scorecardresearch

ഗില്ലോ യശസ്വിയോ? സഞ്ജു സേഫ്? ഏഷ്യാ ക്യാപ്പ് സ്ക്വാഡ് പ്രഖ്യാപനം ഇന്ന് : India Asia Cup 2025 Squad

Indian Cricket Team Squad Asia Cup 2025: കഴിഞ്ഞ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ട്വന്റി20 പര്യടനങ്ങളിൽ കളിച്ച അതേ ടീമുമായി മുൻപോട്ട് പോകാനാണ് സെലക്ടർമാർ തീരുമാനിക്കുന്നതെന്നാണ് വിവരം

Indian Cricket Team Squad Asia Cup 2025: കഴിഞ്ഞ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ട്വന്റി20 പര്യടനങ്ങളിൽ കളിച്ച അതേ ടീമുമായി മുൻപോട്ട് പോകാനാണ് സെലക്ടർമാർ തീരുമാനിക്കുന്നതെന്നാണ് വിവരം

author-image
Sports Desk
New Update
sanju samson, ravi bishnoi, suryakumar yadav

സഞ്ജു സാംസൺ, രവി ബിഷ്ണോയ്, സൂര്യകുമാർയാദവ് : (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

india Squad for Asia Cup 2025: ഇന്ന് ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തെ സെലക്ഷൻ കമ്മറ്റി പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോൾ അത് ഏഷ്യാ കപ്പ് മാത്രം മുൻപിൽ കണ്ടുള്ള പ്രഖ്യാപനം അല്ല. 2026ൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് ട്വന്റി20 ലോകകപ്പ്. ഇതിലേക്കുള്ള തയ്യാറെടുപ്പുകൾ ഈ ഏഷ്യാ കപ്പോടെ ആരംഭിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ ഇടം നേടാനാവുമോ എന്നതാണ് പ്രധാന ചോദ്യം. 

Advertisment

കഴിഞ്ഞ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ട്വന്റി20 പര്യടനങ്ങളിൽ കളിച്ച അതേ ടീമുമായി മുൻപോട്ട് പോകാനാണ് സെലക്ടർമാർ തീരുമാനിക്കുന്നതെന്നാണ് വിവരം. അതുകൊണ്ട് തന്നെ മലയാളി താരം സഞ്ജു സാംസൺ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണിങ് സ്ഥാനം നിലനിർത്തും. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ സഞ്ജു മികവ് കാണിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരെ അഞ്ച് ട്വന്റി20യിലും സഞ്ജു നിരാശപ്പെടുത്തി. 

Also Read: പിന്നിൽ നിന്ന് കുത്തിയത് കോഹ്ലിയും രോഹിത്തും അല്ല; വെളിപ്പെടുത്തി ഇർഫാൻ പഠാൻ

ഷോർട്ട് പിച്ച് പന്തുകളിൽ തുടരെ വിക്കറ്റ് നഷ്ടപ്പെടത്തുകയായിരുന്നു സഞ്ജു ഇംഗ്ലണ്ടിന് എതിരെ. എന്നാൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റേയും പരിശീലകൻ ഗൗതം ഗംഭീറിന്റേയും പിന്തുണ സഞ്ജുവിനുണ്ട്. മാത്രമല്ല കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യക്കായി ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ 487 റൺസോടെ സഞ്ജു രണ്ടാമതുണ്ട്. 

Advertisment

Also Read: Sanju Samson IPL Trade: സഞ്ജുവിനായി കൊൽക്കത്ത; രണ്ട് കളിക്കാരെ രാജസ്ഥാന് മുൻപിൽ വെച്ചു; റിപ്പോർട്ട്

ട്വന്റി20യിൽ ശുഭ്മാൻ ഗിൽ-യശസ്വി ജയ്സ്വാൾ ഓപ്പണിങ് സഖ്യത്തിനായി വാദിക്കുന്നവർ ഉണ്ട്. ഐപിഎല്ലിൽ 12 ഇന്നിങ്സിൽ നിന്ന് 601 റൺസ് ആണ് ശുഭ്മാൻ ഗിൽ ഗുജറാത്തിനായി കണ്ടെത്തിയത്. യശസ്വി നേടിയത് 523 റൺസും. 373 റൺസ് ആണ് അഭിഷേക് ശർമ ഐപിഎല്ലിൽ സ്കോർ ചെയ്തപ്പോൾ പരിക്ക് വലച്ച സഞ്ജുവിന് നേടാനായത് 224 റൺസ്. സായ് സുദർശൻ, പ്രിയാൻഷ് ആര്യ ഉൾപ്പെടെയുള്ളവരും ഐപിഎല്ലിൽ മികവ് കാണിച്ചിരുന്നു. 

Also Read: അർധ ശതകവുമായി സഞ്ജു; സിക്സടിച്ച് ബേസിലിന്റെ ഫിനിഷ്; സച്ചിന്റെ ടീമിന് തോൽവി

നിരവധി താരങ്ങൾ സെലക്ടർമാർക്ക് മുൻപിൽ

ശ്രേയസ് അയ്യർ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, റിയാൻ പരാഗ് എന്നിവരിൽ ഒരാളോ അല്ലെങ്കിൽ രണ്ട് പേരോ സ്ക്വാഡിൽ ഇടം നേടാൻ സാധ്യതയുണ്ട്. വരുൺ ചക്രവർത്തി സ്ക്വാഡിലെ തന്റെ സ്ഥാനം ഉറപ്പിക്കുന്നു. എന്നാൽ കുൽദീപ് യാദവ്, രവി ബിഷ്ണോയ്, എന്നിവർ വരുണിന് ഭീഷണി സൃഷ്ടിക്കുന്നവരാണ്. ഇവർക്കൊപ്പം സ്പിൻ ബോളിങ് ഓൾറൗണ്ടറായ വാഷിങ്ടൺ സുന്ദറിനേയും പരിഗണിച്ചേക്കും. അർഷ്ദീപിന്റെ കാര്യത്തിലും ആകാംക്ഷ ഉണരുന്നു. 

ഏഷ്യാ കപ്പ് സ്ക്വാഡിൽ ഉൾപ്പെടാൻ മത്സരിക്കുന്നവരിൽ മുൻപിൽ ഇവർ; 

ബാറ്റേഴ്സ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ

വിക്കറ്റ് കീപ്പർമാർ: സഞ്ജു സാംസൺ, ജിതേഷ് ശർമ, ധ്രുവ് ജുറെൽ

ഓൾറൗണ്ടർമാർ: ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ശിവം ദുബെ, റിയാൻ പരാഗ്.

സ്പിന്നർമാർ: കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്

പേസർമാർ: ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹർഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ

Read More: Sanju Samson IPL Trade: 'സഞ്ജു സാംസൺ-ചെന്നൈ ഡീൽ നടക്കില്ല'; കാരണം ചൂണ്ടി ആർ അശ്വിൻ

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: