/indian-express-malayalam/media/media_files/2025/01/25/vK83yrSZOTBF6fTU5TEb.jpg)
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഹർദിക് പാണ്ഡ്യ: (ഇൻസ്റ്റഗ്രാം)
ഏഴ് വിക്കറ്റിനായിരുന്നു പരമ്പരയിലെ ആദ്യ ട്വന്റി20യിൽ കൊൽക്കത്തയിൽ ഇംഗ്ലണ്ട് തോൽവിയിലേക്ക് വീണത്. ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിനെ 133 റൺസിൽ ഒതുക്കി. അർഷ്ദീപും ഹർദിക്കും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും ചേർന്ന് ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടി. എന്നാൽ ഇംഗ്ലണ്ട് ഇവിടെ തോൽവിയിലേക്ക് വീണതിന് പിന്നിൽ പുകമഞ്ഞാണ് എന്ന് പറയുകയാണ് ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്ക്.
ചക്രവർത്തി വളരെ മികച്ച ബോളറാണ്. എന്നാൽ കൊൽക്കത്തയിലെ മഞ്ഞ് കാരണം പന്ത് പിച്ച് ചെയ്യാൻ പ്രയാസമായിരന്നു. ചെന്നൈയിൽ അന്തരീക്ഷം നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ പന്ത് കാണുന്നതിനും പ്രയാസം ഉണ്ടാവില്ല, ഹാരി ബ്രൂക്ക് പറഞ്ഞു.
14 പന്തിൽ നിന്ന് 17 റൺസ് എടുത്ത് നിൽക്കെയാണ് ഹാരി ബ്രൂക്കിനെ വരുൺ ചക്രവർത്തി പുറത്താക്കുന്നത്. ഇംഗ്ലണ്ട് നിരയിൽ കൊൽക്കത്തയിൽ 20ന് മുകളിൽ റൺസ് സ്കോർ ചെയ്തത് ബട്ട്ലർ മാത്രം. 44 പന്തിൽ നിന്ന് ബട്ട്ലർ 68 റൺസ് നേടി. ബട്ട്ലറിന്റെ ഇന്നിങ്സ് ആണ് ഇംഗ്ലണ്ടിനെ സ്കോർ 100 കടത്താൻ​ സഹായിച്ചത്.
ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് മിന്നും തുടക്കമാണ് ഓപ്പണർമാർ ഈഡൻ ഗാർഡൻസിൽ നൽകിയത്. അഭിഷേക് നായരുടെ തകർപ്പൻ ബാറ്റിങ് ഇന്ത്യയുടെ ജയം അനായാസമാക്കി. 34 പന്തിൽ നിന്ന് 79 റൺസ് ആൺ അഭിഷേക് ശർമ സ്കോർ ചെയ്തത്. 8 സിക്സും അഞ്ച് ഫോറും താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു. 26 റൺസ് എടുത്താണ് സഞ്ജു മടങ്ങിയത്. അതിൽ 22 റൺസും വന്നത് അറ്റ്കിൻസണിന്റെ ഒരൊറ്റ ഓവറിൽ.
മൂന്ന് വിക്കറ്റ് പിഴുത വരുൺ​ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. യശസ്വി, ഗിൽ എന്നീ താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിന് എതിരെ ഇറങ്ങിയത്. ഇവരുടെ അഭാവത്തിൽ അഭിഷേക് ലഭിച്ച അവസരം മുതലെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു. കൊൽക്കത്തയിൽ കളിക്കാതിരുന്ന മുഹമ്മദ് ഷമി ചെന്നൈയിൽ ഇംഗ്ലണ്ടിന് എതിരെ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us