/indian-express-malayalam/media/media_files/2025/02/08/OVLMWJVHdeaeOUGkSdMz.jpg)
കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർ Photograph: (കേരള ബ്ലാസ്റ്റേഴ്സ്, ഇൻസ്റ്റഗ്രാം)
ഈ സീസണിലും വീട്ടാനുള്ള കടങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് മുൻപിൽ കൂടി വന്നു. സ്വീഡിഷ് തന്ത്രങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന സ്റ്റാറെ 12 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. ജയിച്ചത് മൂന്ന് കളിയിൽ മാത്രം. രണ്ട് സമനിലയും. ഇതോടെ സ്റ്റാറെയേയും അസിസ്റ്റന്റ് കോച്ചുമാരേയും ബ്ലാസ്റ്റേഴ്സ് പറ പറത്തി. കഴിഞ്ഞ ഏഴിൽ ആറിലും തോൽവിയിലേക്ക് ടീം വീണതോടെ അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന് കൈകളിലേക്ക് ബ്ലാസ്റ്റേഴ്സ് ചുമതല നൽകി. പിന്നെ പുത്തനുണർവോടെ കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് ആരാധകർ കണ്ടത്. ഇനി പ്ലേഓഫ് എന്ന സ്വപ്നത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എത്തുമോ?
മുഹമ്മദൻ എഫ്സിക്കെതിരായ കളിയോടെയാണ് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്സിനെ വിജയ വഴികളിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളിന് ജയം. പിന്നാലെ ജംഷദ്പൂരിനോട് 1-0ന് തോറ്റു. എന്നാൽ പഞ്ചാബ് എഫ്സിക്കെതിരെ ജയിച്ച് വിജയ വഴിയിലേക്ക് ബ്ലാസ്റ്റേഴ്സ് തിരികെ എത്തി. ഒഡീഷയെ 2-3ന് വീഴ്ത്തി. നോർത്ത് ഈസ്റ്റിനെതിരെ ഗോൾ രഹിത സമനില. പോയിന്റ് പട്ടികയിൽ തങ്ങളെക്കാൾ പിന്നിൽ നിന്നിരുന്ന ഈസ്റ്റ് ബംഗാളിനോട് 2-1ന്റെ തോൽവി.
എന്നാൽ മറീനാ മച്ചാൻസിനെ അവരുടെ തട്ടകത്തിൽ കയറി തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സാധ്യതകൾക്ക് ജീവൻ നൽകി. ചെന്നൈ തട്ടകത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ആദ്യ ജയം. പുരുഷോത്തമന് കീഴിൽ കളിച്ച ഏഴ് കളിയിൽ നാല് ജയം തേടാൻ കേരള ബ്സാസ്റ്റേഴ്സിനായി. തോറ്റത് രണ്ട് കളിയിൽ മാത്രം. വഴങ്ങിയത് ഒരു സമനില.
ഇനി ടോപ്പ് ആറിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സ് എന്ത് ചെയ്യണം?
അഞ്ച് കളികളാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് മുൻപിൽ സീസണിലുള്ളത്. നിലവിൽ 19 കളിയിൽ നിന്ന് 24 പോയിന്റോടെ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. മോഹൻ ബഗാൻ, ഗോവ, ജംഷഡ്പൂർ, മുംബൈ സിറ്റി, ഹൈദരാബാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള എതിരാളികൾ. അതിൽ മോഹൻ ബഗാനും ഗോവയും മുംബൈ സിറ്റിയും ജംഷഡ്പൂരും ടോപ് ആറിൽ നിൽക്കുന്ന ടീമുകൾ.
ടോപ് സിക്സിൽ നിൽക്കുന്ന ടീമുകളോട് ഏറ്റുമുട്ടി ഇനിയുള്ള അഞ്ച് കളിയിലും ജയിക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്. ലീഗ് ഷീൽഡിനായുള്ള പോരാട്ടത്തിൽ നിന്ന് കേരളം നേരത്തെ തന്നെ പുറത്തായി കഴിഞ്ഞു. ടോപ് 2വിലും കേരള ബ്ലാസ്റ്റേഴ്സിന് ഇനി എത്താനാവില്ല. അങ്ങനെ എത്തണം എങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം.
ഇനിയുള്ള അഞ്ച് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ജയിക്കണം എന്നതിനൊപ്പം മുംബൈ സിറ്റി എഫ്സിക്ക് നാല് പോയിന്റ് നഷ്ടമാവുകയും വേണം. മാത്രമല്ല ബംഗളൂരു എഫ്സിക്കും ഒഡീഷ എഫ്സിക്കും അഞ്ച് പോയിന്റ് വീതം നഷ്ടപ്പെടണം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് മുൻപിലുള്ള പ്ലേഓഫ് സാധ്യതകൾ വിരളമാണ്.
Read More
- 'നടക്കാനാവാത്ത കുട്ടിയായിരുന്നു; ഒൻപതാം വയസിൽ അത്ഭുതം സംഭവിച്ചു'; അക്തറിന്റെ വെളിപ്പെടുത്തൽ
- ഗേൾഫ്രണ്ടിനൊപ്പം താമസിക്കണം; 950 കിമീ ദിവസവും യാത്ര ചെയ്ത് അൽ നസർ താരം
- Sanju Samson: 'സഞ്ജു സാംസണിന് ഈഗോയാണ്'; ദയയില്ലാതെ മുൻ താരം
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത; മോഹൻ ബഗാൻ സൂപ്പർ താരത്തിന് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.