/indian-express-malayalam/media/media_files/3gMMdf5gfvG8eOy3imLX.jpg)
എംബാപ്പെ മാത്രമല്ല ഇത് വിശ്വസിക്കുന്ന യൂറോപ്പുകാരൻ (Photo: X/ UEFA EURO 2024)
കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് സ്ട്രൈക്കറായ കിലിയൻ എംബാപ്പെ ലോകകകപ്പിനേയും യൂറോ കപ്പിനേയും താരതമ്യം ചെയ്തു കൊണ്ട് ഒരു പ്രസ്താവന നടത്തിയത്. ലോകകപ്പ് ജയിക്കുന്നതിനേക്കാൾ കഠിനമാണ് യൂറോ കപ്പ് ജയിക്കുന്നത് എന്നായിരുന്നു എംബാപ്പെ പറഞ്ഞത്. എന്നാൽ, യൂറോ കപ്പിൽ ലോക ജേതാക്കളായ ബ്രസീൽ, അർജൻ്റീന, ഉറുഗ്വേ തുടങ്ങിയ ലോകകപ്പ് ജേതാക്കൾ ഇല്ലെന്ന കാര്യമാണ് സാക്ഷാൽ അർജൻ്റീനൻ ഇതിഹാസ താരം ലയണൽ മെസ്സി ചൂണ്ടിക്കാട്ടിയത്.
"യൂറോ കപ്പ് ലോകകപ്പിനേക്കാൾ ബുദ്ധിമുട്ടാണെന്ന് എംബാപ്പെ പറയുന്നു. സൗത്ത് അമേരിക്കൻ ടീമുകൾക്കും ആഫ്രിക്കൻ ടീമുകൾക്കും വൻകര കിരീടം നേടാൻ അത്ര ബുദ്ധിമുട്ടില്ല എന്നാണ് ഫ്രഞ്ച് താരം പറയുന്നത്. എന്നാൽ എല്ലാവര്‍ക്കും അവർ കളിക്കുന്ന ഫുട്‍ബോളിൽ അതിന്റേതായ വെല്ലുവിളികൾ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്," മെസ്സി പറഞ്ഞു.
നേരത്തെ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും പി.എസ്.ജിയിൽ കളിക്കുമ്പോഴും എംബാപ്പെ സമാനമായ പ്രസ്താവനകൾ നടത്തിയിരുന്നു. യൂറോപ്പ്യൻ ഫുട്ബോളിന്റെ തീവ്രത മറ്റു ഭാഗങ്ങളിലേതിനേക്കാൾ കഠിനമാണെന്നായിരുന്നു അന്ന് ഫ്രഞ്ച് സൂപ്പർ താരം അഭിപ്രായപ്പെട്ടത്. എംബാപ്പെ മാത്രമല്ല ഇത് വിശ്വസിക്കുന്ന യൂറോപ്പുകാരൻ.
മെസ്സിയുടെ ബാഴ്സലോണയിൽ സഹതാരമായിരുന്ന സാവിക്കും എംബാപ്പെയുടെ അതേ അഭിപ്രായമാണുള്ളത്. സ്പാനിഷ് ഇതിഹാസ താരമാണ് അദ്ദേഹം. 2008ലും 2012ലും യൂറോപ്യൻ കിരീടം നേടിയ സ്പാനിഷ് ടീമിലും, 2010ൽ ലോക കിരീടത്തിൽ മുത്തമിട്ട സ്പാനിഷ് ടീമിലും അദ്ദേഹം അംഗമായിരുന്നു. ലോകകപ്പിന്റെ കാര്യം പറയുമ്പോൾ അവിടെ ചെറു ടീമുകളായ ഹോണ്ടുറാസിനേയും സൌദി അറേബ്യയേയും നേരിടാൻ അവസരം ലഭിക്കുമെന്നും സാവി കൂട്ടിച്ചേർത്തു.
ആരൊക്കെയാണ് ഇത്തവണത്തെ ഫേവറിറ്റുകൾ
പതിവ് പോലെ തന്നെ സ്പെയിൻ, ജർമ്മനി, പോർച്ചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി, ബെൽജിയം, നെതർലൻഡ്സ് എന്നിവർ തന്നെയാണ്. ലൂയിസ് എൻറിക്കിന്റെ സ്പെയിനിനെ സെമി ഫൈനലിലും, ഗാരത് സൌത്ത്ഗേറ്റിന്റെ ഇംഗ്ലണ്ടിനെ ഫൈനലിലും തകർത്താണ് നിലവിലെ യൂറോ ജേതാക്കളായ ഇറ്റലി കഴിഞ്ഞ തവണ കപ്പടിച്ചത്. എങ്കിലും അവർക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല.
ടൂർണമെന്റിന്റെ ഫോർമാറ്റ് പരിചയപ്പെടാം
ജൂൺ 14 മുതൽ ജൂലായ് 14 വരെ ഒരു മാസം നീണ്ടുനിൽക്കുന്നതാണ് പോരാട്ടം. ആറ് ഗ്രൂപ്പുകളിൽ ഓരോ ഗ്രൂപ്പിലും നാല് ടീമുകളായി ആകെ 24 ടീമുകളാണ് അണിനിരക്കുന്നത്. ഇതിൽ ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ പ്രീ ക്വാർട്ടറിലേക്ക് കടക്കും. മികച്ച നാലും മൂന്നും സ്ഥാനക്കാർക്കും പ്രീ ക്വാർട്ടറിലേക്കെത്താൻ അവസരമുണ്ട്. ജൂലായ് 14 നാണ് ഫൈനൽ പോരാട്ടം നടക്കുക.
ഇക്കുറി പുതുമുഖ ടീമും
ജോർജിയയാണ് ഇത്തവണ യൂറോ കപ്പിനെത്തുന്ന പുതുമുഖ ടീം. ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എ യിൽ ജർമ്മനിയും സ്കോട്ട്ലൻഡും പരസ്പരം ഏറ്റുമുട്ടും. നിലവിൽ ലോക ഫുട്‍ബോളിലെ മിന്നും താരങ്ങളായ ക്രിസ്റ്റാനോ റൊണാൾഡോ, ബെല്ലിങ്ഹാം, ലൂക്ക മോഡ്രിച്ച്, ഡോണരുമ, വാൻഡിക്ക്, പെഡ്രി, ലെവൻഡോവ്‌സ്‌ക്കി, തുടങ്ങി നിരവധി താരങ്ങൾ കിരീടത്തിന് വേണ്ടി ഇത്തവണ ബൂട്ട് കെട്ടുന്നുണ്ട്.
ഇറ്റലിയാണ് നിലവിലെ ചാമ്പ്യന്മാർ. മൂന്ന് തവണ ചാമ്പ്യന്മാരായ ജർമ്മനിയാണ് 24 പതിപ്പുകൾ കഴിഞ്ഞ യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും തവണ കിരീടം നേടിയ ടീം. അതേസമയം, ജൂൺ 21 നാണ് ലാറ്റിനമേരിക്കൻ വൻകരയുടെ ഫുട്‍ബോൾ രാജാക്കന്മാരെ നിർണ്ണയിക്കുന്ന കോപ്പ അമേരിക്ക പോരാട്ടം തുടരുന്നത്.
Read More Sports News Here
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- 'കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ'
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- 'ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം': തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- 'വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു'; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.