scorecardresearch

CSK vs PBKS: ചെപ്പോക്ക് ഇന്നും ചെന്നൈയെ ചതിക്കുമോ? പഞ്ചാബിനെതിരെ തോറ്റാൽ പുറത്ത്

CSK vs PBKS IPL 2025: മുംബൈ ഇന്ത്യൻസിനെ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സ് തോൽപ്പിച്ചതിന് ശേഷം സ്വന്തം മണ്ണിൽ ധോണിയും കൂട്ടരും ആടി ഉലയുകയായിരുന്നു

CSK vs PBKS IPL 2025: മുംബൈ ഇന്ത്യൻസിനെ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സ് തോൽപ്പിച്ചതിന് ശേഷം സ്വന്തം മണ്ണിൽ ധോണിയും കൂട്ടരും ആടി ഉലയുകയായിരുന്നു

author-image
Sports Desk
New Update
Chennai Super Kings Vs KKR

Chennai Super Kings Vs KKR Photograph: (CSK, Instagram)

CSK vs PBKS IPL 2025: ചെന്നൈ സൂപ്പർ കിങ്സിന്റെ ഉരുക്കു കോട്ട എതിരാളികൾ തകർക്കുന്നതാണ് ഈ സീസണിൽ കണ്ടത്. ചെപ്പോക്കിൽ ഈ സീസണിൽ ഇതുവരെ നാല് ടീമുകൾ ജയം പിടിച്ചു കഴിഞ്ഞു. പഞ്ചാബ് കിങ്സും ചെപ്പോക്കിൽ വിജയക്കൊടി പാറിച്ചാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ പൂർണമായും അസ്തമിക്കും. 

Advertisment

ആർസിബി, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, ഹൈദരാബാദ് ടീമുകളാണ് ചെപ്പോക്കിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചത്. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സ് തോൽപ്പിച്ചതിന് ശേഷം സ്വന്തം മണ്ണിൽ ധോണിയും കൂട്ടരും ആടി ഉലയുകയായിരുന്നു. 

പ്രഭ്സിമ്രാൻ സിങ്, പ്രിയാൻഷ് ആര്യ എന്നീ ഓപ്പണർമാരിലാണ് പഞ്ചാബ് കിങ്സ് പ്രധാനമായും ആശ്രയിക്കുന്നത്. മധ്യനിരയിൽ മാക്സ്വെല്ലിനും ഇൻഗ്ലിസിനും തിളങ്ങാൻ സാധിച്ചിട്ടില്ല. കൊൽക്കത്തക്കെതിരെ ജാൻസനെ അഞ്ചാം സ്ഥാനത്ത് ഇറക്കി പഞ്ചാബ് കിങ്സ് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചെപ്പോക്കിൽ കഴിഞ്ഞ സീസണിൽ സെഞ്ചുറി നേടിയ സ്റ്റൊയ്നിസിനെ പഞ്ചാബ് ഇന്ന് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. 

21 കളിക്കാരെയാണ് ചെന്നെ സൂപ്പർ കിങ്സ് ഈ സീസണിൽ ഇതുവരെ കളിപ്പിച്ചത്. പ്ലേഓഫ് സാധ്യത അകന്ന് നിൽക്കുന്നതിനാൽ ഇതുവരെ കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങളെ ചെന്നൈ സൂപ്പർ കിങ്സ് പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. ആയുഷ് മാത്രേയും ഡെവാൾഡ് ബ്രെവിസും കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്തി കഴിഞ്ഞു. 

Advertisment

നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ് കിങ്സ്. ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് എത്താൻ പഞ്ചാബിന് സാധിക്കും. ഒൻപത് മത്സരങ്ങളിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിനുള്ളത് നാല് പോയിന്റ് മാത്രം. 

പഞ്ചാബ് കിങ്സ് സാധ്യത പ്ലേയിങ് ഇലവൻ

പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ്, ശ്രേയസ് അയ്യർ, ജോഷ് ഇൻഗ്ലിസ്, നെഹാൽ വധേര, ശശാങ്ക് സിങ്, മാക്സ്വെൽ,  അസ്മതുള്ള ഒമർസായി, മാർകോ ജൻസൻ, അർഷ്ദീപ് സിങ്, ചഹൽ

ചെന്നൈ സൂപ്പർ കിങ്സ് സാധ്യത ഇലവൻ

ഷെയ്ഖ് റഷീദ്, അയൂഷ് മാത്രേ, ദീപക് ഹൂഡ, സാം കറാൻ, രവീന്ദ്ര ജഡേജ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, എം എസ് ധോണി, നൂർ അഹ്മദ്, ഖലീൽ അഹ്മദ്, മതീഷ പതിരാന

പിച്ച് റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിങ്സിന് പോലും പിടിതരാതെ നിൽക്കുന്നതാണ് ചെപ്പോക്കിലെ പിച്ച്. ചെന്നൈ സൂപ്പർ കിങ്സ് - പഞ്ചാബ് കിങ്സ് മത്സരത്തിൽ ടോസ് നേടുന്ന ടീം ചെയ്സിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. 

Read More

Ms Dhoni IPL 2025 Punjab Kings Chennai Super Kings

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: