പൂനെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയെ വലയ്ക്കുന്ന പ്രധാന പ്രശ്നം പ്ലേയിങ് ഇലവനിൽ ആരൊക്കെയെന്നതാണ്. സഞ്ജുവും മനീഷ് പാണ്ഡെയും ബെഞ്ചിലിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് പരമ്പരകളാകുന്നു. പ്ലേയിങ് ഇലവനിലാകട്ടെ എല്ലാവരും മികച്ച ഫോമിൽ. ഇതിൽനിന്ന് ആരെ ഒഴിവാക്കും, ആരെ ഉൾപ്പെടുത്തും എന്നത് ടീം മാനേജ്മെന്റിനെ സംബന്ധിച്ച് കുഴക്കുന്ന പ്രശ്നമാണ്.
Also Read: ധോണിയും ധവാനുമില്ല; ടി20 ലോകകപ്പിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ച് ലക്ഷ്മൺ
പരിചയസമ്പന്നരല്ലാത്ത ശ്രീലങ്ക ഇന്ത്യയ്ക്ക് ഇൻഡോറിൽ വെല്ലുവിളിയായിരുന്നില്ല. അതിനാൽ പരീക്ഷണത്തിന് ഇന്ത്യ ശ്രമിച്ചാൽ സഞ്ജുവിനെയും മനീഷ് പാണ്ഡെയെയും ഉൾപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നിൽ കണ്ടാണ് ടീമിന്റെ നീക്കമെങ്കിൽ നാളെ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ പ്രതീക്ഷിക്കാം.
Also Read: പോൺ ലോകത്തും ക്യാപ്റ്റൻ ‘കൂളാണ്’; മിയാ ഖലിഫയെ പരാജയപ്പെടുത്തി എം.എസ്.ധോണി
എന്നാൽ ആരെ ഒഴിവാക്കുമെന്നത് ചോദ്യമായി തന്നെ നിലനിൽക്കും. പരുക്കിൽനിന്ന് മുക്തനായി തിരിച്ചെത്തിയ ഓപ്പണർ ശിഖർ ധവാൻ ഇൻഡോറിൽ നടന്ന മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. കെ.എൽ. രാഹുലാകട്ടെ ഓപ്പണറുടെ റോളിൽ മിന്നും ഫോമിലാണ്. മൂന്നാം നമ്പരിൽ നായകൻ വിരാട് കോഹ്‌ലി പരീക്ഷണത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ശ്രേയസിനെയും പന്തിനെയും തന്നെയാണ് പരിഗണിക്കുന്നത്. അങ്ങനെയെങ്കിൽ നാലാം നമ്പറിൽ കോഹ്‌ലിയെത്തും.
Also Read: അക്കാര്യത്തിൽ തീരുമാനമായി; നാലാം നമ്പറിൽ ഒരു യുവതാരം സ്ഥാനമുറപ്പിച്ചെന്ന് രോഹിത് ശർമ
ടീമിലെ വിക്കറ്റ് കീപ്പർ പന്ത് തന്നെ. ഒരു ഓൾറൗണ്ടറെ ഒഴിവാക്കിയാൽ മാത്രമേ സഞ്ജുവിന് ടീമിലെത്താൻ സാധിക്കൂ. അങ്ങനെയെങ്കിൽ ശിവം ദുബയെ പുറത്തിരുത്തി ബാറ്റിങ് ഓർഡറിൽ അടിമുടി മാറ്റത്തിന് ഇന്ത്യൻ ടീം തയാറാകേണ്ടി വരും.
Also Read: ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ അഞ്ച് പേസർമാർ; പട്ടികയിൽ രണ്ട് മലയാളികളും
അതേസമയം മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഷാർദുൽ ഠാക്കൂറും നവ്‌ദീപ് സൈനിയും ബോളിങ്ങിൽ തങ്ങളുടെ മികവ് തെളിയിച്ച് കഴിഞ്ഞു. പേസും ബൗൻസുമാണ് സൈനിയുടെ മികവെങ്കിൽ അവസാന ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാനും വിക്കറ്റ് വീഴ്ത്താനും ഷാർദുൽ ഠാക്കൂറിനാകും.