/indian-express-malayalam/media/media_files/uploads/2023/09/Shreyas-Iyer-Gautam-Gambhir-.jpg)
ശ്രേയസ് അയ്യർ, ഗംഭീർ(ഫയൽ ഫോട്ടോ)
ചാംപ്യൻസ് ട്രോഫിയിലേക്ക് ആത്മവിശ്വാസത്തോടെയാണ് രോഹിത് ശർമയും കൂട്ടരും കടക്കുന്നത്. ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പര തൂത്തുവാരിയതാണ് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. എന്നാൽ ഇന്ത്യൻ ടീമിനെ ഇപ്പോഴും അലോസരപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് മധ്യനിരയിൽ വ്യക്തത ഇല്സായ്മ. മധ്യനിരയിലെ ബാറ്ററെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പരിശീലകൻ ഗംഭീറും സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കറും തമ്മിൽ രൂക്ഷമായ വാക്പോര് ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവരുടെ സെലക്ഷനെ ചൊല്ലിയാണ് ഗംഭീറും അഗാർക്കറും തമ്മിൽ കൊമ്പുകോർത്തത്. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫിക്കുള്ള പ്രിലിമിനറി സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ അഗാർക്കർ ഋഷഭ് പന്തിനെ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ എന്നാണ് പറഞ്ഞത്. എന്നാൽ ഇംഗ്ലണ്ടിന് എതിരെ ഒരു ഏകദിനം പോലും ഋഷഭ് പന്ത് കളിച്ചില്ല.
ഇംഗ്ലണ്ടിനെതിരായ പരമ്പര അവസാനിച്ചതിന് ശേഷം ഏകദിനത്തിൽ കെ.എൽ.രാഹുലായിരിക്കും ഇന്ത്യയുടെ ഫസ്ററ് ചോയിസ് വിക്കറ്റ് കീപ്പർ എന്ന് ഗംഭർ പ്രതികരിക്കുകയും ചെയ്തു. സെലക്ഷൻ കമ്മറ്റി തലവന്റേയും മുഖ്യ പരിശീലകന്റേയും വിരുദ്ധാഭിപ്രായങ്ങൾ ശുഭസൂചനയല്ല നൽകുന്നത്. െ
ശ്രേയസിനെ കളിപ്പിക്കേണ്ടതില്ലെന്ന തീരുമാനം പൊളിഞ്ഞു
ശ്രേയസിന്റെ കാര്യത്തിലേക്ക് വന്നാൽ, ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ശ്രേയസിനെ ബെഞ്ചിലിരുത്താനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചിരുന്നത്. പകരം യശസ്വി ജയ്സ്വാളിന് അവസരം നൽകാനുമായിരുന്നു നീക്കം. എന്നാൽ വിരാട് കോഹ്ലിക്ക് കാൽമുട്ടിന് പരുക്കേറ്റതോടെ മധ്യനിരയിലേക്ക് ശ്രേയസ് എത്തി. അർധ ശതകം നേടി ശ്രേയസ് തിളങ്ങിയതോടെ പിന്നെ വന്ന രണ്ട് ഏകദിനത്തിലും ശ്രേയസ് കളിച്ചു.
ഇംഗ്ലണ്ടിന് എതിരായ മൂന്ന് ഏകദിനങ്ങളിൽ രണ്ടിലും ബോളിങ് ഓൾറൌണ്ടർ അക്ഷർ പട്ടേലിനെ കെ.എൽ.രാഹുലിനും ഹർദിക് പാണ്ഡ്യക്കും മുൻപേ ഇന്ത്യ ഇറക്കി. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ശ്രേയസിനെ ആദ്യ ഏകദിനത്തിൽ കളിപ്പിക്കേണ്ട എന്ന് തീരുമാനിക്കാനും അക്ഷറിനെ ബാറ്റിങ് പൊസിഷനിൽ നേരത്തെ ഇറക്കാനുമെല്ലാമുള്ള തീരുമാനങ്ങൾ ഗംഭീറിനെതിരായ വിമർശനങ്ങൾ ശക്തമാക്കുന്നു.
Read More
- Women Premier League: അവസാന പന്ത് വരെ ആവേശം; സജനയ്ക്ക് പിടിച്ചുകെട്ടാനായില്ല; ഡൽഹിക്ക് ത്രില്ലങ് ജയം
- Kerala Blasters: വീണ്ടും വമ്പ് കാണിച്ച് മോഹൻ ബഗാൻ; 3-0ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
- Women Premier League: സജന ഒരു റൺസിന് പുറത്ത്; ഡൽഹിക്ക് 165 റൺസ് വിജയ ലക്ഷ്യം
- india vs Pakistan: 'കോഹ്ലിയെ കെട്ടിപ്പിടിക്കരുത്'; പാക്കിസ്ഥാൻ കളിക്കാർക്ക് ആരാധകരുടെ മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.