/indian-express-malayalam/media/media_files/2025/01/21/g0rprKIZMoVMZF3V9Fcd.jpg)
എംഎസ് ധോണി, സഞ്ജു സാംസൺ : (ഫയൽ ഫോട്ടോ)
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ സ്ക്വാഡിൽ സഞ്ജു സാംസണിനെ ഉൾപ്പെടുത്താതിരന്നതിന് പിന്നിൽ മുൻ ക്യാപ്റ്റൻ എംഎസ് ധോണി ആയിരിക്കാം എന്ന ആരോപണവുമായി ഓസ്ട്രേലിയൻ മുൻ താരം ബ്രാഡ് ഹോഗ്. ധോണിയോട് സെലക്ടർമാർ സംസാരിച്ചതിന് ശേഷമായിരിക്കാം സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനിച്ചത് എന്ന് ഹോഗ് പറയുന്നു.
'എം.എസ്.ധോണിയുടെ അഭിപ്രായം ആരാഞ്ഞത് കൊണ്ടായിരിക്കാം സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്. എങ്കിലും ഇതൊരു നല്ല സ്ക്വാഡ് ആണ്, ബ്രാഡ് ഹോഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
Is THIS the Squad to WIN the 🏆 | Indian Squad for Champions Trophy
— Brad Hogg (@Brad_Hogg) January 20, 2025
What do you think? Do you agree?#championstrophy#indiancricketteampic.twitter.com/mhPy7rlfFJ
മൂന്ന് പേരെയാണ് ചാംപ്യൻസ് ട്രോഫിക്കുള്ള വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സെലക്ടർമാർ പരിഗണിച്ചത്. കെ.എൽ.രാഹുൽ 72 ഏകദിന ഇന്നിങ്സിൽ നിന്ന് നേടിയത് 2851 റൺസ്. ബാറ്റിങ് ശരാശരി 49. 27 ഏകദിന ഇന്നിങ്സിൽ നിന്ന് 871 റൺസ് ആണ് പന്ത് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 33.50.
14 ഏകദിന ഇന്നിങ്സുകളാണ് സഞ്ജു കളിച്ചത്. നേടിയത് 510 റൺസ്. ബാറ്റിങ് ശരാശരി 56.66 ഏകദിനത്തിൽ ഒരു സെഞ്ചുറി സഞ്ജുവിന്റെ പേരിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരന്നു ഇത്. എന്നാൽ പിന്നീട് ഇന്ത്യൻ ഏകദിന ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചിട്ടില്ല.
കരുൺ നായരെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരന്നതിനെ ന്യായികരിച്ചുമാണ് ഹോഗിന്റെ പ്രതികരണം വരുന്നത്. കരുൺ നായരുടെ പ്രായവും സ്ട്രൈക്ക്റേറ്റ് കുറവാണ് എന്നതുമാണ് താരത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കേണ്ടതില്ല എന്ന് ചൂണ്ടിക്കാണിച്ച് ഹോഗ് പറയുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ 9 കളിയിൽ നിന്ന് 779 റൺസ് ആണ് കരുൺ നായർ നേടിയത്. അഞ്ച് സെഞ്ചുറിയും താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു. 124 ആണ് സ്ട്രൈക്ക്റേറ്റ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us