scorecardresearch

സഞ്ജു തന്നെ കീപ്പർ: കട്ട പിന്തുണയുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍

Sanju Samson T20I: 'കഴിഞ്ഞ ഏഴെട്ടു മത്‍സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തന്റെ കഴിവ് സഞ്ജു കാണിച്ചുതന്നിരിക്കുന്നു'

Sanju Samson T20I: 'കഴിഞ്ഞ ഏഴെട്ടു മത്‍സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തന്റെ കഴിവ് സഞ്ജു കാണിച്ചുതന്നിരിക്കുന്നു'

author-image
Sports Desk
New Update
Sanju Samson Suryakumar Yadav

വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന മലയാളി താരം സഞ്ജു സാംസണ് ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പൂര്‍ണ പിന്തുണ. വിജയ് ഹസാരെക്കുള്ള കേരള ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും അത് മൂലം ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ പരിഗണിക്കപ്പെടാതെ പോവുകയും ചെയ്ത സഞ്ജു ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിന് തയ്യാറെടുക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കിടയിലും സഞ്ജുവിന് ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പൂര്‍ണ പിന്തുണ ലഭിച്ചിരിക്കുകയാണ്.

Advertisment

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയുടെ കീപ്പര്‍ സഞ്ജു തന്നെ ആയിരിക്കുമെന്ന് സൂര്യകുമാര്‍ മത്സരത്തിന് മുമ്പായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒപ്പം സഞ്ജു അഭിഷേക് ശര്‍മ്മക്കൊപ്പം ഓപ്പണ്‍ ചെയുമെന്നും സൂര്യകുമാര്‍ അറിയിച്ചു. 2024ല്‍ മികച്ച ഫോമിലായിരുന്ന സഞ്ജു സൗത്ത് ആഫ്രിക്കയ്ക്കും ബംഗ്ലാദേശിനും എതിരെ കളിച്ച അഞ്ച് ടി20യില്‍ നിന്നായി മൂന്ന് സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഒരു വര്‍ഷം മൂന്ന് ടി20 സെഞ്ചുറി നേടുന്ന ലോകത്തെ ആദ്യ താരമായി സഞ്ജു മാറി. കഴിഞ്ഞ സീസണില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയതും സഞ്ജു തന്നെ.

'നിലവില്‍ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ചോദ്യമില്ല,' ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് സൂര്യകുമാര്‍ പറഞ്ഞു.

'കഴിഞ്ഞ ഏഴെട്ടു മത്‍സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തന്റെ കഴിവ് സഞ്ജു കാണിച്ചുതന്നിരിക്കുന്നു.' സഞ്ജുവിനെ പിന്തുണച്ച് സൂര്യകുമാര്‍ പറഞ്ഞു.

Advertisment

ഇത്രയും മികച്ച സീസണ്‍ ഉണ്ടായിട്ട് പോലും താരം കുറച്ച് നാളുകളായി വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. അടുത്തിടെ അവസാനിച്ച വിജയ് ഹസാരെ ട്രോഫിയില്‍ താരം പങ്കെടുക്കാതിരുന്നതിനെ പറ്റി ആയിരുന്നു മുഴുവന്‍ ചര്‍ച്ചകളും. ടൂര്‍ണമെന്റിന് മുമ്പായി നടന്ന ക്യാമ്പില്‍ സഞ്ജു പങ്കെടുത്തില്ലെന്നും തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെന്നും ആരോപിച്ച കെസിഎ താരത്തിനെ ടീമില്‍ പരിഗണിച്ചില്ല. ഈ സംഭവങ്ങളെല്ലാം ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ എല്ലാ താരങ്ങളും കളിക്കണമെന്ന ബിസിസിഐ പ്രസ്താവന വന്ന സമയത്താണ് നടന്നത് എന്നതുകൊണ്ട് സഞ്ജുവിന്റെ ചാമ്പ്യന്‍സ് ട്രോഫി സെലക്ഷനേയും ഇത് കാര്യമായി ബാധിച്ചു.

സഞ്ജുവിന് 'തോന്നിയ സമയത്ത്' കേരളത്തിനായി കളിക്കാന്‍ സാധിക്കില്ലെന്നാണ് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് സംഭവത്തെ കുറിച്ച് കഴിഞ്ഞ ആഴ്ച്ച പറഞ്ഞത്. അതേസമയം വിവാദങ്ങളേയും വിമര്‍ശനങ്ങളേയും തന്റെ പ്രകടനത്തിലൂടെ മറുപടി കൊടുക്കാനാവും സഞ്ജു ഇംഗ്ലണ്ടിനെതിരായുള്ള ടി20 പരമ്പരയിലൂടെ ശ്രമിക്കുക.

Read More

Sanju Samson suryakumar yadav Cricket t20 series

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: