scorecardresearch

India Vs England Test: അഞ്ച് താരങ്ങൾ; ഇവർ മുറിവേറ്റ് വീണാൽ കാത്തിരിക്കുന്നത് ദയനീയ തോൽവി

India Vs England Edgbaston Test: ബുമ്ര ഒഴികെയുള്ള ബോളർമാരുടെ മൂർച്ചയില്ലാത്ത ആക്രമണം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംപാക്ട് സൃഷ്ടിക്കാൻ സാധ്യതയുള്ള അഞ്ച് താരങ്ങൾ ഇവരാണ്

India Vs England Edgbaston Test: ബുമ്ര ഒഴികെയുള്ള ബോളർമാരുടെ മൂർച്ചയില്ലാത്ത ആക്രമണം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംപാക്ട് സൃഷ്ടിക്കാൻ സാധ്യതയുള്ള അഞ്ച് താരങ്ങൾ ഇവരാണ്

author-image
Sports Desk
New Update
Jofra Archer Joe Root Rishabh Pant Yashasvi Jaiswal

Jofra Archer, Joe Root, Rishabh Pant, Yashasvi Jaiswal: (Source: Instagram)

india Vs England Second Test: എഡ്ജ്ബാസ്റ്റണിൽ ഇറങ്ങുമ്പോൾ പരമ്പരയിൽ 1-1ന് സമനില പിടിക്കുക എന്ന ലക്ഷ്യം മാത്രമാണ് ശുഭ്മാൻ ഗില്ലിനും സംഘത്തിനും ഉള്ളത്. എന്നാൽ അത് ഒട്ടും എളുപ്പമല്ല. അഞ്ച് സെഞ്ചുറികളാണ് ലീഡ്സിൽ ഇന്ത്യ കണ്ടെത്തിയത്. ഒന്നാം ഇന്നിങ്സിൽ ലീഡ് കണ്ടെത്തിയിട്ടും തോൽവിയിലേക്ക് വീണു. ബുമ്ര ഒഴികെയുള്ള ബോളർമാരുടെ മൂർച്ചയില്ലാത്ത ആക്രമണം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംപാക്ട് സൃഷ്ടിക്കാൻ സാധ്യതയുള്ള അഞ്ച് താരങ്ങൾ ഇവരാണ്...

യശസ്വി ജയ്സ്വാൾ

Advertisment

2023ൽ വെസ്റ്റ് ഇൻഡീസിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്ത്യൻ റെഡ് ബോൾ ബാറ്റിങ് നിരയിലെ യശസ്വി നിർണായക ഘടകമായി കഴിഞ്ഞു. ലീഡ്സിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ പിച്ചിലെ പച്ചപ്പിൽ ഇംഗ്ലണ്ട് പേസർമാർക്ക് ആദ്യ സെഷനിൽ മുൻതൂക്കം ലഭിക്കും എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ രാഹുലിനൊപ്പം ന്യൂബോളിനെ പക്വതയോടെ നേരിടുന്ന യശസ്വിയെയാണ് കണ്ടത്. മനോഹരമായ ഷോട്ടുകൾ ഇന്ത്യയുടെ യുവ ഓപ്പണറിൽ നിന്ന് വരികയും ചെയ്തു. ഇംഗ്ലണ്ട് ബോളർമാരുടെ ലൈനും ലെങ്തും തെറ്റിക്കാൻ പ്രാപ്തമായ ഇന്നിങ്സ് ആയിരുന്നു യശസ്വിയുടേത്..

Also Read: ഹെറ്റ്മയർ ഐപിഎല്ലിൽ മനപൂർവം ഉഴപ്പിയോ? യുഎസ് ടി20യിൽ 26 പന്തിൽ 64; പിന്നെ 40 പന്തിൽ 97

ഋഷഭ് പന്ത്

പ്രോപ്പർ റെഡ് ബോൾ ക്രിക്കറ്റ് ബാറ്റർ എന്ന വിശേഷണങ്ങൾക്ക് പുറത്ത് നിൽക്കുമ്പോഴും എല്ലാവരേയും ത്രില്ലടിപ്പിച്ചാണ് ടെസ്റ്റിലെ പന്തിന്റെ സെഞ്ചുറികൾ വരുന്നത്. ലീഡ്സിലും അതിന് മാറ്റമുണ്ടായില്ല. ഹെഡിങ്ലേയിലെ രണ്ട് ഇന്നിങ്സിലേയും സെഞ്ചുറിയോടെ റെക്കോർഡുകൾ പലതും പന്ത് തിരുത്തി. കംപ്ലീറ്റ് എന്റർടെയ്നറായിരുന്നു പന്ത് ലീഡ്സിൽ.

Advertisment

എഡ്ജ്ബാസ്റ്റണിലേക്ക് വരുമ്പോഴും തന്റെ ബാറ്റിങ് ഫോം പന്തിന് തുടരാനാവും എന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. വൈസ് ക്യാപ്റ്റൻ എന്ന ഉത്തരവാദിത്വമൊന്നും അലട്ടാതെയാണ് ഋഷഭ് പന്ത് ബാറ്റ് വീശുന്നത്. തന്റെ തനത് ശൈലിയിൽ എഡ്ജ്ബാസ്റ്റണിലും ബാറ്റ് വീശി സ്കോർ ഉയർത്താൻ പന്തിന് സാധിച്ചേക്കും. എഡ്ജ്ബാസ്റ്റണിലും വമ്പൻ ഇന്നിങ്സ് ആണ് പന്തിൽ നിന്ന് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. 

Also Read: Vaibhav Suryavanshi: വെടിക്കെട്ട് ബാറ്റിങ് മാത്രമല്ല; ബോളിങ്ങിലും വൈഭവ് തിളങ്ങി

മുഹമ്മദ് സിറാജ്

ബുമ്ര എഡ്ജ്ബാസ്റ്റണിൽ കളിക്കുമോ ഇല്ലയോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ബുമ്രയ്ക്ക് വിശ്രമം നൽകിയാൽ മുഹമ്മദ് സിറാജായിരിക്കും ഇന്ത്യൻ പേസ് ആക്രമണത്തിന് നേതൃത്വം നൽകുക. ആദ്യ ടെസ്റ്റിൽ മോശം പ്രകടനമാണ് സിറാജിൽ നിന്ന് വന്നത്. എന്നാൽ തന്റെ താളം വീണ്ടെടുക്കാനും പിച്ചിൽ നിന്ന് പിന്തുണ ലഭിക്കുകയും ചെയ്താൽ സിറാജിന് ഇംഗ്ലണ്ടിന് മേൽ തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിക്കാനാവും. ഇന്ത്യൻ ബോളിങ് എഡ്ജ്ബാസ്റ്റണിൽ മികവ് കാണിക്കണം എങ്കിൽ സിറാജ് നന്നായി ബോൾ ചെയ്യണം. 

ജോ റൂട്ട്

എഡ്ജ്ബാസ്റ്റൺ ജോ റൂട്ടിന്റെ ഇഷ്ട വേദിയാണ്. 920 റൺസ് ആണ് ഇവിടെ ജോ റൂട്ട് കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 70.71. എഡ്ജ്ബാസ്റ്റണിൽ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ താരം റൂട്ട് ആണ്. ലീഡ്സിൽ ഒന്നാം ഇന്നിങ്സിൽ ഫ്ലാറ്റ് വിക്കറ്റിൽ റൂട്ടിന് സ്കോർ ഉയർത്താനായില്ല. എന്നാൽ രണ്ടാം ഇന്നിങ്സിൽ അർധ ശതകത്തോടെ ഇംഗ്ലണ്ടിന്റെ ജയം ഉറപ്പിക്കാൻ റൂട്ടിന് കഴിഞ്ഞു. സെഞ്ചുറി നേടിയ ബെൻ ഡക്കറ്റിന് പിന്തുണ നൽകുന്നതിൽ റൂട്ട് ഒരു പിഴവും വരുത്തിയില്ല. ബുമ്ര രണ്ടാം ടെസ്റ്റ് കളിക്കില്ല എങ്കിൽ റൂട്ടിനെ തളയ്ക്കാൻ പ്രത്യേക പ്ലാൻ തന്നെ ഇന്ത്യ തയ്യാറാക്കേണ്ടതുണ്ട്. 

Also Read: India Vs England Test: നെറ്റ്സിൽ സിറാജിന്റെ വിചിത്ര പരിശീലനം; എല്ലാം ഗംഭീറിന്റെ ബുദ്ധി!

ജോഫ്ര ആർച്ചർ

ജോഫ്ര ആർച്ചർ മടങ്ങി എത്തുന്നത് ഇംഗ്ലണ്ടിന് വലിയ ആശ്വാസമാണ്. മാർക്ക് വുഡ്, ആർച്ചർ എന്നീ ബോളർമാരുടെ അഭാവത്തിൽ കൂടിയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് റൺസ് ഉയർത്താൻ സാധിച്ചത് എന്ന വിലയിരുത്തൽ ശക്തമാണ്. എന്നാൽ ഏറെ നാളുകൾക്ക് ശേഷമാണ് ആർച്ചർ റെഡ് ബോൾ കളിക്കുന്നത്. 

പിച്ചിൽ നിന്ന് വേണ്ട പിന്തുണ കിട്ടുന്നില്ല എങ്കിൽ പോലും വിക്കറ്റ് വീഴ്ത്താനും ബാറ്റർമാരെ വിറപ്പിക്കാനും ബുമ്രയെ പോലെ തന്നെ പ്രാപ്തനാണ് ആർച്ചറും. എന്നാൽ എഡ്ജ്ബാസ്റ്റിൽ തന്റെ സ്പെല്ലുകളിലൂടെ എത്രമാത്ര ഇന്ത്യൻ ബാറ്റർമാരെ കുഴയ്ക്കാൻ ആർച്ചറിന് സാധിക്കും എന്ന് കണ്ടറിയണം. 

Read More:IPL Trade: പ്രതിഫലം ഉയർന്നത് 6,900 ശതമാനം; ഈ താരത്തെ രാജസ്ഥാൻ റിലീസ് ചെയ്തേക്കും

india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: