/indian-express-malayalam/media/media_files/2025/04/27/XTn3prgcgRvij9Zc5noZ.jpg)
Churchil Brothers, I league Photograph: (Churchil Brothers, Instagram)
I league Winner: ഐ ലീഗ് വിജയിയെ പ്രഖ്യാപിക്കുന്ന നടപടി വീണ്ടും നിയമക്കുരുക്കിൽ. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ അപ്പീൽ കമ്മിറ്റിയുടെ തീരുമാനം കായിക മത്സരങ്ങൾക്കായുള്ള ആഗോള തർക്ക പരിഹാര കോടതി (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്) സ്റ്റേ ചെയ്തു.
കായിക മത്സരങ്ങൾക്കായുള്ള ആഗോള തർക്ക പരിഹാര കോടതിയുടെ സ്റ്റേ വന്നതോടെ ഐ ലീഗ് കിരീടം ആർക്ക് എന്ന കാര്യം വീണ്ടും അനിശ്ചിതത്വത്തിൽ ആയി. ആഗോള തർക്ക പരിഹാര കോടതിയുടെ ആർബിട്രേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ ഒരു വിജയിയെ പ്രഖ്യാപിക്കുകയോ മെഡൽ ദാന ചടങ്ങ് നടത്തുകയോ ചെയ്യരുതെന്ന് സിഎഎസ് ഉത്തരവിട്ടു.
ഏപ്രിൽ 29ന് അകം കേസിൽ മറുപടി നൽകാൻ സിഎഎസ് എഐഎഫ്എഫ്, ചർച്ചിൽ ബ്രദേഴ്സ്, നംധാരി എഫ്സി എന്നിവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ചർച്ചിൽ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താതാണ് ഐ-ലീഗ് സീസൺ അവസാനിച്ചുത്. എന്നാൽ ഇന്റർ കാശി എഫ്‌സിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തെ തുടർന്ന് കിരീടം ആർക്ക് എന്നത് ഇപ്പോഴും തർക്കത്തിലാണ്.
മൂന്ന് പോയിന്റ് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഇപ്പോൾ അന്താരാഷ്ട്ര ആർബിട്രേഷനിലേക്ക് എത്തിയിരിക്കുന്നത്. ചർച്ചിൽ ബ്രദേഴ്സിനെ ഐ ലീഗ് ചാമ്പ്യൻമാരായി പ്രഖ്യാപിക്കാൻ പോകുമ്പോഴാണ് ആർബിട്രേഷൻ വിധി വരുന്നത്.
ഇന്റർ കാശിക്ക് എതിരെ നംധാരി എഫ്സി യോഗ്യതയില്ലാത്ത കളിക്കാരനെ കളിപ്പിച്ചു എന്നതാണ് തർക്കങ്ങൾക്ക് തുടക്കമിടുന്നത്. സീസൺ അവസാനിച്ചപ്പോൾ 22 മത്സരങ്ങളിൽ നിന്ന് 40 പോയിന്റോടെയാണ് ചർച്ചിൽ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് നിന്നത്. ഇന്റർ കാശിക്കുള്ളത് 39 പോയിന്റും.
Read More
- Kerala Blasters: ലൂണയുമായുണ്ടായ കയ്യാങ്കളിയൊന്നും പ്രശ്നമല്ല; നയം വ്യക്തമാക്കി നോവ സദൂയി
- ഇന്ത്യൻ കളിക്കാരെ വളർത്തിയെടുക്കുക എന്റെ ഉത്തരവാദിത്വം അല്ല; അലോസരപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
- La Liga: ലാ ലീഗ കിരീട പോര് ഇഞ്ചോടിഞ്ച്; ബാഴ്സയ്ക്ക് ഇനി എത്ര ജയം വേണം?
- റൊണാൾഡോയുടെ പേര് അവഗണിച്ച് മെസി; കുട്ടികൾ അനുകരിക്കുന്നത് ഇവരെയെന്ന് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.