/indian-express-malayalam/media/media_files/2025/01/02/CsttEviMDTKwQFOG0jKQ.jpg)
Gautam Gambhir: (Instagram)
ന്യൂസിലൻഡിന് എതിരെ 3-0ന് വൈറ്റ് വാഷ് ചെയ്യപ്പെട്ട ടെസ്റ്റ് പരമ്പര തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ന്യൂസിലൻഡിനെ അനായാസം തോൽപ്പിക്കാം എന്ന ചിന്തയിലാണ് പരമ്പര തുടങ്ങിയത് എന്നും ഗംഭീർ ജിയോഹോട്സ്റ്റാറിൽ സംസാരിക്കവെ വെളിപ്പെടുത്തി.
"സത്യസന്ധമായി, ഹൃദയം തുറന്ന് പറഞ്ഞാൽ, ഞാൻ പരിശീലകനായിരിക്കുന്നിടത്തോളം കാലം എനിക്ക് അത് മറക്കാനാവില്ല. ഞാൻ അത് മറക്കാനും പാടില്ല. ഞാൻ അത് കളിക്കാരോടും പറഞ്ഞിട്ടുണ്ട്. മുൻപോട്ടേക്കാണ് നമ്മൾ നോക്കേണ്ടത്. പക്ഷേ ചിലപ്പോഴൊക്കെ ഭൂതകാലത്തിലേക്കും നോക്കണം. അതും പ്രധാനപ്പെട്ട കാര്യമാണ്," ഗംഭീർ പറഞ്ഞു.
Also Read: മഹികയുമായുള്ള പ്രണയം ഇനി രഹസ്യമല്ല! ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഹർദിക്കും നടിയും
"എല്ലാവരും ചിന്തിച്ചത് നമ്മൾ ന്യൂസിലൻഡിന് മുകളിലൂടെ കയറി ഇറങ്ങും എന്നാണ്. ഡ്രസ്സിങ് റൂമിൽ നമ്മൾ എപ്പോഴും ന്യൂസിലൻഡിനെതിരെ സംഭവിച്ചത് ഓർത്തുകൊണ്ടിരിക്കണം," വെസ്റ്റ് ഇൻഡീസിന് എതിരായ ടെസ്റ്റ് പരമ്പര നടന്നുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഗംഭീറിന്റെ വാക്കുകൾ.
Also Read: പുതുപുത്തൻ ഫെറാറി വി12ൽ കറങ്ങി അഭിഷേക് ശർമ; വില 5 കോടിക്കും മുകളിൽ
രോഹിത് ശർമയുടെ നേതൃത്വത്തിൽ 2024ൽ ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ കളിച്ച ഇന്ത്യ പരമ്പരയിലെ മൂന്ന് ടെസ്റ്റിലും തോറ്റു. ബെംഗളൂരു, പുനെ, മുംബൈ എന്നിവിടങ്ങളിലായിട്ടായിരുന്നു ടെസ്റ്റുകൾ. സ്വന്തം മണ്ണിൽ ഇന്ത്യയുടെ 12 വർഷത്തിന് ഇടയിലെ ആദ്യ ടെസ്റ്റ് പരമ്പര തോൽവിയായിരുന്നു അത്.
Also Read: ഇത്തവണ കിരീടം തൂക്കണം; അസ്ഹറുദ്ദീൻ നയിക്കും; രഞ്ജി ട്രോഫി സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരളം
2000ന് ശേഷം ടെസ്റ്റ് പരമ്പരയിലെ ഒരു ടെസ്റ്റ് പോലും ഇന്ത്യ ജയിക്കാതെ വന്ന ആദ്യ പരമ്പരയായും അത് മാറി. 2000ൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 2-0ന് തോൽപ്പിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിയാണ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ തകർത്തത്. ഓസ്ട്രേലിയയിൽ ഇന്ത്യ 3-1ന് തോൽക്കുകയും ചെയ്തതോടെ ഇന്ത്യക്ക് ഫൈനലിൽ എത്താനായില്ല.
Read More:മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.