/indian-express-malayalam/media/media_files/2025/02/15/TEPoVnYq7VcUurgXJape.jpg)
മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരം: (ഇൻസ്റ്റഗ്രാം)
കിരീടം വിട്ടുകൊടുക്കില്ല എന്ന പ്രഖ്യാപനവുമായിട്ടാണ് റോയൽ ചലഞ്ചേഴ്സ് വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ വമ്പൻ ചെയ്സിങ്ങോടെ ജയിച്ചു കയറിയത്. 14ാം ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിൽ പരുങ്ങിയിടത്ത് നിന്നാണ് ഒൻപത് പന്തുകൾ ശേഷിക്കെ റോയൽ ചലഞ്ചേഴ്സ് ജയം പിടിച്ചത്. 27 പന്തിൽ നിന്ന് 64 റൺസ് അടിച്ചെടുത്ത റിച്ചാ ഘോഷ് വനിതാ പ്രീമിയർ ലീഗിലെ വരാൻ പോകുന്ന വമ്പൻ വെടിക്കെട്ടുകൾക്ക് തുടക്കമിട്ടു. ടൂർണമെന്റിന്റെ രണ്ടാം ദിനവും വമ്പൻ ഏറ്റുമുട്ടലാണ് ആരാധകരെ കാത്തിരിക്കുന്നത്.
മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ഇന്നത്തെ മത്സരം. 2023ലും 2024ലും മെഗ് ലാന്നിങ്ങിന്റെ ഡൽഹി ക്യാപിറ്റൽസ് ആണ് റണ്ണേഴ്സപ്പുകളായത്. കഴിഞ്ഞ സീസണിൽ ലീഗ് ടോപ്പർമാരും ഡൽഹി ആയിരുന്നു. കഴിഞ്ഞ രണ്ട് സീസണിലേയും ഫോം ആവർത്തിക്കാനുറച്ച് ഡൽഹി ക്യാപിറ്റൽസ് ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ ഹർമൻപ്രീത് കൌറിന്റെ മുംബൈ ഇന്ത്യൻസിന് കാര്യങ്ങൾ എളുപ്പമാവില്ല.
എന്നാൽ മുംബൈക്ക് എതിരെ കയ്പ്പുള്ളൊരു ഓർമയും ഡൽഹിയുടെ മനസിലുണ്ട്. വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന സീസണിൽ ഡൽഹിയെ തോൽപ്പിച്ചാണ് മുംബൈ കിരീടം ചൂടിയത്. കഴിഞ്ഞ സീസണിൽ മുംബൈ എലിമിനേറ്ററിൽ എത്തിയിരുന്നു. എന്നാൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കയ്യിൽ നിന്ന് തോൽവി വാങ്ങി പുറത്തേക്ക് പോയി.
ഇത്തവണയും ലീഗ് ഘട്ടത്തിൽ ആധിപത്യം പുലർത്തി കളിക്കുകയാവും മുംബൈ ലക്ഷ്യമിടുന്നത്. ലീഗ് ഘട്ടത്തിൽ ടോപ് ആയി ഫൈനലിലേക്ക് ഡയറക്ട് ക്വാളിഫിക്കേഷൻ ലക്ഷ്യമിട്ട് മുംബൈയും ഡൽഹിയും കരുത്ത് കാണിക്കാൻ ഇറങ്ങുമ്പോൾ വമ്പൻ പോരാട്ടത്തോടെ കുതിപ്പ് തുടരാനാവും ഇന്ന് ഇരുകൂട്ടരും ശ്രമിക്കുക.
ഹെയ്ലി മാത്യൂസ്, നാറ്റ് ബ്രന്റ് എന്നിവരെയാണ് ക്യാപ്റ്റൻ ഹർമൻപ്രീതിനെ കൂടാതെ മുംബൈ കൂടുതലായി ആശ്രമിക്കുന്നത്. ഡൽഹിയിലേക്ക് വരുമ്പോൾ ഷഫാലി വർമ, മെഗ് ലാന്നങ്, ജെമിന, കാപ്സേ എന്നിവരാണ് അവരുടെ കരുത്തർ. സീസണിലെ ഉദ്ഘാടന മത്സരത്തിൽ കണ്ടത് പോലെ കൂറ്റൻ സ്കോർ പിറക്കുന്ന മത്സരമാണ് മുംബൈ-ഡൽഹി പോരിലും പ്രതീക്ഷിക്കുന്നത്.
എവിടെയാണ് മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരം നടക്കുന്നത്?
വഡോദരയിലാണ് സീസണിൽ ആദ്യമായി മുംബൈയും ഡൽഹിയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം.
മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സര സമയം?
ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.
മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരം എങ്ങൻെ ഓൺലൈൻ കാണാം?
ജിയോ ഹോട്ട്സ്റ്റാറിൽ മുംബൈ-ഡൽഹി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് കാണാം.
മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരം എങ്ങൻെ ടിവിയിൽ കാണാം?
സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കുകളിലാണ് വനിതാ പ്രീമിയർ ലീഗ് മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ്.
മുംബൈ ഇന്ത്യൻസ് ഫുൾ സ്ക്വാഡ്:
ഹെയ്ലി മാത്യൂസ്, യാസ്തിക ബാട്ടിയ(വിക്കറ്റ് കീപ്പർ), നാറ്റ് ബ്രന്റ്, ഹർമൻപ്രീക്(ക്യാപ്റ്റൻ), അമേലിയ കെർ, അമൻജോത് കൌർ, സജന സജീവൻ, ശബ്നിം ഇസ്മെയിൽ, കീർത്തന ബാലകൃഷ്ണൻ, സയിക ഇഷാഖ്വ്, ജിൻറിമനി കലിത, ചോലെ ട്രൈയോൺ, പരുണിക സിസോദിയ, അമൻദീപ് കൌർ, ജി കമാലിനി, സൻസ്ക്രിതി ഗുപ്ത, അക്ഷിത മഹേഷ്വരി, നദൈൻ ക്ലെർക്ക്.
ഡൽഹി ക്യാപിറ്റൽസ് വനിതാ സ്ക്വാഡ്:
ഷഫാവ വർമ, മെഗ് ലാന്നിങ്(ക്യാപ്റ്റൻ), അലിസ് കാപ്സേ, ജെമിന റോഡ്രിഗസ്, മരിസാനെ കാപ്പ്, അനബെൽ സതർലൻഡ്, അരുദ്ധതി റെഡ്ഡി, മിന്നു മണി, തനിയാ ഭാട്ടിയ, രാധാ യാദവ്, ശിഖ പാണ്ഡേ, ജെസ് ജോനാസെൻ, സാറാ ബ്രൈസ്, ടൈറ്റസ് സാധു, സ്നേഹ ദീപ്തി, നന്ദിനി കശ്യപ്, നികി പ്രസാദ്, നല്ലപുറെഡ്ഡി ചരണി.
Read More
- ചാമ്പ്യൻസ് ട്രോഫി; വിജയികൾക്ക് ലഭിക്കുക കോടികളുടെ സമ്മാനത്തുക; പ്രഖ്യാപനവുമായി ഐസിസി
- വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം; ആര്സിബി- ഗുജറാത്ത് ആദ്യ പോരാട്ടം; മത്സരം എവിടെ എപ്പോൾ കാണാം?
- Royal Challengers Banglore: എന്തുകൊണ്ട് കോഹ്ലിയെ ആർസിബി ക്യാപ്റ്റനാക്കിയില്ല? കാരണം
- Lionel Messi Family: മെസിയും ഭാര്യയും പെൺകുഞ്ഞിനായി കാത്തിരിക്കുന്നു? അന്റോണലയുടെ പ്രതികരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us