/indian-express-malayalam/media/media_files/2025/03/10/zoohnzc81eWF5n5u4Z2x.jpg)
രോഹിത് ശർമ, വിരാട് കോഹ്ലി Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
വിരാട് കോഹ്ലിയുടേയും രോഹിത് ശർമയുടേയും ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സംബന്ധിച്ച് നിർണായക പ്രതികരണവുമായി പരിശീലകൻ ഗൗതം ഗംഭീർ. ദേശിയ ടീമിലെ സ്ഥാനം നിർണയിക്കുന്നത് പ്രശസ്തിയല്ല, പ്രകടനമാണ് എന്നാണ് ഗൗതം ഗംഭീർ വ്യക്തമാക്കിയത്. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു താരത്തിനോടും കോച്ചോ സെലക്ടർമാരോ അതല്ലെങ്കിൽ ബിസിസിഐയോ വിരമിക്കാൻ പറയില്ലെന്നും ഗംഭീർ പറഞ്ഞു.
ഇന്ത്യൻ താരങ്ങൾക്ക് വിടവാങ്ങൽ മത്സരം എന്ന ആശയം തള്ളുകയും ചെയ്യുകയാണ് ഗൗതം ഗംഭീർ. "ഒരു കായിക താരവും വിടവാങ്ങലിനായി കളിക്കില്ല. ഏറ്റവും വലിയ വിടവാങ്ങലും ട്രോഫിയും രാജ്യത്തോടുള്ള സ്നേഹമാണ്. അത് മാത്രമാണ് പ്രധാനപ്പെട്ട കാര്യം," ഗൗതം ഗംഭീർ പറഞ്ഞു. എബിപി ഇന്ത്യ അറ്റ് 2047 സമ്മിറ്റിൽ വെച്ചാണ് ഗംഭീറിന്റെ വാക്കുകൾ.
"ടീമിനെ തിരഞ്ഞെടുക്കുക എന്നത് കോച്ചിന്റെ ജോലിയല്ല. അത് സെലക്ടർമാരാണ് ചെയ്യേണ്ടത്. അവർ സെലക്ട് ചെയ്യുന്ന താരങ്ങളെ കളിക്കാൻ തയ്യാറാക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം," ഗൗതം ഗംഭീർ പറഞ്ഞു.
ബോർഡർ ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനത്തെ തുടർന്നാണ് രോഹിത് ശർമവും വിരാട് കോഹ്ലിയും വിരമിക്കണം എന്ന ആവശ്യം ശക്തമായത്. എന്നാൽ ചാംപ്യൻസ് ട്രോഫി ഫൈനലിലെ മാച്ച് വിന്നിങ് ഇന്നിങ്സോടെ വിമർശകരുടെ വായടപ്പിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. ഇത്തവണത്തെ ഐപിഎൽ സീസണിലും റൺസ് സ്കോർ ചെയ്യാൻ കോഹ്ലിക്കും രോഹിത്തിനും സാധിക്കുന്നുണ്ട്.
കോഹ്ലിയുമായുള്ള ബന്ധത്തെ കുറിച്ച് തമാശ നിറച്ചാണ് ഗംഭീറിന്റെ വാക്കുകൾ. "രണ്ട് ഡൽഹി ബോയ്സിന്റെ തമാശയാണ് ഇത്. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ബിസിസിഐയോട് അതിനെ കുറിച്ച് പോസ്റ്റ് ചെയ്യരുത് എന്ന് ഞാൻ പറയും."
Read More
- നന്നായി കളിച്ചിട്ടും ഹൈദരാബാദിനെ ജയിക്കാൻ അനുവദിക്കാതെ മഴ; ഡൽഹി തടിതപ്പി
- 'ഞാൻ ടെസ്റ്റ് ക്യാപ്റ്റനാവാം'; സീനിയർ താരത്തിന്റെ 'ഓഫർ' തള്ളി ബിസിസിഐ; റിപ്പോർട്ട്
- ആഴ്ചയിൽ മൂന്ന് ഡയാലിസിസ്; മരണത്തോട് മല്ലിട്ട് അച്ഛൻ; നീറുന്ന വേദനയിൽ 'സിമ്മു'വിന്റെ ബാറ്റിങ്
- Chennai Super Kings: 28 പന്തിൽ സെഞ്ചുറി; വെടിക്കെട്ട് ബാറ്ററെ ടീമിൽ ചേർത്ത് ധോണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.