/indian-express-malayalam/media/media_files/JYQqlEOmb1YulXQs7zSx.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത വരുന്നു. ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ ഇടതു കണങ്കാലിന് പരിക്കേറ്റ് ദീർഘനാളുകളായി വിശ്രമത്തിലായിരുന്ന ഇന്ത്യൻ ഓൾറൌണ്ടർ ഹാർദ്ദിക് പാണ്ഡ്യ വീണ്ടും പരിശീലനം പുനരാരംഭിച്ചു. സ്വന്തം വീട്ടിലൊരുക്കിയ ജിമ്മിൽ വർക്കൌട്ട് ചെയ്യുന്ന പാണ്ഡ്യയുടെ വീഡിയോയാണ് ഇതിനോടകം വൈറലായിരിക്കുന്നത്.
ഹാർദ്ദികിന്റെ മകനേയും വീഡിയോയിൽ കാണാം. പരിക്കിൽ നിന്നും പൂർണമായി മുക്തനായ താരം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ഭഗീരഥ യത്നത്തിലാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇടംനേടാനുള്ള തീവ്രശ്രമമാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് പാണ്ഡ്യ പിന്മാറിയിരുന്നു.
Hardik Pandya grinding hard in the gym for a strong comeback💪🏋️
— CricTracker (@Cricketracker) January 2, 2024
📸: HardikPandya/Instagram pic.twitter.com/OW3OgyMDsI
സ്പെഷ്യൽ ഇൻസ്ട്രക്ടറുടെ മേൽനോട്ടത്തിൽ ലെഗ് വർക്കൌട്ടുകളും താരം പുനരാരംഭിച്ചിട്ടുണ്ട്. ഇടതു കാലിന്റെ പരിക്ക് പൂർണമായും മാറിയെന്ന് തെളിയിക്കുന്നതാണ് പുതിയ വീഡിയോ. "എല്ലാ ദിവസും പുരോഗതി നേടൂ" എന്നാണ് വീഡിയോയ്ക്ക് പാണ്ഡ്യ നൽകിയ അടിക്കുറിപ്പ്. വീഡിയോയ്ക്ക് താഴെ ഡേവിഡ് വാർണർ ഉൾപ്പെടെ കമന്റുകൾ ഇടുന്നുണ്ട്. പരിക്കിൽ നിന്നും വേഗം മോചിതനാകൂയെന്നാണ് വാർണറുടെ കമന്റ്.
Read More
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.