scorecardresearch

ഏകദിനത്തിലെ ഗിൽ യുഗത്തിന് നാളെ തുടക്കം; കോഹ്ലിയും രോഹിത്തും മിന്നുമോ? മത്സരം എവിടെ കാണാം?

India Vs Australia ODI: 2027 ഏകദിന ലോകകപ്പ് വരെ ടീമിൽ തുടരാൻ ലക്ഷ്യമിടുന്ന രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഏകദിന പരമ്പര മുതൽ പിന്നെയങ്ങോട്ടുള്ള മത്സരങ്ങൾ നിർണായകമാണ്

India Vs Australia ODI: 2027 ഏകദിന ലോകകപ്പ് വരെ ടീമിൽ തുടരാൻ ലക്ഷ്യമിടുന്ന രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഏകദിന പരമ്പര മുതൽ പിന്നെയങ്ങോട്ടുള്ള മത്സരങ്ങൾ നിർണായകമാണ്

author-image
Sports Desk
New Update
India Vs Australia ODI

Photograph: (Source: Indian Cricket Team, Instagram)

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ഏകദിനം നാളെ. പെർത്തിൽ ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ ഇറങ്ങുമ്പോൾ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. കാരണം ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ രോഹിത്തും കോഹ്ലിയും ആദ്യമായി ഇന്ത്യക്കായി കളിക്കുന്ന മത്സരമാണ് ഇത്. ഏറെ നാളകൾക്ക് ശേഷമാണ് ഇരുവരും രാജ്യാന്തര മത്സരം കളിക്കുന്നത് എന്നതിനാൽ ഇരുവരുടേയും ഫോമിൽ ആരാധകർക്ക് ആശങ്കയുണ്ട്. 

Advertisment

2027 ഏകദിന ലോകകപ്പ് വരെ ടീമിൽ തുടരാൻ ലക്ഷ്യമിടുന്ന രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഏകദിന പരമ്പര മുതൽ പിന്നെയങ്ങോട്ടുള്ള മത്സരങ്ങൾ നിർണായകമാണ്. ഇരുവരുടേയും ഫോം നോക്കിയാവും ടീമിൽ നിലനിർത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്ന് സെലക്ടർമാർ വ്യക്തമാക്കി കഴിഞ്ഞു. 

Also Read: ആദ്യ ദിനം കത്തി കയറി; പിന്നെ നനഞ്ഞ പടക്കമായി; ലീഡെടുക്കാതെ 3 പോയിന്റ് കളഞ്ഞ് കേരളം

ഈ വർഷം മാർച്ച് 9ന് നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ ആണ് രോഹിത്തും കോഹ്ലിയും ഇന്ത്യക്കായി അവസാനമായി കളിച്ചത്. പിന്നാലെ ഐപിഎൽ ആരംഭിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനം പെർത്തിൽ ആണ്. രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യും. വിരാട് കോഹ്ലി വൺഡൗണായി വരുമ്പോൾ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാമതായി ഇറങ്ങും. വിക്കറ്റ് കീപ്പർ ഗ്ലൗസ് അണിയുന്ന കെ എൽ രാഹുൽ അഞ്ചാമത് ബാറ്റിങ്ങിന് ഇറങ്ങാനുമാണ് സാധ്യത. 

Advertisment

Also Read: 2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; ആതിഥേയ നഗരമായി അഹമ്മദാബാദ്

നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ എന്നിവരുടെ ബാറ്റിങ് പൊസിഷൻ എങ്ങനെയാവും ടീം മാനേജ്മെന്റ് നിശ്ചയിക്കുക എന്നറിയണം. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യയുടെ ബോളിങ് ആക്രമണം ശക്തിപ്പെടുത്താൻ കുൽദീപ് യാദവിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമോ അതല്ലെങ്കിൽ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് നറുക്ക് വീഴുമോ? ഓൾറൗണ്ടർമാർക്ക് മുൻതൂക്കം നൽകുന്നതാണ് ഗംഭീറിന്റെ ശൈലി. 

ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, അക്ഷർ പട്ടേൽ, നിതീഷ് റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്

ഓസ്ട്രേലിയ സാധ്യതാ ഇലവൻ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാറ്റ് ഷോർട്ട്, മാറ്റ് റെൻഷാ, ജോഷ് ഫിലിപ്പെ (വിക്കറ്റ് കീപ്പർ), മിച്ച് ഒവൻ, കൂപ്പർ കോൺലി, മിച്ചൽ സ്റ്റാർക്ക്, നാഥൻ എലിസ്, മാറ്റ് കുഹ്‌നെമാൻ, ജോഷ് ഹേസ്ൽവുഡ്.

Also Read: ചോറും മീൻ കറിയും നൽകാം; ലിവർപൂൾ ഇതിഹാസ താരത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് സഞ്ജു സാംസൺ

ഇന്ത്യ-ഓസ്ട്രേലിയ പെർത്ത് ഏകദിനം എത്ര മണിക്ക് ആരംഭിക്കും? 

ഇന്ത്യ-ഓസ്ട്രേലിയ പെർത്ത് ഏകദിനം ഇന്ത്യൻ സമയം രാവിലെ 9 മണിക്ക് ആരംഭിക്കും. 8.30ന് ആണ് ടോസ്

ഇന്ത്യ-ഓസ്ട്രേലിയ പെർത്ത് ഏകദിനം ഇന്ത്യയിൽ ഏത് ചാനലിൽ കാണാം? 

ഇന്ത്യ ഓസ്ട്രേലിയ ഏകദിനം ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ കാണാനാവും. 

ഇന്ത്യ-ഓസ്ട്രേലിയ പെർത്ത് ഏകദിനത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

ഇന്ത്യ-ഓസ്ട്രേലിയ പെർത്ത് ഏകദിനത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിൽ ലഭ്യമാവും.

Read More: ഇന്ത്യക്കായി ചരിത്രമെഴുതി അഭിഷേകും സ്മൃതി മന്ഥാനയും; മറ്റൊരു രാജ്യത്തിനും തൊടാനാവാത്ത നേട്ടം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: