scorecardresearch

വിരമിക്കാൻ കുടുംബം പറയുന്നു; എനിക്ക് 1000 ഗോളുകൾ വേണം; കാരണം പറഞ്ഞ് റൊണാൾഡോ

Cristiano Ronaldo 1000 Goals: നീ വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. എന്തിനാണ് 1000 ഗോളുകൾ സ്കോർ ചെയ്യാൻ നീ ആഗ്രഹിക്കുന്നത് എന്നാണ് അവരുടെ ചോദ്യം.

Cristiano Ronaldo 1000 Goals: നീ വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. എന്തിനാണ് 1000 ഗോളുകൾ സ്കോർ ചെയ്യാൻ നീ ആഗ്രഹിക്കുന്നത് എന്നാണ് അവരുടെ ചോദ്യം.

author-image
Sports Desk
New Update
Cristiano Ronaldo Portugal Nations League

Cristiano Ronaldo, Instagram

Cristiano Ronaldo 1000 Goals: 1000 കരിയർ ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലേക്ക് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. 1000 ഗോളുകൾ എന്ന നേട്ടം വേണ്ടെന്ന് വെച്ച് ബൂട്ടഴിക്കാനാണ് കുടുംബം തന്നോട് ആവശ്യപ്പെടുന്നത് എന്ന് റൊണാൾഡോ പറയുന്നു. എന്നാൽ വിരമിക്കുന്ന സമയം തനിക്ക് എല്ലാ അർഥത്തിലും സംതൃപ്തി അനുഭവപ്പെടണം എന്നതിനാലാണ് 1000 ഗോളുകൾ തികയ്ക്കാൻ ആഗ്രഹിക്കുന്നതെന്ന് റൊണാൾഡോ പറഞ്ഞു. 

Advertisment

" ആളുകൾ, പ്രത്യേകിച്ച് എന്റെ കുടുംബം പറയുന്നത് കരിയർ അവസാനിപ്പിക്കാനുള്ള സമയമായി എന്നാണ്. നീ വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. എന്തിനാണ് 1000 ഗോളുകൾ സ്കോർ ചെയ്യാൻ നീ ആഗ്രഹിക്കുന്നത് എന്നാണ് അവരുടെ ചോദ്യം. പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല. ഇപ്പോഴും എനിക്ക് നന്നായി കളിക്കാനാവുന്നു. എന്റെ ക്ലബിനേയും ദേശിയ ടീമിനേയും ഞാൻ സഹായിക്കുന്നു. പിന്നെ എന്തുകൊണ്ട് എനിക്ക് മുൻപോട്ട് പോയിക്കൂടാ?" കാനൽ 11ൽ സംസാരിക്കുമ്പോൾ റൊണാൾഡോ പറഞ്ഞു. 

Also Read: Cristiano Ronaldo: വിഡ്ഡികൾക്ക് ഫുട്ബോൾ അറിയില്ല; കലിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

"പൂർണ സംതൃപ്തിയോടെ എനിക്ക് വിരമിക്കണം. കാരണം എന്റെ എല്ലാം ഞാൻ ഫുട്ബോളിനാണ് നൽകിയത്. അധികം വർഷങ്ങൾ മുൻപിൽ ഇല്ല എന്ന് എനിക്ക് അറിയാം. പക്ഷേ ഉള്ള കുറച്ച് വർഷങ്ങൾ ഞാൻ ഏറ്റവും ആസ്വദിച്ച് തന്നെ കളികും." 1000 കരിയർ ഗോളുകളുമായി ചരിത്രമെഴുതാൻ റൊണാൾഡോയ്ക്ക് ഇനി 54 ഗോളുകൾ കൂടിയാണ് വേണ്ടത്. 

Advertisment

Also Read: റൊണാൾഡോ വിവാഹിതനാവുന്നു; മോതിരത്തിന്റെ വില; വിരലിൽ ശസ്ത്രക്രിയ വേണം -Cristiano Ronaldo

"ഞാൻ പലപ്പോഴും പറയാറുണ്ട്, എനിക്ക് സാധിക്കുമായിരുന്നു എങ്കിൽ ഞാൻ ദേശിയ ടീമിന് വേണ്ടി മാത്രമേ കളിക്കുമായിരുന്നുള്ളു. മറ്റൊരു ക്ലബിന് വേണ്ടിയും കളിക്കില്ല. കാരണം ദേശിയ ടീമിന് വേണ്ടി കളിക്കുക എന്നതാണ് ഒരു ഫുട്ബോൾ താരത്തിന് പരിപൂർണത നൽകുന്നത്. ദേശിയ ടീമിന് വേണ്ടി കളിക്കാനായത് വലിയ ബഹുമതിയാണ്. പോർച്ചുഗലിന്റെ അടുത്ത മത്സരത്തിൽ ജയിക്കാനാവും എന്നും ലോകകപ്പിന് യോഗ്യത നേടാനാവുമെന്നും പ്രതീക്ഷിക്കുന്നു. ലോകകപ്പ് വിജയിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. എന്നാൽ ഒരു സമയം ഒരു ചുവട് വെച്ചാണ് ഞങ്ങൾ മുൻപോട്ട് പോകുന്നത്," റൊണാൾഡോ പറഞ്ഞു. 

Also Read: Cristiano Ronaldo: എന്റെ പിതാവിനേക്കാൾ മികച്ചത് ലാമിൻ യമാൽ; ക്രിസ്റ്റ്യാനോ ജൂനിയർ

അടുത്ത ആഴ്ച ഹംഗറിക്ക് എതിരെയാണ് പോർച്ചുഗലിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം. അതിന് ഇടയിലാണ് ക്ലബ് ഫുട്ബോൾ മതിയാക്കി ദേശിയ ടീമിന് വേണ്ടി മാത്രമായി കളിക്കും എന്ന സൂചന റൊണാൾഡോ നൽകുന്നത്. 

Read More: Cristiano Ronaldo: പ്രതിദിന വേതനം 5 കോടി; ക്ലബിന്റെ ഷെയർ; സ്വകാര്യ ജെറ്റ്; ഞെട്ടിക്കുന്ന കരാർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: