scorecardresearch

15 സെക്കൻഡ് കഴിഞ്ഞെന്ന് അംപയർ; സ്ക്രീനിൽ ടൈമർ തെളിഞ്ഞില്ല; ഒത്തുകളിയോ പിഴവോ?

Dewald Brevis DRS controversy: അനുവദനീയമായ 15 സെക്കൻഡ് പിന്നിട്ടെന്നും അതിനാൽ ഡിആർഎസ് അപ്പീൽ പരിഗണിക്കാനാകില്ലെന്നും അംപയർമാർ അറിയിക്കുകയായിരുന്നു

Dewald Brevis DRS controversy: അനുവദനീയമായ 15 സെക്കൻഡ് പിന്നിട്ടെന്നും അതിനാൽ ഡിആർഎസ് അപ്പീൽ പരിഗണിക്കാനാകില്ലെന്നും അംപയർമാർ അറിയിക്കുകയായിരുന്നു

author-image
Sports Desk
New Update
Dewald Brevis LBW

Dewald Brevis Photograph: (Screengrab)

സെഞ്ചുറിക്ക് അരികിൽ നിന്നിരുന്ന ആയുഷ് മാത്രേയെ പുറത്താക്കിയതിന് പിന്നാലെ തൊട്ടടുത്ത പന്തിൽ അപകടകാരിയായ ഡെവാൾഡ് ബ്രെവിസിനേയും ആർസിബിയുടെ ദക്ഷിണാഫ്രിക്കൻ താരം എൻഗിഡി മടക്കി. എന്നാൽ ഡെവാൾഡ് ബ്രെവിസിന്റെ പുറത്താകലിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ഡിആർഎസ് അപ്പീൽ നിശ്ചിത സമയത്തിനുള്ളിൽ ഡെവാൾഡ് ബ്രെവിസിൽ നിന്ന് വന്നില്ലെന്ന കാരണം പറഞ്ഞാണ് അംപയർ അപ്പീൽ തള്ളിയത്. റിപ്ലേകളിൽ ബ്രെവിസ് ഔട്ട് ആയിരുന്നില്ല എന്ന് വ്യക്തമായതോടെ ചെന്നൈയുടെ രോഷം ഇരട്ടിയായി. ബെംഗളൂരുവിനെതിരായ മത്സരത്തിലെ നിർണായക നിമിഷമായിരുന്നു ഇത്.

Advertisment

ലുംഗി എൻഗിഡിയുടെ പന്തിൽ ബ്രെവിസ് വിക്കറ്റിന് മുൻപിൽ കുരുങ്ങി. ഓൺഫീൽഡ് അംപയർ ഔട്ടും വിളിച്ചു. പിന്നാലെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയുമായി സംസാരിച്ച് ബ്രെവിസ് ഡിആർഎസ് അപ്പീൽ നൽകി. എന്നാൽ അനുവദനീയമായ 15 സെക്കൻഡ് പിന്നിട്ടെന്നും അതിനാൽ ഡിആർഎസ് അപ്പീൽ പരിഗണിക്കാനാകില്ലെന്നും അംപയർമാർ അറിയിക്കുകയായിരുന്നു.

സിംഗിളിനായി ഓടിയതിനു ശേഷം റിവ്യൂ എടുക്കണോ എന്ന് ബ്രെവിസ് ജഡേജയുമായി സംസാരിക്കുന്ന സമയം സ്ക്രീനിൽ ടൈമർ തെളിഞ്ഞിരുന്നില്ല. എന്നാൽ ഒടുവിൽ ബ്രെവിസ് റിവ്യൂ എടുത്തപ്പോഴേക്കും സമയം കഴിഞ്ഞു എന്നായി അംപയറുടെ നിലപാട്. അംപയറുടെ നിലപാട് ചോദ്യം ചെയ്ത് ജഡേജ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. 

ബെംഗളൂരുവിനെതിരെ ചെയ്സിങ്ങിൽ നല്ല നിലയിൽ ചെന്നൈ മുന്നേറുന്ന സമയമാണ് എൻഗിഡിയുടെ ഇരട്ട പ്രഹരം വരുന്നത്. ഇത് ചെന്നൈയുടെ താളം തെറ്റിച്ചു. 94 റൺസിൽ നിൽക്കെ ആയുഷ് മാത്രെ ക്രുനാലിനു ക്യാച്ച് നൽകി മടങ്ങി. ബ്രെവിസിനെ ഫുൾടോസുമായാണ് എൻഗിഡി സ്വാഗതം ചെയ്തത്. പന്ത് വന്നു പതിച്ചത് ബ്രെവിസിന്റെ പാഡിൽ. അംപയർ നിതിൻ മേനോൻ ഔട്ട് വിധിച്ചു.

Advertisment

എന്നാൽ ഇവിടെ ബ്രെവിസിന്റെ ഭാഗത്ത് പിഴവുണ്ടായി എന്നാണ് മുൻ അംപയർ അനിൽ ചൗധരി ഉൾപ്പെടെയുള്ളവർ പറയുന്നത്. അംപയർ ഔട്ട് വിധിച്ചതോടെ അത് ഡെഡ് ബോളായി. പിന്നെ റണ്ണിനായി ബ്രെവിസ് ഓടേണ്ട കാര്യമുണ്ടായില്ല. റണ്ണിനായി ഓടി ബ്രെവിസ് സമയം കളഞ്ഞു. റിവ്യു നൽകാൻ അഞ്ച് സെക്കൻഡ് ബാക്കിയുളളപ്പോൾ അംപയർ ബാറ്ററുടെ ശ്രദ്ധയിൽപ്പെടുത്തും അത്. എന്നാൽ ബ്രെവിസ് ഇവിടെ അംപയറെ ശ്രദ്ധിക്കുന്നുണ്ടായില്ലെന്ന് ചൗധരി പറഞ്ഞു.

Read More

IPL 2025 Royal Challengers Bangalore Chennai Super Kings

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: