/indian-express-malayalam/media/media_files/YYlIqnEoyrZcG01EMN52.jpg)
ചിത്രം: എക്സ്
ടി20 ലോകകപ്പ് മത്സരങ്ങളിൽ, ബൗളർമാർ അഴിഞ്ഞാടിയ വേദിയാണ് ന്യൂയോർക്കിലെ നസാവു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. ഇന്ത്യ- പാക്ക് മത്സരം ഉൾപ്പെടെ ഇന്ത്യയുടെ ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾക്കും വേദിയായ സ്റ്റേഡിയം പൊളിച്ചു നീക്കാനൊരുങ്ങുകയാണ്. ബുധനാഴ്ച നടന്ന സഹ ആതിഥേയരായ യുഎസ്എയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരമായിരുന്നു സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരം.
34,000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് ഈ താൽക്കാലിക സ്റ്റേഡിയം നിർമ്മിച്ചത്. മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയം പൊളിക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. സ്റ്റേഡിയത്തിന് സമീപത്തായി പൊളിക്കാനെത്തിയ ബുൾഡോസറുകൾ പാർക്ക് ചെയ്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
#WATCH | Nassau County, New York (USA): Bulldozers placed at the Nassau Cricket Stadium as the temporary stadium is set to be dismantled from tomorrow.
— ANI (@ANI) June 13, 2024
The T20 World Cup match between india and the US yesterday was played here. pic.twitter.com/iYsgaEOWlP
നാസൗ കൗണ്ടിയിലെ ഐസൻഹോവർ പാർക്ക് പരിസരത്ത് 106 ദിവസം കൊണ്ടാണ് സേറ്റേഡിയം നിർമ്മിച്ചത്. ന്യൂയോർക്കിലെ ഈ പോപ്പ്-അപ്പ് സ്റ്റേഡിയം പൊളിക്കാൻ ആറാഴ്ച എടുക്കുമെന്നാണ് കരുതുന്നത്. അഡ്‌ലെയ്ഡ് ഓവലിൽ നിന്ന് ഇറക്കുമതി ചെയ്ത മണ്ണ് ഉപയോഗിച്ച് 30 മില്യൺ ഡോളർ ചെലവിലാണ് സ്റ്റേഡിയം നിർമ്മിച്ചത്.
പിച്ച് അസ്ഥിരമായ ബൗൺസിനും സ്ലോ ഔട്ട്‌ഫീൽഡിനും വിമർശനങ്ങൾ നേരിട്ടിരുന്നു. നിലവാരം പുലർത്താൻ ശ്രമിച്ചിട്ടും, പരിചയസമ്പന്നരായ കളിക്കാർക്ക് പോലും പിച്ചിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ടൂർണമെൻ്റിൻ്റെ രണ്ടാം ഘട്ടമായ സൂപ്പർ 8 മത്സരങ്ങൾ പൂർണ്ണമായും കരീബിയൻ ദ്വീപുകളിലാണ് നടക്കുന്നത്.
ഗ്രൗണ്ടിൽ കളിച്ച എട്ട് കളികളിൽ മൂന്നെണ്ണം ആദ്യം ബാറ്റ് ചെയ്ത ടീമുകൾ വിജയിച്ചപ്പോൾ, ചേസിംഗ് ടീമുകൾ അഞ്ച് തവണ വിജയിച്ചു. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോർ 108 ആണ്. യു.എസ്.എയ്‌ക്കെതിരെ മൂന്ന് വിക്കറ്റിന് 111 എന്ന സ്‌കോറിലെത്തിയ ഇന്ത്യ, പിച്ചിലെ ഏറ്റവും വിജയകരമായ ചേസിങ്ങാണ് കാഴ്ചവച്ചത്.
Read More Sports News Here
- 'കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ'
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- 'ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം': തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- 'വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു'; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us