scorecardresearch

സഞ്ജുവിനെ വീഴ്ത്താൻ കെണിയൊരുക്കി പന്ത്; ഇന്ന് വിക്കറ്റ് കീപ്പർ ക്യാപ്റ്റന്മാരുടെ രണ്ടാമങ്കം

ഐപിഎല്ലിൽ ഇതുവരെ 28 തവണയാണ് ഇരു ടീമുകളും പരസ്പരം കൊമ്പു കോർത്തത്. ഇതിൽ കൂടുതൽ ജയം നേടിയത് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ആണെന്നതാണ് ചരിത്രം. രാജസ്ഥാൻ 15 മത്സരങ്ങളിൽ ജയിച്ചപ്പോൾ, ഡൽഹി ക്യാപിറ്റൽസ് ജയം നേടിയത് 13 തവണ മാത്രമാണ്

ഐപിഎല്ലിൽ ഇതുവരെ 28 തവണയാണ് ഇരു ടീമുകളും പരസ്പരം കൊമ്പു കോർത്തത്. ഇതിൽ കൂടുതൽ ജയം നേടിയത് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ആണെന്നതാണ് ചരിത്രം. രാജസ്ഥാൻ 15 മത്സരങ്ങളിൽ ജയിച്ചപ്പോൾ, ഡൽഹി ക്യാപിറ്റൽസ് ജയം നേടിയത് 13 തവണ മാത്രമാണ്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
DC vs RR 2024, IPL Match

നിർണായക പോരാട്ടത്തിൽ റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസും സഞ്ജു സാംസൺ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസും തമ്മിലേറ്റു മുട്ടുകയാണ്

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസും സഞ്ജു സാംസൺ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസും തമ്മിലേറ്റു മുട്ടുകയാണ്. ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിൽ ഇരുവരും സ്ഥാനം പിടിച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി വിക്കറ്റ് കീപ്പർ ബാറ്റർമാരായ രണ്ട് ക്യാപ്ടന്മാർ തമ്മിലുള്ള കൊമ്പുകോർക്കലാണെന്നതും ശ്രദ്ധേയമാണ്.

Advertisment

ഐപിഎല്ലിൽ ഇതുവരെ 28 തവണയാണ് ഇരു ടീമുകളും പരസ്പരം കൊമ്പു കോർത്തത്. ഇതിൽ കൂടുതൽ ജയം നേടിയത് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ആണെന്നതാണ് ചരിത്രം. എന്നാൽ ഇരു ടീമുകളും തമ്മിൽ വലിയ വ്യത്യാസമില്ലെന്നതും ശ്രദ്ധേയമാണ്. രാജസ്ഥാൻ 15 മത്സരങ്ങളിൽ ജയിച്ചപ്പോൾ, ഡൽഹി ക്യാപിറ്റൽസ് ജയം നേടിയത് 13 തവണ മാത്രമാണ്.

ഡൽഹിയുടെ സ്വന്തം തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് ഇന്നത്തെ മത്സരം. ഇവിടെ അവസാനം നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ചിട്ടാണ് ഡൽഹി വരുന്നത്. കൊല്‍ക്കത്തയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. അതേസമയം പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതിന് ആറാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് രാജസ്ഥാനെതിരെ വിജയം അനിവാര്യമാണ്.

Advertisment

പോയിന്റ് നിലയിൽ രണ്ടാമന്മാരായ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന് മുന്നറിയിപ്പ് നൽകാനും ഡൽഹി കോച്ച് റിക്കി പോണ്ടിങ് മറന്നില്ല. "കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഞങ്ങളുടെ തട്ടകത്തില്‍ തിരികെ എത്തിയിരിക്കുകയാണ്. ഇവിടെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടും ഞങ്ങള്‍ ജയിച്ചിട്ടുണ്ട്," പോണ്ടിങ് പറഞ്ഞു.

"ടൂര്‍ണമെന്റില്‍ ഏറ്റവും ശക്തരായ രാജസ്ഥാന്‍ റോയല്‍സിനെയാണ് നേരിടേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ഐപിഎല്ലിൽ ഇതുവരെ കണ്ടതനുസരിച്ച് 40 ഓവറില്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാനായാല്‍ ഞങ്ങളെ തോൽപ്പിക്കുന്നത് കഠിനമായിരിക്കും. ആരെയാണ് നേരിടുന്നത് എവിടെയാണ് കളിക്കുന്നത് എന്നതില്‍ കാര്യമില്ല. ആരെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്," പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Read More Sports News Here

Rajastan Royals IPL 2024 Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: