/indian-express-malayalam/media/media_files/2025/07/05/indian-team-against-england-2025-07-05-16-17-41.jpg)
Indian Team Against England: (Indian Cricket Team, Instagram)
india Vs England 2nd Test Fourth Day: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ നാലാം ദിനം കൂറ്റൻ ലീഡിലേക്ക് എത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ലീഡ്സിൽ ഇന്ത്യ 371 റൺസ് വിജയ ലക്ഷ്യം വെച്ചിട്ടും അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ അഞ്ചാം ദിനം 84 പന്തുകൾ ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നിരുന്നു. എഡ്ജ്ബാസ്റ്റണിലും ഇന്ത്യ മുൻപിൽ വെക്കുന്ന റൺമല ഇംഗ്ലണ്ട് താണ്ടുമോ? എഡ്ജ്ബാസ്റ്റണിലെ ടെസ്റ്റിലെ ഇതുവരെയുള്ള ഉയർന്ന ചെയ്സിങ് സ്കോർ എത്ര എന്നറിയുമോ?
ബാറ്റിങ് തകർച്ച ഉണ്ടായില്ല എങ്കിൽ 450നും 500നും ഇടയിലുള്ള വിജയ ലക്ഷ്യം നാലാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങുന്ന ഇംഗ്ലണ്ടിന് മുൻപിൽ വെക്കാനാവും ഇന്ത്യയുടെ ശ്രമം. എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റിൽ ഇതുവരെ നാലാം ഇന്നിങ്സിൽ ചെയ്സ് ചെയ്ത് ജയിച്ച ഉയർന്ന സ്കോർ 378 റൺസ് ആണ്.
Also Read: KCL Auction: സഞ്ജുവിന് 26.80 ലക്ഷം; പണം വാരിയെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്സ്
ഇന്ത്യക്കെതിരെ 2022ൽ ആണ് ഇംഗ്ലണ്ട് 378 റൺസ് പിന്തുടർന്ന് ജയിച്ചത്. അന്ന് ജോ റൂട്ടും ബെയർസ്റ്റോയും സെഞ്ചുറി നേടിയതോടെയാണ് ഇന്ത്യ തോൽവി സമ്മതിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ചെയ്സിങ് ജയമായും അത് മാറി.
Also Read: India Vs England: 84-5ൽ നിന്ന് 407 തൊട്ട ബാസ്ബോൾ കരുത്ത്; നാലാം ദിനം റൺമല പടുത്തുയർത്താൻ ഇന്ത്യ
എഡ്ജ്ബാസ്റ്റണിൽ നാലാം ഇന്നിങ്സിൽ ചെയ്സ് ചെയ്ത് ജയിച്ച രണ്ടാമത്തെ ഉയർന്ന സ്കോർ 283 റൺസ് ആണ്. ഇംഗ്ലണ്ടിനെതിരെ 2008ൽ ദക്ഷിണാഫ്രിക്കയാണ് ഇവിടെ ജയിച്ചത്. 2023ൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ അവിടെ 282 റൺസ് ചെയ്സ് ചെയ്ത് ജയിച്ചിരുന്നു.
Also Read: ഗുഡ്ബൈ പ്രസിദ്ധ്! ഒരോവറിൽ 23 റൺസ്; ഇനി ടെസ്റ്റ് കളിപ്പിക്കരുതെന്ന് മുറവിളി
എഡ്ജ്ബാസ്റ്റണിലെ ചരിത്രവും ഇന്ത്യക്ക് എതിരാണ്. ഇവിടെ ഇന്ത്യ എട്ട് ടെസ്റ്റുകൾ കളിച്ചപ്പോൾ ഏഴെണ്ണത്തിലും തോറ്റു. ഒരു ടെസ്റ്റ് സമനിലയിലായി. എഡ്ജ്ബാസ്റ്റണിലെ ഈ ഭാഗ്യക്കേട് ശുഭ്മാൻ ഗില്ലിന് കീഴിലെ ഇന്ത്യ തിരുത്തിയെഴുതുമോ?
Read More: കൗണ്ടിയിൽ ബോളറായി ഇഷാൻ; അതും ഹർഭജന്റെ ബോളിങ് ആക്ഷൻ അനുകരിച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.