/indian-express-malayalam/media/media_files/2025/04/06/8ava4c1u6HJJ22UQUN7L.jpg)
Glenn Maxwell Photograph: (Glenn Maxwell, Instagram)
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെല്ലിനെ 4.2 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ഐപിഎൽ 2024 സീസണിലെ മാക്സ് വെല്ലിന് കണ്ടെത്താനായത് 52 റൺസ് മാത്രം. എന്നിട്ടും താരത്തെ ടീമിലെത്തിക്കാൻ പഞ്ചാബ് കിങ്സ് ധൈര്യം കാണിച്ചു. എന്നാൽ ഐപിഎൽ 2025ൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മാക്സ് വെല്ലിന്റെ ബാറ്റിങ് ശരാശരി 8.2 മാത്രമാണ്. സ്കോർ ചെയ്തത് 41 റൺസും.
ബാറ്റിങ്ങിൽ തിളങ്ങാതെ നിൽക്കുന്ന മാക്സ് വെല്ലിന് എതിരെ രൂക്ഷ വിമർശനവുമായി വരികയാണ് ചേതേശ്വർ പൂജാര. നാല് വിക്കറ്റ് ഇതുവരെ മാക്സ് വെൽ വീഴ്ത്തി എന്നത് മാത്രമാണ് പഞ്ചാബിന് ആശ്വാസമാവുന്നത്. എങ്കിലും മാക്സ് വെല്ലിനെതിരായ വിമർശനം മയപ്പെടുത്താൻ പൂജാര തയ്യാറല്ല. ഇഎസ്പിഎൻക്രിൻഫോയോട് സംസാരിക്കവെയാണ് പൂജാരയുടെ വാക്കുകൾ.
ഇനിയും ഫോം കണ്ടെത്തിയില്ലെങ്കിൽ മാക്സ്‌വെൽ പുറത്താക്കപ്പെടും എന്ന് പൂജാര പറഞ്ഞു. "മാക്സ്‌വെൽ ഐപിഎല്ലിനെ സമീപിക്കുന്ന രീതി മാറിയിട്ടില്ല. ചില സമയങ്ങളിൽ മാക്സ്‌വെൽ വളരെ ലാഘവത്തോടെ കളിക്കുന്നു.ഒരു എട്ടുപത്ത് വർഷം മുമ്പുള്ള അതേ മാക്സ്വെല്ലിനെയാണ് ഇപ്പോഴും കാണുന്നത്, പൂജാര പറഞ്ഞു."
2023 സീസണിൽ തിളങ്ങി
മാക്സ്‌വെൽ കൂടുതൽ ശ്രദ്ധയും ഗൗരവവും കാണിക്കണം എന്ന് അഭ്യർഥിക്കുന്നതായും ചേതേശ്വർ പൂജാര പറഞ്ഞു. ഒരു കളിക്കാരൻ എന്ന നിലയിൽ ചില സമയങ്ങളിൽ ഉണർന്ന് കളിക്കേണ്ടതുണ്ട്. കളിക്കാനും ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാനും അവസരം ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ തിരിച്ചറിയണം എന്നും പൂജാര പറഞ്ഞു.
2023 സീസണിൽ 400 റൺസ് മാക്സ് വെല്ലിന് കണ്ടെത്താനായിരുന്നു 14 കളിയിൽ നിന്ന് 33 എന്ന ബാറ്റിങ് ശരാശരിയിലാണ് മാക്സ് വെൽ സീസൺ അവസാനിപ്പിച്ചത്. 183 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക്റേറ്റ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us