scorecardresearch

Hardik Pandya IPL: വേട്ടയാടപ്പെട്ടിട്ടും തളർന്നില്ല; സിംഹത്തെ പോലെ അവൻ പോരാടി:മുഹമ്മദ് കൈഫ്

Hardik Pandya Mumbai Indians IPL: ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹർദിക്കിനെ റാഞ്ചി തിരികെ മുംബൈയിലെത്തിക്കുകയാണ് ഫ്രാഞ്ചൈസി ചെയ്തത്. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയത് ആരാധകർക്ക് ഉൾക്കൊള്ളാനായില്ല

Hardik Pandya Mumbai Indians IPL: ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹർദിക്കിനെ റാഞ്ചി തിരികെ മുംബൈയിലെത്തിക്കുകയാണ് ഫ്രാഞ്ചൈസി ചെയ്തത്. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയത് ആരാധകർക്ക് ഉൾക്കൊള്ളാനായില്ല

author-image
Sports Desk
New Update
hardik pandya, hardik, hardik mi, hardik ipl 2021, mahela jayawardene, jayawardene, mi, mumbai indians, ipl, ipl 2021, cricket news, ഐപിഎൽ, ഹർദിക് പാണ്ഡ്യ, ie malayalam

Hardik Pandya (File Photo)

Hardik Pandya Mumbai Indians IPL 2025: ബാറ്റുകൊണ്ടും ബോളുകൊണ്ടും സിംഹത്തെ പോലെയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പോരാടിയതെന്ന് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി എത്തിയപ്പോൾ ഹർദിക് നേരിട്ട അപമാനങ്ങൾ എല്ലാം ചൂണ്ടിക്കാണിച്ചാണ് കൈഫിന്റെ വാക്കുകൾ. ഹർദിക്കിന്റെ ജീവിതം അടിസ്ഥാനമാക്കി സിനിമ വരണം എന്നും അദ്ദേഹം പറഞ്ഞു. 

Advertisment

"അന്ന് അപമാനിക്കപ്പെട്ടപ്പോഴെല്ലാം ഉണ്ടായ വേദന ഹർദിക് ആരോടും കാണിച്ചില്ല. മുന്നോട്ട് നീങ്ങുകയായിരുന്നു ഹർദിക്. അത്രയും മോശം യാത്രയായിരുന്നിട്ടും ഹർദിക് തളർന്നില്ല. ആരാധകർ ഹർദിക്കിന് നേരെ കൂവിവിളിച്ചു. ഹർദിക് ഏറെ മാനസികമായി പീഡിപ്പിക്കപ്പെട്ടു," മുഹമ്മദ് കൈഫ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചായിരുന്നു കൈഫിന്റെ പ്രതികരണം. 

"എന്നാൽ ട്വന്റി20 ലോകകപ്പിൽ നിർണായക ഓവറാണ് ഹർദിക് എറിഞ്ഞത്. ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ആദം സാംപയ്ക്ക് എതിരെ ഹർദിക് കൂറ്റൻ ഷോട്ട് കളിച്ചു. ബാറ്റുകൊണ്ടും ബോളുകൊണ്ടും സിംഹത്തെ പോലെ ഹർദിക് പോരാടുന്നു."

ഈ വരുന്ന ഐപിഎൽ സീസണിൽ ഹർദിക്കിനെ എതിരാളികൾ സൂക്ഷിക്കണം. ഇത്തവണ മുംബൈ പ്ലേഓഫിൽ എത്തും. ആരാധകരും രോഹിത്തുമെല്ലാം ഹർദിക്കിനെ പിന്തുണയ്ക്കും. ഇന്ത്യയുടെ രണ്ട് ഐസിസി കിരീടങ്ങളുടെ ഭാഗമാണ് ഹർദിക് പാണ്ഡ്യ എന്നും മുഹമ്മദ് കൈഫ് ചൂണ്ടിക്കാണിക്കുന്നു. 

Advertisment

ഈ സീസണിലെ മുംബൈയുടെ ആദ്യ മത്സരം വിലക്കിനെ തുടർന്ന് ഹർദിക്കിന് കളിക്കാനാവില്ല. കഴിഞ്ഞ സീസണിലെ മുംബൈയുടെ അവസാന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ക്യാപ്റ്റനായ ഹർദിക്കിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിടുകയായിരുന്നു. ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ സൂര്യകുമാർ യാദവ് ആണ് മുംബൈയെ നയിക്കുക. ഹർദിക്കിന് പകരം രോഹിത് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമെന്ന് റിപ്പോർട്ട് ഉണ്ടായെങ്കിലും അത് നടന്നില്ല.

Read More

IPL 2025 Mumbai Indians Ipl Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: