scorecardresearch

വിജയം ആവർത്തിക്കാൻ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ; ടീമിൽ സുപ്രധാന മാറ്റങ്ങൾ? സാധ്യത ഇലവൻ

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം

author-image
Sports Desk
New Update
IND vs ENG 1st ODI

ഫയൽ ഫൊട്ടോ

ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ടി20 പരമ്പര 4-1ന് നേടിയ ആത്മവിശ്വാസത്തോടെയാണ് കരുത്തരായ ഇംഗ്ലണ്ടിനോട് നീലപ്പട കൊമ്പുകോർക്കുക. 

Advertisment

ഈ മാസം അവസാനം ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൂടിയാണ് ഇരു ടീമുകൾക്കും ഈ പരമ്പര. ഇന്ത്യയെ നേരിട്ട ടി20 ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് എത്തുന്നത്. അതേസമയം, നിരവധി പുതുമുഖങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങി സീനിയർ താരങ്ങളും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ത്യ സാധ്യത ടീം: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചകർവർത്തി, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി.

Advertisment

സ്ക്വാഡ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, രവിദ്ര ജഡേജ, ഋഷഭ് പന്ത്.

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പര എവിടെ, എപ്പോൾ കാണാം?
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. മത്സരം ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം.

Read More

Indian Cricket Team England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: