scorecardresearch

India Vs England Test: ടോസ് നഷ്ടപ്പെട്ടതോടെ തന്നെ ഇന്ത്യ തോറ്റോ? ഹെഡിങ്ലേയിലെ ചരിത്രം ഇങ്ങനെ

India Vs England Test: ആദ്യ ദിവസം ആദ്യ സെഷനിലെ ആദ്യ മണിക്കൂറുകളിൽ സീമർമാർക്ക് ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാൻ ഇംഗ്ലണ്ടിനായാൽ ഇന്ത്യക്ക് കാര്യങ്ങൾ പ്രയാസമാവും

India Vs England Test: ആദ്യ ദിവസം ആദ്യ സെഷനിലെ ആദ്യ മണിക്കൂറുകളിൽ സീമർമാർക്ക് ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാൻ ഇംഗ്ലണ്ടിനായാൽ ഇന്ത്യക്ക് കാര്യങ്ങൾ പ്രയാസമാവും

author-image
Sports Desk
New Update
India Vs England Leeds Test Toss

India Vs England Leeds Test Toss: (Indian Cricket Team, Instagram)

india Vs England Test: ലീഡ് ടെസ്റ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് ടോസ് ജയിച്ച് ബോളിങ് തിരഞ്ഞെടുത്തതോടെ ആദ്യ പന്തെറിയും മുൻപ് തന്നെ തോൽവി ഇന്ത്യക്ക് മുൻപിലെത്തിയോ? ലീഡ്സിലെ കഴിഞ്ഞ ആറ് ടെസ്റ്റുകൾ എടുത്താൽ ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത ടീമാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ടതിലേറ്റ തിരിച്ചടി അതിജീവിച്ച് വേണം ശുഭ്മാൻ ഗില്ലിനും സംഘത്തിനും ജയിച്ചു കയറാൻ..ലീഡ്സിലെ ചരിത്രം തിരിത്താൻ. 

Advertisment

ലീഡ്സിൽ 81 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ നടന്നത്. അതിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത് 34 ടെസ്റ്റുകളിലാണ്. ഓസ്ട്രേലിയൻ ഇതിഹാസ ബാറ്റർ ബ്രാഡ്മാൻ ട്രിപ്പിൾ സെഞ്ചുറിയടിച്ച ഗ്രൗണ്ട് ആണ് ലീഡ്സ് എന്ന പ്രത്യേകതയും ഉണ്ട്. ഇവിടെ കളിച്ച ടെസ്റ്റുകളിൽ ഇംഗ്ലണ്ട് 37 മത്സരങ്ങളിൽ ജയം പിടിച്ചിട്ടുണ്ട്. സന്ദർശക രാജ്യങ്ങൾ ജയിച്ചത് 25 വട്ടവും. 

Also Read: വിമാനാപകടം നെഞ്ചുലച്ചു; ഇന്ത്യയെ സന്തോഷിപ്പിക്കാനായി ഞങ്ങൾ കളിക്കും: ഋഷഭ് പന്ത്

സ്റ്റോക്ക്സിന് പിഴച്ചോ?

എന്നാൽ സ്റ്റോക്ക്സ് ടോസ് നേടി ബോളിങ് തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തതാണ് കമന്ററി ബോക്സിൽ നിന്ന് മൈക്കൽ അതേർടന്റെ പ്രതികരണം വന്നത്. വ്യാഴാഴ്ച പിച്ചിൽ ഇതിലും കൂടുതൽ പച്ചപ്പ് ഉണ്ടായിരുന്നതായും അതിൽ കൂടുതലും ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമായതായും അതെർട്ടൻ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല തെളിഞ്ഞ അന്തരീക്ഷവും അധികം സ്വിങ് കണ്ടെത്താനാവാത്തതും പരിഗണിക്കുമ്പോൾ ഇവിടെ ഇന്ത്യക്ക് ടോസ് നഷ്ടമായത് നന്നായി എന്നാണ് അതെർട്ടന്റെ വാക്കുകൾ. 

Advertisment

ടോസ് ലഭിച്ചിരുന്നു എങ്കിൽ ബോളിങ് തിരഞ്ഞെടുക്കുമായിരുന്നു എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പറഞ്ഞത്. ആദ്യ ദിവസം ആദ്യ സെഷനിലെ ആദ്യ മണിക്കൂറുകളിൽ സീമർമാർക്ക് ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാൻ ഇംഗ്ലണ്ടിനായാൽ ഇന്ത്യക്ക് കാര്യങ്ങൾ പ്രയാസമാവും. എന്നാൽ കളി പുരോഗമിക്കുംതോറും ബാറ്റർമാർക്ക് പിച്ചിൽ നിന്ന് പിന്തുണ ലഭിക്കും എന്നതിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് ഗിൽ സംസാരിച്ചത്. 

Also Read: ജൂൺ 20; ഗാംഗുലിയും ദ്രാവിഡും കോഹ്ലിയും അരങ്ങേറ്റം കുറിച്ച ദിവസം; തന്റെ പേര് കൂടി ചേർത്ത് സായ്

സീമർമാരെ പിന്തുണയ്ക്കുന്ന പിച്ച് ആണ് ലീഡ്സിലേത്. ലീഡ്സിൽ ആദ്യദിനം മുടിക്കെട്ടിയ അന്തരീക്ഷമല്ല. പിച്ചിൽ ഈർപ്പത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് ദീപ്ദാസ് ഗുപ്ത പറഞ്ഞു. മൂന്ന് ഫാസ്റ്റ് ബോളർമാരെ കൂടാതെ ശാർദുൽ ഠാക്കൂറും പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തി. ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന സായ് സുദർശൻ മൂന്നാമതാണ് ബാറ്റ് ചെയ്യുന്നത്. 

Also Read: സ്ത്രീകളുടേതിന് സമാനമാണ് എന്റെ ശാരീരിക പ്രത്യേകതകളും; ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണം: അനായ

ഇംഗ്ലണ്ടിലെ സ്വിങ്ങിങ് സാഹചര്യങ്ങളെ ഇന്ത്യൻ ബാറ്റർമാർ എങ്ങനെ നേരിടും എന്നത് ആശങ്ക ഉയർത്തുന്ന ചോദ്യമാണ്. അഭിമന്യു ഈശ്വരവും സായ് സുദർശനും തമ്മിലായിരുന്നു ആദ്യ ടെസ്റ്റിൽ പ്ലേയിങ് ഇലവനിലേക്ക് എത്തുന്നതിനുള്ള പോര്. ഐപിഎല്ലിൽ പുറത്തെടുത്ത സ്ഥിരതയാർന്ന പ്രകടനമാണ് സായ് സുദർശന് പ്ലേയിങ് ഇലവനിൽ സ്ഥാനം നേടിക്കൊടുത്തത്. എന്നാൽ അഭിമന്യു ഈശ്വരന്റെ ഫസ്റ്റ് ക്ലാസ് റെക്കോർഡുകൾ കാണാതെ വിടരുത് എന്ന വാദങ്ങളും ശക്തമാണ്. 

Read More:Jasprit Bumrah: എന്തുകൊണ്ട് ക്യാപ്റ്റൻസി ഏറ്റെടുത്തില്ല? മൗനം വെടിഞ്ഞ് ബുമ്ര

india vs england indian cricket Indian Cricket Players Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: