/indian-express-malayalam/media/media_files/uploads/2017/11/hardik-pandya-kohli-759.jpg)
India's Hardik Pandya, left, celebrates with captain Virat Kohli the dismissal of New Zealand captain Kane Williamson during their third Twenty20 international cricket match in Thiruvananthapuram, India, Tuesday, Nov. 7, 2017. (AP Photo/Aijaz Rahi)
മുംബൈ: കഴിഞ്ഞ കുറച്ച് നാളുകളായി പരുക്കിന്റെ പിടിയിലാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കരുത്തനായ ഓൾറൗണ്ടറാണ് ഹാർദിക് പാണ്ഡ്യ. ഒക്ടോബറിൽ ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് പാണ്ഡ്യ. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം പലപ്പോഴും ഇന്ത്യയുടെ ഫിനിഷറുടെ റോളിലും തിളങ്ങിയിട്ടുണ്ട്. എന്നാൽ എം.എസ്.ധോണിയെപോലെ ഒരു ഫിനിഷറാകാൻ ഒരിക്കലും തനിക്ക് സാധിക്കില്ലെന്ന് ഹാർദിക് പാണ്ഡ്യ.
"ഒരിക്കലും ധോണിയുടെ പകരക്കാരനാകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. ഓരോ വെല്ലുവിളിയും എനിക്ക് ആവേശമാണ്. ഞാൻ എന്ത് ചെയ്താലും അത് ടീമിന് വേണ്ടിയാണ്. ചെറിയ ചെറിയ ഓരോ നീക്കങ്ങളും വലിയ നേട്ടങ്ങളിലാകും എത്തിക്കുക," ഹാർദിക് പാണ്ഡ്യ പറഞ്ഞു.
Also Read: ധോണിയും ധവാനുമില്ല; ടി20 ലോകകപ്പിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ച് ലക്ഷ്മൺ
അതേസമയം ഏറെ വിവാദങ്ങൾക്ക് കാരണമായ ലൈംഗിക പരാമർശത്തിലും ഇന്ത്യൻ ഓൾറൗണ്ടർ പ്രതികരിച്ചു. പന്ത് തങ്ങളുടെ കൈകളിലല്ല, എന്താണ് സംഭവിക്കുകയെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയില്ലെന്നാണ് പാണ്ഡ്യയുടെ പ്രതികരണം. കരണ്‍ ജോഹറുമൊത്തുള്ള 'കോഫി വിത്ത് കരണ്‍' ഷോയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെയും കെ എല്‍ രാഹുലിന്‍റെയും സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍.
Also Read: പൂനെയിൽ സഞ്ജുവിന്റെ കാത്തിരിപ്പ് അവസാനിക്കുമോ? സാധ്യതകളിങ്ങനെ
'എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ക്രിക്കറ്റര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കറിയില്ല. പന്ത് ഞങ്ങളുടെ കോര്‍ട്ടിലല്ല, മറ്റുള്ളവരുടെ തട്ടകത്തിലാണ്. അവിടെ അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വികാരങ്ങളെ വ്രണപ്പെടുത്തുന്ന സ്ഥലമാണത്,' പാണ്ഡ്യ ഇന്ത്യ ടുഡേയോട് പറഞ്ഞു.
Also Read: പോൺ ലോകത്തും ക്യാപ്റ്റൻ 'കൂളാണ്'; മിയാ ഖലിഫയെ പരാജയപ്പെടുത്തി എം.എസ്.ധോണി
നിരവധി സ്‌ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു കരണിനോട് ഹാര്‍ദിക് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹര്‍ദിക് പറഞ്ഞിരുന്നു.
Also Read: അക്കാര്യത്തിൽ തീരുമാനമായി; നാലാം നമ്പറിൽ ഒരു യുവതാരം സ്ഥാനമുറപ്പിച്ചെന്ന് രോഹിത് ശർമ
സംഭവം വിവാദമായതോടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ബിസിസിഐ 20 ലക്ഷം രൂപ വീതം പിഴയൊടുക്കാനും താരങ്ങളോട് നിര്‍ദേശിച്ചു. പിന്നീട് ക്രീസിൽ മടങ്ങിയെത്തിയ രാഹുലും പാണ്ഡ്യയും ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പിലുൾപ്പടെ മികച്ച പ്രകടനം പുറത്തെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.