ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അലട്ടികൊണ്ടിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നാലാം നമ്പർ. മധ്യനിരയിലെ നിർണായക സ്ഥാനത്ത് വിശ്വസ്തതയോടെ ബാറ്റ് ഏൽപ്പിക്കാൻ സാധിക്കുന്ന താരങ്ങളില്ലാതെയിരുന്നതിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ലോകകപ്പിലുൾപ്പടെ ഇന്ത്യ ഏറെ പഴികേട്ടതും നാലാം നമ്പറിലെ ആശയക്കുഴപ്പത്തിന്റെ പേരിലായിരുന്നു.
എന്നാൽ ഇപ്പോൾ ആ കുഴപ്പത്തിനും പരിഹാരം കണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ. കരുത്തുറ്റ ഒരു യുവനിര ഇന്ത്യൻ ടീമിലുണ്ടെന്നും രോഹിത്. ശ്രേയസ് അയ്യരും റിഷഭ് പന്തും ശിവം ദുബെയുമെല്ലാം മികച്ച ഫോമിലാണെന്നും രോഹിത് കൂട്ടിച്ചേർത്തു.
Also Read: പിച്ചുണക്കാൻ തേപ്പുപെട്ടിയും ഹെയർ ഡ്രയറും; ഗുവാഹത്തി മാതൃകയിൽ ഞെട്ടി ക്രിക്കറ്റ് ലോകം
“കാര്യങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റ് ചെയ്ത് തുടങ്ങിയിരിക്കുന്നു. വർഷങ്ങളോളം ഇനി ഇന്ത്യൻ ടീമിന്റെ നാലാം നമ്പറിൽ താരമുണ്ടാകുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ സ്വതന്ത്രമായി ഇനി ശ്രേയസിന്റെ തന്റെ പ്ലാനുകൾ അവതരിപ്പിക്കാനാകും.” രോഹിത് പറഞ്ഞു.
Also Read: എന്നെക്കുറിച്ച് സംസാരിച്ചോളൂ, പക്ഷേ എന്റെ കുടുംബത്തെ വലിച്ചിഴക്കരുത്; രോഹിത് ശർമ
ശ്രേയസിനെപ്പോലെ മറ്റു താരങ്ങൾ കൃത്യമായി സ്ഥാനമുറപ്പിക്കുക എന്നതാണ് പ്രധാനവും പ്രഥമവും. കെ.എൽ രാഹുലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും രോഹിത്. രണ്ടോ മൂന്നോ മത്സരങ്ങൾ കൊണ്ട് ആരെയും വിലയിരുത്താനാകില്ല, ആവശ്യത്തിന് മത്സരങ്ങൾ കളിക്കാൻ അവസരം നൽകണമെന്നും രോഹിത് വ്യക്തമാക്കി.