/indian-express-malayalam/media/media_files/2025/05/03/XpXLzxGfxZ8tVXPSbbZS.jpg)
MS Dhoni, Virat Kohli Photograph: (Screengrab)
RCB vs CSK IPL 2025: ധോണിയും കോഹ്ലിയും ഇന്ന് നേർക്കുനേർ വരുമ്പോൾ വമ്പൻ പോരാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ മഴ ഭീഷണി ആകുമോ എന്ന ആശങ്കയുണ്ട്. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പ്ലേഓഫ് സാധ്യതകളെ അത് എങ്ങനെയാവും ബാധിക്കുക?
വെള്ളിയാഴ്ച മഴയെ തുടർന്ന് ബെംഗളൂരുവിനും ചെന്നൈക്കും നെറ്റ് സെഷനുകൾ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ശനിയാഴ്ചയും മത്സര സമയം മഴ വില്ലനായി എത്തിയേക്കും എന്നാണ് കാലാവസ്ഥാ പ്രവചനം. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 10 മത്സരങ്ങളിൽ ബെംഗളൂരു ഏഴിലും ജയിച്ച് നിൽക്കുകയാണ്.
മുംബൈ ഇന്ത്യൻസിനും ഗുജറാത്ത് ടൈറ്റൻസിനും ബെംഗളൂരുവിനും ഇപ്പോൾ 14 പോയിന്റ് വീതമാണുള്ളത്. ഇന്ന് ചെന്നൈക്കെതിരെ ജയം പിടിച്ചാൽ ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തും. എന്നാൽ മഴയെ തുടർന്ന് ഇന്നത്തെ മത്സരം ഉപേക്ഷിച്ചാൽ അത് ആർസിബിക്ക് തിരിച്ചടിയാവുമോ?
ഇന്നത്തെ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചാൽ ബെംഗളൂരുവിന്റെ പോയിന്റ് 15 ആവും. പ്ലേഓഫ് ഉറപ്പിക്കണം എങ്കിൽ 20 പോയിന്റിലേക്കാണ് ബെംഗളൂരിവിന് എത്തേണ്ടത്. ഇന്നത്തെ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ച് കഴിഞ്ഞാൽ സീസണിൽ പിന്നെ മൂന്ന് മത്സരങ്ങളാണ് ബെംഗളൂരുവിന് മുൻപിലുള്ളത്. ഈ മൂന്ന് കളിയും ജയിച്ചാൽ ബെംഗളൂരിന്റെ പോയിന്റ് 21ലേക്ക് എത്തും.
ഈ മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ തോൽവിയിലേക്ക് വീണാലും 19 പോയിന്റോടെ ആർസിബിക്ക് പ്ലേഓഫിലെത്താൻ സാധ്യതയുള്ളത്. എന്നാൽ രണ്ട് മത്സരങ്ങളിൽ തോറ്റാൽ പ്ലേഓഫ് പ്രവേശനം പ്രയാസമാവാൻ സാധ്യതയുണ്ട്.
എന്നാൽ മഴ നിന്നാൽ പെട്ടെന്ന് തന്നെ സ്റ്റേഡിയം മത്സരത്തിനായി ഒരുക്കാനുള്ള സജ്ജീകരണങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ട്. ലോകത്തിലെ തന്നെ മികച്ച ഡ്രെയിനേജ് ഫെസിലിറ്റികളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലുള്ളത്. മഴ നിന്നാൽ 15-20 മിനിറ്റിനുള്ളിൽ സ്റ്റേഡിയം മത്സരത്തിനായി റെഡിയാക്കാനാവും.
Read More
- GT vs SRH: തോറ്റ് തുന്നം പാടി ഹൈദരാബാദ്; പ്ലേഓഫിനോട് അടുത്ത് ഗുജറാത്ത്
- അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോയ്ക്ക് കോഹ്ലിയുടെ ലൈക്ക്; പിന്നാലെ വിശദീകരണം
- Hardik Pandya IPL: ഏഴ് സ്റ്റിച്ചുകൾ; ഹർദിക് കളിച്ചത് കടുത്ത വേദന വകവയ്ക്കാതെ
- Vaibhav Suryavanshi: വൈഭവിനെ ആകാശത്തോളം പ്രശംസിക്കേണ്ടതില്ല; മുന്നറിയിപ്പുമായി ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.