/indian-express-malayalam/media/media_files/2025/01/31/XJxBCOaH9OhOy3khqlrX.jpg)
വിരാട് കോഹ്ലി: (എക്സ്പ്രസ് ഫോട്ടോ: അഭിനവ് സാഹ)
13 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയ കോഹ്ലിക്ക് ഡൽഹിക്കായി റെയിൽവേസിന് എതിരെ ഒന്നാം ഇന്നിങ്സിൽ നേടാനായത് ആറ് റൺസ് മാത്രം. റെയിൽവേസിന്റെ പേസർ ഹിമാൻഷു കോഹ്ലിയുടെ ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു. ഇതോടെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം ഒന്നാകെ നിശബ്ദമായി. ഇപ്പോൾ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയ ഹിമാൻഷുവിന് എതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകർ.
ഡൽഹി പേസർ ഹിമാൻഷു സാങ് വാന് എതിരെ കവർ ഡ്രൈവ് കളിക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് കോഹ്ലിയുടെ ഓഫ് സ്റ്റംപ് ഇളകിയത്. ഇതോടെ കാണികൾ സ്റ്റേഡിയം വിടാനും തുടങ്ങി. പിന്നാലെ ഡൽഹി പേസർക്കെതിരെ കോഹ്ലി ആരാധകർ അധിക്ഷേപവുമായി എത്തി. എന്നാൽ റെയിൽവേ പേസർ ഹിമാൻഷു സാങ് വാന് പകരം ഇതേ പേരിലെ മറ്റൊരാളാണ് സമൂഹമാധ്യമങ്ങളിൽ കോഹ്ലി ആരാധകരുടെ ഇരയായത്.
ഹിമാൻഷു സാങ് വാൻ എന്ന പേരിലെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലേക്ക് നിമിഷ നേരം കൊണ്ട് ട്രാഫിക് വർധിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ അടിയിൽ കോഹ്ലി ആരാധകരുടെ അധിക്ഷേപകരമായ കമന്റുകളാണ് നിറഞ്ഞത്. ഇതോടെ ഈ അക്കൌണ്ടിന്റെ ഉടമ വീഡിയോ പങ്കുവെച്ച് താൻ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയ ബോളർ അല്ല എന്ന വിശദീകരണവുമായി എത്തി.
15 പന്തുകളാണ് റെയിൽവേസിന് എതിരെ കോഹ്ലി നേരിട്ടത്. അതിൽ ഹിമാൻഷുവിന് എതിരെ മനോഹരമായ കവർ ഡ്രൈവ് കോഹ്ലി കളിച്ചിരുന്നു. ഈ ഷോട്ടിന് സമാനമായ രീതിയിൽ കളിക്കാൻ ശ്രമിച്ചപ്പോഴാണ് വിക്കറ്റ് വീണത്. കോഹ്ലി മടങ്ങിയതോടെ സ്റ്റേഡിയവും കാലിയാവാൻ തുടങ്ങി. രണ്ടാം ഇന്നിങ്സിൽ കോഹ്ലിയിൽ നിന്ന് മികച്ച ബാറ്റിങ് പ്രതീക്ഷിക്കുകയാണ് ആരാധകർ.
Read More
- കോഹ്ലി..കോഹ്ലി..! ഈ ജനക്കൂട്ടം പറയും ഇന്ത്യൻ ക്രിക്കറ്റിലെ രാജാവ് ആരെന്ന്
- Kerala Blasters: 11 വർഷത്തെ കാത്തിരിപ്പ്; ചെന്നൈ കോട്ടയിൽ ചരിത്ര ജയം തൊട്ട് ബ്ലാസ്റ്റേഴ്സ്
- Ranji Trophy Match :രക്ഷകനായി സൽമാൻ; സെഞ്ചുറി; ബിഹാറിനെതിരെ കേരളത്തിന് മികച്ച സ്കോർ
- Ranji Trophy: ആദ്യം സെഞ്ചുറി; ഇപ്പോൾ ഷാർദുലിന്റെ ഹാട്രിക്; ബിസിസിഐ കാണുന്നുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.