scorecardresearch

CSK vs RCB: ഇത് അവസാന ധോണി-കോഹ്ലി പോര്? മത്സരം തടസപ്പെടാൻ സാധ്യത

CSK vs RCB IPL 2025: ഋതുരാജിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണി ഏറ്റെടുത്തിട്ടും സീസണിൽ കാര്യമൊന്നും ഉണ്ടായില്ല

CSK vs RCB IPL 2025: ഋതുരാജിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണി ഏറ്റെടുത്തിട്ടും സീസണിൽ കാര്യമൊന്നും ഉണ്ടായില്ല

author-image
Sports Desk
New Update
Virat Kohli | MS Dhoni | IPL 2024

MS Dhoni, Virat Kohli (File Photo)

CSK vs RCB IPL 2025: കോഹ്ലിയും ധോണിയും ഇന്ന് നേർക്കുനേർ വരുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപ്പിച്ച് ആശ്വാസ ജയം ലക്ഷ്യം വയ്ക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരാവട്ടെ ചെന്നൈയെ തോൽപ്പിച്ച് പ്ലേഓഫ് പ്രവേശനം ആഘോഷിക്കാനാണ് സ്വപ്നം കാണുന്നത്. ബെംഗളൂരു-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ ടിക്കറ്റ് ആഴ്ചകൾക്ക് മുൻപേ വിറ്റുപോയതിനാൽ സ്റ്റേഡിയം നിറയുമെന്ന് ഉറപ്പാണ്. 

Advertisment

ഇത് എം എസ് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആണോ എന്ന ചോദ്യം ഉയർന്ന് നിൽക്കുന്നതിനാൽ കോഹ്ലിയും ധോണിയും നേർക്കുനേർ വരുന്ന അവസാന മത്സരവും ആയിരിക്കാം ഇന്നത്തേത്. ഇതും സ്റ്റേഡിയത്തിലേക്ക് ആരാധകരെ എത്തിക്കും. ഋതുരാജിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ധോണി ഏറ്റെടുത്തിട്ടും സീസണിൽ കാര്യമൊന്നും ഉണ്ടായില്ല. 10 കളിയിൽ എട്ടിലും ചെന്നൈ സൂപ്പർ കിങ്സ് തോറ്റു. 

നിലവിൽ 14 പോയിന്റ് ആണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനുള്ളത്. ഇന്ന് ചെന്നൈയെ വീഴ്ത്തിയാൽ ആർസിബിക്ക് 16 പോയിന്റാവും. ഇതോടെ ടോപ് രണ്ടിൽ ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്ക് കടക്കാനും ബെംഗളൂരുവിന് മുൻപിൽ വഴി തെളിയും. 

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സാധ്യത ഇലവൻ

വിരാട് കോഹ്ലി, ബെതൽ, ദേവ്ദത്ത് പടിക്കൽ, രജത് പാടിദാർ, ജിതേഷ് ശർമ, റൊമാരിയെ ഷെഫെർഡ്, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഹെയ്സൽവുഡ്, യഷ് ദയാൽ

ചെന്നൈ സൂപ്പർ കിങ്സ് സാധ്യത ഇലവൻ

Advertisment

ഷെയ്ഖ് റഷീദ്, ആയുഷ് മാത്രേ, സാം കറാൻ, രവീന്ദ്ര ജഡേജ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എം എസ് ധോണി, അൻഷുൽ കാംബോജ്, നൂർ അഹ്മദ്, ഖലീൽ അഹ്മദ്, മതീഷ പതിരാന

പിച്ച് റിപ്പോർട്ട്

ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാലിടറുന്നത് ഈ സീസണിൽ രജത് പാടിദാറിനും സംഘത്തിനും തലവേദനയാണ്. നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റർമാരെ പിന്തുണയ്ക്കുന്നതായിരുന്നു എങ്കിൽ ഇത്തവണ ബോളർമാർക്ക് ഇവിടെ നിന്ന് പിന്തുണ ലഭിക്കുന്നു, പ്രത്യേകിച്ച് സ്പിന്നർമാർക്ക് മധ്യ ഓവറുകളിൽ 

കാലാവസ്ഥാ പ്രവചനം

കോഹ്ലിയും ധോണിയും നേർക്കുനേർ വരുന്ന പോരിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആശങ്ക നൽകുന്ന കാലാവസ്ഥാ പ്രവചനമാണ് വരുന്നത്. മത്സരത്തിന്റെ സമയത്ത് ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. മഴയെ തുടർന്ന് വെള്ളിയാഴ്ച ആർസിബിക്ക് നെറ്റ് സെഷൻ ഉപേക്ഷിക്കേണ്ടി വന്നു. മത്സരത്തിന്റെ സമയത്ത് ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

Read More

IPL 2025 Royal Challengers Bangalore Chennai Super Kings Ipl Chennai Super Kings Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: