/indian-express-malayalam/media/media_files/2025/06/24/indian-cricket-team-against-england-2025-06-24-17-03-15.jpg)
Indian Cricket Team against England: (Indian Cricket Team, Instagram)
IND vs ENG 1st Test Day 5: ലീഡ്സ് ടെസ്റ്റിൽ സമനിലയ്ക്ക് വേണ്ടിയല്ല, ജയിക്കാനായാവും ബാറ്റ് വീശുക എന്ന് ഇംഗ്ലണ്ട് വ്യക്തമാക്കി കഴിഞ്ഞു. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 90 ഓവറിൽ 350 റൺസ് ആണ് ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അഞ്ചാം ദിനം ആദ്യ ഡ്രിങ്ക്സ് ബ്രേക്കിന് പിരിയുമ്പോഴേക്കും ഇംഗ്ലണ്ടിന് മുൻപിലെ വിജയ ലക്ഷ്യം 308 ആയി ചുരുങ്ങി.25 ഓവറിൽ ഇംഗ്ലണ്ട് സ്കോർ 100 കടത്തുകയും ചെയ്തു.
ബുമ്രയുടെ സ്പെൽ കഴിഞ്ഞാൽ സ്കോറിങ്ങിന്റെ വേഗം കൂട്ടുകയാവും ഇംഗ്ലണ്ട് ബാറ്റർമാരുടെ ലക്ഷ്യം. അതിനിടയിൽ ഇംഗ്ലണ്ട് ബാറ്റർമാർക്ക് മേൽ സമ്മർദം നിറയ്ക്കാൻ കോഹ്ലിയുടെ വഴി സ്വീകരിക്കാനാണ് കമന്ററി ബോക്സിൽ നിന്ന് ഇന്ത്യൻ മുൻ താരവും മുൻ പരിശീലകനുമായ രവി ശാസ്ത്രി ഗില്ലിനോടും സംഘത്തിനോടും പറയുന്നത്.
Also Read: india Vs England: സൂപ്പർ സൂപ്പർ സൂപ്പർ പന്ത്! രണ്ടാം ഇന്നിങ്സിലും സെഞ്ചുറി; ശതകം പിന്നിട്ട് രാഹുലും
കോഹ്ലിയുടെ വഴി സ്വീകരിക്കൂ
ഇത്തരം സാഹചര്യങ്ങൾളിൽ എതിരാളികളെ സ്ലെഡ്ജ് ചെയ്ത് ശരീര ഭാഷയിൽ ഉൾപ്പെടെ ആക്രമണോത്സുകത നിറച്ചാണ് കോഹ്ലിയെ കണ്ടിരുന്നത്. കോഹ്ലിയുടെ ഈ ആക്രമണ ശൈലി ഇന്ത്യക്ക് ഗുണം ചെയ്തിട്ടും ഉണ്ട്. ഇംഗ്ലണ്ട് ബാറ്റർമാരെ ഈ വിധം സമ്മർദത്തിലാക്കാനാണ് രവി ശാസ്ത്രി നിർദേശിക്കുന്നത്.
"കോഹ്ലിയുടെ ജോലി ചെയ്യു," എന്നാണ് കമന്ററി ബോക്സിലിരുന്ന് രവി ശാസ്ത്രി പറഞ്ഞത്. ഇംഗ്ലണ്ടിനെ കടന്നാക്രമിച്ച് അവർക്ക് മുൻപോട്ട് പോവുക എന്നത് ബുദ്ധിമുട്ടുള്ളതാക്കുക എന്നാണ് ഇന്ത്യൻ കളിക്കാരോടുള്ള രവി ശാസ്ത്രിയുടെ വാക്കുകൾ.
Also Read: India Vs England Test: ലീഡ്സിലെ ഉയർന്ന ചെയ്സിങ് സ്കോർ അറിയുമോ? ബാസ്ബോൾ ചരിത്രം തിരിത്തുമോ?
16ാം ഓവറിൽ ക്രൗലിയെ വിക്കറ്റിന് മുൻപിൽ കുടുക്കിയെങ്കിലും ഓൺഫീൽഡ് അംപയർ നോട്ട്ഔട്ട് വിധിച്ചു. ഇതോടെ ഗിൽ റിവ്യു എടുത്തെങ്കിലും റിപ്ലേകളിൽ പന്ത് ലെഗ് സ്റ്റംപ് മിസ് ചെയ്യുന്നു എന്ന് വ്യക്തമായി. ഇതോടെ ഇന്ത്യയ്ക്ക് ഒരു റിവ്യു നഷ്ടമായി.
Also Read: 'മനുഷ്യരാണ്, അത് മറക്കരുത്'; ബുമ്രയെ വിമർശിക്കുന്നവർക്ക് സഞ്ജനയുടെ മറുപടി
അഞ്ചാം ദിനം ബുമ്രയിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ പ്രധാനമായും. എന്നാൽ ആദ്യ സെഷന്റെ തുടക്കത്തിൽ ഇന്ത്യൻ ബോളർമാർക്ക് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് സഖ്യത്തെ തകർത്ത് ബ്രേക്ക് കണ്ടെത്താൻ 20 ഓവർ പിന്നിടുമ്പോഴും സാധിച്ചിട്ടില്ല.
Read More: 'മൂന്ന് മാസം ലക്ഷ്മൺ എന്നോട് മിണ്ടിയില്ല'; ഗാംഗുലിയുടെ വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.