/indian-express-malayalam/media/media_files/zGwrzAQOmaIRK0tyAwSa.jpg)
രോഹിത്, വിരാട് കോഹ്ലി(ഫയൽ ഫോട്ടോ)
ഐസിസിയുടെ 2024ലെ ട്വന്റി20 ബെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തി രോഹിത് ശർമ. ട്വന്റി20 ലോക കിരീടത്തിലേക്ക് രോഹിത് ഇന്ത്യയെ നയിച്ചതോടെയാണ് ഐസിസി ടി20 ടീം ഓഫ് ദി ഇയർ നായകനായി രോഹിത് സ്ഥാനം പിടിച്ചത്.
നാല് ഇന്ത്യൻ താരങ്ങളാണ് ഐസിസിയുടെ പോയ വർഷത്തെ ബെസ്റ്റ് പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചിരിക്കുന്നത്. രോഹിത് ശർമയെ കൂടാതെ ഹർദിക് പാണ്ഡ്യ, ബുമ്ര, അർഷ്ദീപ് സിങ് എന്നിവരാണ് ഐസിസി ടീമിലേക്ക് എത്തിയത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ജയത്തിന്റെ ഭാഗമായിരുന്നു ഇവർ.
ഒരു ഓസീസ് താരം മാത്രമാണ് ടീമിൽ ഇടം പിടിച്ചത്. ട്രാവിസ് ഹെഡ്ഡാണ് ഇത്. ഇംഗ്ലണ്ട് ടീമിൽ നിന്ന് ഇടം നേടിയത് ഫിൽ സോൾട്ട്. പാക്കിസ്ഥാൻ ടീമിൽ നിന്ന് ബാബർ അസം മാത്രം. ശ്രീലങ്കൻ ടീമിൽ നിന്ന് വാനിൻഡു ഹസരങ്ക. അഫ്ഗാനിസ്ഥാൻ ടീമിൽ നിന്ന് റാഷിദ് ഖാനും ഇലവനിലേക്ക് എത്തി.
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വിരാട് കോഹ്ലിക്ക് ഐസിസിയുടെ ടി20 ഇലവനിൽ ഇടം നേടാനായില്ല എന്നത് ശ്രദ്ധേയമാണ്. നിക്കോളാസ് പൂരൻ, സിംബാബ്വെയുടെ സിക്കന്ദർ റാസ എന്നിവരാണ് ഐസിസിയുടെ പ്ലേയിങ് ഇലവനിലുള്ള മറ്റ് രണ്ട് പേർ.
2024ൽ 11 ട്വന്റി20യാണ് രോഹിത് ഇന്ത്യക്ക് വേണ്ടി കളിച്ചത്. നേടിയത് 378 റൺസ്. അഫ്ഗാനിസ്ഥാന് എതിരെ നേടിയ 121 റൺസ് ആണ് ഉയർന്ന സ്കോർ. 2024 രോഹിത്തിന്റെ കരിയറിൽ എന്നും ഹൈലൈറ്റ് ചെയ്യപ്പെട്ട് നിൽക്കും. കാരണം 2007ന് ശേഷം ഇന്ത്യയെ ട്വന്റി20 ലോക കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത്. കിരീട നേട്ടത്തിന് പിന്നാലെ രോഹിത് ട്വന്റി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us