/indian-express-malayalam/media/media_files/2025/01/21/qlJAoIYlXnNLhB30YHte.jpg)
ജോസ് ബട്ട്ലർ : (ഇൻസ്റ്റഗ്രാം)
ഇന്ത്യക്കെതിരെയുള്ള ആദ്യ ടി20ക്കുള്ള പ്ലേയിങ് ഇലവന്‍ ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. സ്പിന്നര്‍മാരെ പിന്തുണക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ആകെ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മാത്രമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ സ്പിന്നര്‍ ഓള്‍ റൗണ്ടര്‍മാരായ ജേക്കബ് ബെത്തലും ലിയാം ലിവിങ്‌സ്റ്റണും ടീമിലുണ്ട്.
ഇടം-വലം കോമ്പിനേഷനില്‍ ബെന്‍ ഡക്കറ്റും ഫില്‍ സോള്‍ട്ടുമാണ് ഓപ്പണ്‍ ചെയുകയ്യെന്ന് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസില്‍ അവസാനം നടന്ന ടി20 പരമ്പരയില്‍ ഇരുവരും നന്നായി കളിച്ചിരുന്നു. ബടലര്‍ തന്റെ കാഫ് ഇഞ്ജുറിക്ക് ശേഷം ഇതുവരെ കീപ്പിങ് ചെയ്തിട്ടില്ലെന്നിരിക്കെ ഓപ്പണറായ ഫില്‍ സോള്‍ട്ട് തന്നെയായിരിക്കും ഇംഗ്ലണ്ടിന്റെ കീപ്പര്‍. അതേയമയം ടീമിലേ മറ്റൊരു കീപ്പറായ ജേയ്മി സ്മിതിന്് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.
മിഡില്‍ ഓര്‍ഡറില്‍ വൈസ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്, സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായ ലിവിങ്‌സറ്റണ്‍, ബെത്തല്‍ എന്നിവരാണ് ഉള്ളത്. ബിഗ് ബാഷ് ലീഗില്‍ അഡലെയ്ഡ് സ്റ്റ്രൈക്കേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഫാസ്റ്റ് ബോളിങ് ഓള്‍ റൗണ്ടര്‍ ജേമി ഓവേര്‍ട്ടണ്‍ ഏഴാമനായി കളിക്കുന്നത് ബാറ്റിങില്‍ ഇംഗ്ലണ്ടിന് കൂടുതല്‍ കരുത്തേകുന്നുണ്ട്.
ഫാസ്റ്റ് ബോളര്‍മാരായ ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ഗസ് അറ്റ്കിന്‍സണ്‍ എന്നിവരും ചേര്‍ന്ന് പ്ലേയിങ് ഇലവന്‍ പൂര്‍ത്തിയാക്കുന്നു. 2024ല്‍ ശ്രീലങ്കക്കെതിരെ നടന്ന പരമ്പരക്ക് ശേഷം പരിക്ക് മൂലം പുറത്തായിരുന്ന വുഡ് തന്റെ ഈ പരമ്പരയില്‍ തന്റെ തിരിച്ചുവരവ് നടത്തുകയാണ്. ഇംഗ്ലണ്ട് പരിശീലകന്‍ ബ്രെന്‍ഡണ്‍ മക്കല്ലത്തിന്റെ പരിശീലകനായുള്ള ആദ്യ വൈറ്റ് ബോള്‍ പരമ്പര കൂടിയാണിത്. മുമ്പ് ടെസ്റ്റ് പരിശീലകന്‍ മാത്രമായിരുന്ന മക്കല്ലത്തെ 2024 സെപ്ടംബറിലാണ് ഇംഗ്ലണ്ട് അവരുടെ വൈറ്റ് ബോള്‍ പരിശീലകനാകിയത്.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍:
ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജേക്കബ് േെബത്തെല്‍, ജെയ്മി ഓവര്‍ട്ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്,ആദില്‍റഷീദ്
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us