update
Rishabh Pant Injury

Rishabh Pant: (Rishabh Pant, Instagram)

india Vs England Test, Rishabh Pant: ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് നേരെ ഐസിസി നടപടി വന്നേക്കും. ഇംഗ്ലണ്ടിന് എതിരായ ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനം ബോൾ മാറ്റുന്നതിനെ ചൊല്ലി ഋഷഭ് പന്ത് അംപയറുമായി തർക്കിച്ചതും ബോൾ അലക്ഷ്യമായി എറിഞ്ഞതുമാണ് വിവാദമായത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 61ാം ഓവറിലാണ് സംഭവം. 

Advertisment

മുഹമ്മദ് സിറാജിന്റെ ഡെലിവറിയിൽ ഹാരി ബ്രൂക്ക് ബൗണ്ടറി കണ്ടെത്തി. പിന്നാലെ ബോളിന്റെ അവസ്ഥ ചൂണ്ടി ഋഷഭ് പന്ത് ഓൺഫീൽഡ് അംപയറെ സമീപിച്ചു. എന്നാൽ ന്യൂബോൾ എടുക്കാൻ അംപയർ തയ്യാറായില്ല. ഇത് ഇന്ത്യൻ വൈസ് ക്യാപ്റ്റനെ പ്രകോപിപ്പിച്ചു. 

Also Read: Prithvi Shaw: കളം മാറ്റി ചവിട്ടാൻ പൃഥ്വി ഷാ; മുംബൈ വിടാൻ അനുവാദം തേടി

ഋഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായത് ഐസിസി ചട്ടങ്ങളുടെ ലംഘനം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് കുറ്റങ്ങളാണ് ഇവിടെ ഋഷഭ് പന്തിന് മേൽ ആരോപിക്കപ്പെടുന്നത്. അംപയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും കയർത്ത് സംസാരിക്കുകയു ചെയ്തതാണ് ഒരു കുറ്റം. 

Advertisment

അലക്ഷ്യമായി പന്ത് ഫീൽഡിൽ എറിഞ്ഞതാണ് ഋഷഭ് പന്തിന് മേൽ ആരോപിക്കപ്പെടുന്ന മറ്റൊരു കുറ്റം. ബോളോ അതല്ലെങ്കിൽ വാട്ടർ ബോട്ടിൽ ഉൾപ്പെടെയുള്ള വസ്തുക്കളോ കളിക്കാരുടേയോ സപ്പോർട്ട് സ്റ്റാഫിന്റെ അടുത്തേക്കോ അംപയറുടെ അടുത്തേക്കോ മാച്ച് റഫറിയുടെ അടുത്തേക്കോ അലക്ഷ്യമായി വലിച്ചെറിയുന്നത് ഐസിസി ആർട്ടിക്കിൾ 2.9 പ്രകാരം കുറ്റമാണ്. 

Also Read: എല്ലാ ഭാരവും ബുമ്രയുടെ മേൽ; 40 ഓവർ വരെ ശാർദുലിനെ മാറ്റി നിർത്തിയത് എന്തിന്?

"ഇടയ്ക്കിടെ ന്യൂ ബോൾ എടുക്കണം എന്ന് ആവശ്യപ്പെട്ടാൽ അതിനർഥം ഫീൽഡിങ് ടീമിന് അനുകൂലമായി ഒന്നും നടക്കുന്നില്ല എന്നതാണ്. അതുകൊണ്ടാണ് ന്യൂബോളിനായി ആവശ്യപ്പെടുന്നത്. പന്തിന്റെ അസ്വസ്ഥതയാണ് ഇവിടെ പ്രകടമായത്," കമന്ററി ബോക്സിലിരുന്ന് രവി ശാസ്ത്രി പറഞ്ഞു. 

Also Read: India Vs England: ഋഷഭ് പന്ത് 134ന് പുറത്തായതിന് കാരണം ഗംഭീർ; ആരോപണവുമായി ദിനേശ് കാർത്തിക്

ഋഷഭ് പന്തിനെതിരെ ദയയില്ലാതെയായിരുന്നു കമന്ററി ബോക്സിൽ നിന്ന് ഈ സമയം മാർക്ക് ബുച്ചറിന്റെ വാക്കുകൾ വന്നത്. "ഋഷഭ് പന്ത് അവിടെ അങ്ങനെ പ്രതികരിക്കേണ്ട ആവശ്യം എന്തായിരുന്നു? ഋഷഭ് പന്ത് 'ഷോമാൻ' ആണെന്ന് നമുക്കറിയാം. കാണികളിൽ നിന്ന് പ്രതികരണം പ്രതീക്ഷിച്ചായിരിക്കാം ഇത്. പക്ഷേ ഓൺ ഫീൽഡ് അംപയർ ഈ പെരുമാറ്റം അംഗീകരിക്കാൻ ഇടയില്ല," മാർക്ക് ബുച്ചർ പറഞ്ഞു. 

Read More: India Vs England: വീണതാണ് എന്ന് കരുതിയോ? പന്തിന്റെ ബുദ്ധിയാണത്; സച്ചിൻ വിശദീകരിക്കുന്നു

india vs england Rishabh Pant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: