scorecardresearch

'കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ'

കോഹ്‌ലി പാക്കിസ്ഥാനിൽ അവർക്കെതിരെ വിരലിലെണ്ണാവുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമെ കളിച്ചിട്ടുള്ളൂ (16 ഏകദിനങ്ങളും, പത്ത് ടി20കളും). എന്നിരുന്നാലും വിരാടിന് പാകിസ്ഥാനിൽ ആരെയും അമ്പരപ്പിക്കുന്ന വലിയ ആരാധക പിന്തുണയുണ്ട്.

കോഹ്‌ലി പാക്കിസ്ഥാനിൽ അവർക്കെതിരെ വിരലിലെണ്ണാവുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമെ കളിച്ചിട്ടുള്ളൂ (16 ഏകദിനങ്ങളും, പത്ത് ടി20കളും). എന്നിരുന്നാലും വിരാടിന് പാകിസ്ഥാനിൽ ആരെയും അമ്പരപ്പിക്കുന്ന വലിയ ആരാധക പിന്തുണയുണ്ട്.

author-image
Sports Desk
New Update
Virat Kohli | Pakistan fans | ind vs pak t20 world cup

വിരാടിന് പാകിസ്ഥാനിൽ ആരെയും അമ്പരപ്പിക്കുന്ന വലിയ ആരാധക പിന്തുണയുണ്ട് (ഫൊട്ടോ: X/ സ്ക്രീൻഗ്രാബ്)

വിരാട് കോഹ്‌ലി ഇതുവരെ പാക്കിസ്ഥാനിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല. 2006ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിനൊപ്പം മാത്രമാണ് അദ്ദേഹം അവിടെ കളിച്ചത്. 2008ലെ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിച്ചു. കോഹ്‌ലി പാക്കിസ്ഥാനിൽ അവർക്കെതിരെ വിരലിലെണ്ണാവുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമെ കളിച്ചിട്ടുള്ളൂ (16 ഏകദിനങ്ങളും, പത്ത് ടി20കളും). എന്നിരുന്നാലും വിരാടിന് പാകിസ്ഥാനിൽ ആരെയും അമ്പരപ്പിക്കുന്ന വലിയ ആരാധക പിന്തുണയുണ്ട്.

Advertisment

വിരാട് ലാഹോറിലോ കറാച്ചിയിലോ റാവൽപിണ്ടിയിലോ മുൾട്ടാനിലോ കളിക്കുന്ന ദിവസം മാത്രമേ അദ്ദേഹത്തിന് പാകിസ്ഥാനിലുള്ള ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാക്കാനാകൂവെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

“നിങ്ങൾ വിശ്വസിക്കില്ല, പക്ഷേ സ്റ്റേഡിയം പച്ച ജഴ്സികളാൽ നിറയും. എന്നാൽ പുറകിലെ പേര് ബാബർ അസമോ, ഷഹീൻ അഫ്രീദിയുടേയോ ആയിരിക്കില്ല. അത് വിരാട് കോഹ്‌ലിയുടെ ജേഴ്‌സി നമ്പർ പതിനെട്ടും താരത്തിന്റെ പേരുമായിരിക്കും," അലി ചിരിക്കുന്നു. കോഹ്‌ലി ഫോമിലല്ലാത്ത ഘട്ടത്തിലാണ് അസ്ഹർ അലിയുടെ കോഹ്ലിയോടുള്ള താരാരാധന ഏറ്റവും നന്നായി പുറത്തുവന്നത്. കോഹ്ലി ഫോമിലേക്ക് തിരിച്ചുവരാൻ താൻ പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ പറയുന്നു.

Advertisment

“അവൻ ഫോമിൽ അല്ലാതിരുന്നപ്പോൾ ഞാൻ കോഹ്ലിക്ക് വേണ്ടി പലതവണ പ്രാർത്ഥിച്ചു. അല്ലാഹു, ദയവായി അവന് സ്‌കോർ ചെയ്യാൻ അവസരം നൽകൂ. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ മൂന്ന് വർഷത്തോളം സ്ഥിരമായി പ്രാർത്ഥിച്ചു,” അദ്ദേഹം ചിരിക്കുന്നു. "വിരാടിൻ്റെ ബാറ്റിംഗിനെ വിമർശിക്കുന്ന ആളുകളെ നിങ്ങൾക്ക് കാണാനാകും. പക്ഷേ വിമർശിക്കുന്നതിന് മുമ്പ് 15 വർഷത്തിലേറെയായി അദ്ദേഹം എന്താണ് ചെയ്തതെന്ന് മനസിലാക്കാൻ ശ്രമിക്കുക. കുറച്ച് നാളത്തേക്ക് ഫോമില്ലായ്മ ഉണ്ടായെങ്കിലും അവൻ തിരിച്ചുവന്നു. ആരും അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല,” അസ്ഹർ പറഞ്ഞു.

പാകിസ്ഥാൻ സൂപ്പർ ലീഗിനിടയിലോ പാകിസ്ഥാനിലെ ആഭ്യന്തര ഗെയിമുകളിലോ കോഹ്‌ലിക്ക് വേണ്ടിയുള്ള സന്ദേശമടങ്ങിയ പ്ലക്കാർഡുകൾ പിടിച്ച് ആരാധകർ കാണിക്കുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. 2019ൽ പാകിസ്ഥാൻ നഗരമായ ലാഹോറിലെ ഒരു മോട്ടോർ സൈക്കിൾ യാത്രികൻ ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ ടീ ഷർട്ടിൽ കോഹ്‌ലിയുടെ പേരുമായി യാത്ര ചെയ്യുന്ന ഫോട്ടോ വൈറലായിരുന്നു.

അതേവർഷം തന്നെ കോഹ്‌ലി തൻ്റെ മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ, കറാച്ചിയിൽ നടന്ന പാകിസ്ഥാൻ-ഓസ്‌ട്രേലിയ മത്സരത്തിനിടെ ഒരു പാക് ആരാധകൻ “പ്രിയപ്പെട്ട വിരാട്, സെഞ്ചുറി നേടിയാലും ഇല്ലെങ്കിലും നിങ്ങൾ എല്ലായ്പ്പോഴും എൻ്റെ ഹീറോ ആയിരിക്കും," എന്നൊരു പ്ലക്കാർഡ് പിടിച്ച് നിൽക്കുന്ന ചിത്രവും വൈറലായിരുന്നു.

വിരാട് കോഹ്ലിയോടുള്ള പാകിസ്താന്റെ ആരാധനയെ ബോളിവുഡ് താരങ്ങളായ ദിലീപ് കുമാർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരുമായി താരതമ്യപ്പെടുത്തുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. “പാകിസ്ഥാനിൽ ഇത്രയും വലിയ ആരാധകവൃന്ദമുള്ള ആദ്യ വ്യക്തി വിരാട് ആണെന്ന് പറയുന്നില്ല. വളരെക്കാലം മുമ്പോട്ടേക്ക് പോയാൽ നടൻ ദിലീപ് കുമാറിന് പാകിസ്ഥാനിൽ ഒരുപാട് ആരാധകരുണ്ടായിരുന്നു. സുനിൽ ഗവാസ്‌കറും പാക്കിസ്ഥാനിൽ ഒരു ആരാധനാ പാത്രമായിരുന്നു. ഗവാസ്‌കർ സാബിൻ്റെ സാങ്കേതിക മികവ് പകർത്താൻ യുവ ബാറ്റ്‌സ്മാൻമാരോട് അക്കാലത്ത് പറയുമായിരുന്നു," ലത്തീഫ് പറഞ്ഞു.

"പിന്നീട് അമിതാഭ് ബച്ചൻ്റെ 'ആംഗ്രി യങ് മാൻ' സിനിമകളും പാക്കിസ്താനിൽ വിറ്റുതീർന്നു. പിന്നീട് കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ, ഷാരൂഖ് ഖാൻ, എം.എസ്. ധോണി എന്നിവരും ഇവിടെ ആരാധിക്കപ്പെട്ടു. ധോണി ഇവിടെ വന്നപ്പോൾ അദ്ദേഹത്തിൻ്റെ നീണ്ടമുടി ഒരു ട്രെൻഡായി മാറി," റാഷിദ് ലത്തീഫ് പറഞ്ഞു.

Read More Sports News Here

Virat Kohli India Vs Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: