/indian-express-malayalam/media/media_files/2025/04/21/wHem1FNqxed6M7Is7zpW.jpg)
Shubman Gill, Rashid Khan Photograph: (IPL, Instagram)
KKR vs GT IPL 2025: സീസണിലെ ആറാം ജയത്തിലേക്ക് ആധികാരിമായി എത്തി ഗുജറാത്ത് ടൈറ്റൻസ്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 39 റൺസിന് തോൽപ്പിച്ച് 12 പോയിന്റോടെ ഒന്നാം സ്ഥാനം ഗുജറാത്ത് ടൈറ്റൻസ് കൂടുതൽ ഭദ്രമാക്കി. ഗുജറാത്ത് ടൈറ്റൻസ് മുൻപിൽ വെച്ച 199 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്താനായത് 159 റൺസ് മാത്രം.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ സീസണിലെ അഞ്ചാമത്തെ തോൽവിയാണ് ഇത്. 200ന് അടുത്തേക്ക് സ്കോർ കൊൽക്കത്തയ്ക്ക് മുൻപിൽ വെച്ചതിന് ശേഷം ഇറങ്ങിയ ഗുജറാത്ത് ആദ്യത്തെ ഓവറിൽ തന്നെ രഹാനെയേയും കൂട്ടരേയും പ്രഹരിച്ചു. ആദ്യത്തെ ഓവറിൽ തന്നെ മുഹമ്മദ് സിറാജ് റഹ്മനുള്ള ഗുർബാസിനെ മടക്കി. പവർപ്ലേയുടെ അവസാന ഓവറിൽ സുനിൽ നരെയ്നെ മടക്കി റാഷിദ് ഖാനും ഭീഷണി ഒഴിവാക്കി.
പവർപ്ലേയ്ക്ക് ശേഷം ഗുജറാത്ത് സ്പിന്നർമാർ ആധിപത്യം പുലർത്തി. വാഷിങ്ടൺ സുന്ദറും സായ് കിഷോറും ഓരോ വിക്കറ്റ് വീതവും റാഷിദ് ഖാൻ രണ്ട് വിക്കറ്റും പിഴുതു. പ്രസിദ്ധ് കൃഷ്ണ കൊൽക്കത്തക്കെതിരേയും തിളങ്ങി വിക്കറ്റ് വീഴ്ത്തി.
ബാറ്റിങ്ങിൽ രഹാനെയെ കൂടുതലായി ആശ്രയിക്കുന്ന പതിവ് കൊൽക്കത്ത ഗുജറാത്തിനെതിരേയും തുടർന്നു. 36 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും സഹിതം 50 റൺസ് ആണ് രഹാനെ നേടിയത്. 27 റൺസ് എടുത്ത രഘുവൻഷിയാണ് കൊൽക്കത്തയുടെ രണ്ടാമത്തെ ടോപ് സ്കോറർ. റസൽ 21 റൺസ് എടുത്ത് മടങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയിരുന്നു. 55 പന്തിൽ നിന്ന് 90 റൺസ് എടുത്താണ് ഗിൽ മടങ്ങിയത്. 18ാമത്തെ ഓവറിൽ സെഞ്ചുറിക്ക് അരികിൽ നിൽക്കുമ്പോഴാണ് ഗില്ലിനെ വൈഭവ് അറോറ വീഴ്ത്തിയത്. സായ് സുദർശൻ 36 പന്തിൽ നിന്ന് 52 റൺസ് കണ്ടെത്തി. ജോസ് ബട്ട്ലർ 23 പന്തിൽ നിന്ന് 41 റൺസും നേടി.
Read More
- Sanju Samson: സഞ്ജുവിന് തിരിച്ചടി; പരുക്ക് സാരമുള്ളത്; ബെംഗളൂരുവിനെതിരേയും കളിക്കില്ല
- 'പഞ്ചാബ് തോറ്റത് ശ്രേയസ് അയ്യരുടെ സഹോദരി കാരണം'; വായടപ്പിച്ച് മറുപടി
- Vignesh Puthur: ആ സ്വപ്നം സാക്ഷാത്കരിച്ചു; ഡ്രസ്സിങ് റൂമിൽ ധോണിക്കൊപ്പം വിഘ്നേഷ് പുത്തൂർ
- സഞ്ജു സാംസൺ ഏത് കാറ്റഗറിയിൽ? രോഹിത്തിനും കോഹ്ലിക്കും എ പ്ലസ് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.