/indian-express-malayalam/media/media_files/2025/03/25/tOPxK6u2KIjMxjN7vQhW.jpg)
ഡേവിഡ് കാറ്റാല
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഹെഡ് കോച്ചായി സ്പാനിഷ് പരിശീലകന്‍ ഡേവിഡ് കാറ്റാല നിയമിതനായി. സ്പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള മധ്യനിര പ്രതിരോധ താരമായിരുന്ന കറ്റാല യൂറോപ്പിലെ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
സൈപ്രസ് ക്ലബ്ബുകളായ എഇകെ ലർനാക, അപ്പോളോൻ ലിമസോൺ, ക്രൊയേഷ്യൻ ലീഗിലെ എൻകെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേൽ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് കറ്റാല ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഒരു വർഷത്തെ കരാണാണ് ഡേവിഡ് കാറ്റാലയുമായി ബ്ലാസ്റ്റേഴ്സ് ഒപ്പുവച്ചത്.
View this post on InstagramA post shared by Kerala Blasters FC (@keralablasters)
ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കറ്റാല പ്രതികരിച്ചു.
Our new Gaffer lays down a statement of intent 💬#WelcomeDavid#KBFC#KeralaBlasters#YennumYellowpic.twitter.com/V0fP0oyzzt
— Kerala Blasters FC (@KeralaBlasters) March 25, 2025
ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിലേക്കുള്ള യാത്രയില്‍ ഇനി ഒരുമിച്ച് മുന്നേറുമെന്നും വിജയം അർഹിക്കുന്ന ഒരു ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ് എന്നും കറ്റാല പറഞ്ഞു. താരം ഉടൻ ചുമത ഏറ്റെടുക്കുമെന്നാണ് വിവരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.