scorecardresearch

റൊണാൾഡോ വിവാഹിതനാവുന്നു; മോതിരത്തിന്റെ വില; വിരലിൽ ശസ്ത്രക്രിയ വേണം -Cristiano Ronaldo

Cristiano Ronaldo proposes Georgina: കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജീനയെ ഒടുവിൽ ഔദ്യോഗികമായി തന്റെ ജീവിത സഖിയാക്കുകയാണ്

Cristiano Ronaldo proposes Georgina: കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജീനയെ ഒടുവിൽ ഔദ്യോഗികമായി തന്റെ ജീവിത സഖിയാക്കുകയാണ്

author-image
Sports Desk
New Update
Cristiano Ronaldo proposes to Georgina Rodríguez

Cristiano Ronaldo proposes to Georgina Rodríguez: (Source: Georgina Rodríguez, Instagram)

Cristiano Ronaldo proposes to Georgina Rodríguez: ഒടുവിൽ ജോർജീനയോട് പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആ ചോദ്യം എത്തി, 'വിൽ യു മാരി മീ'? റൊണാൾഡോയുടെ ഹൃദയം കവർന്ന ജോർജീനയുടെ മറുപടി ഇങ്ങനെ, "യെസ്, ഈ ജീവിതത്തിലും ഇനിയുള്ള എല്ലാ ജന്മങ്ങളിലും," റൊണാൾഡോയുടെ കൈ ഒപ്പം ചേർത്ത് പിടിച്ച് എൻഗേജ്മെന്റ് റിങ് ചിത്രം പങ്കുവെച്ച് ജോർജീന റോഡ്രിഗസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

Advertisment

ഒൻപത് വർഷത്തോളമായി റൊണാൾഡോയ്ക്കൊപ്പം ജോർജീനയുണ്ട്. ജോർജീനയെ റൊണാൾഡോ വിവാഹം കഴിക്കുമോ അതോ ഇരുവരും വേർപിരിയുമോ എന്ന ചോദ്യം ഫുട്ബോൾ ലോകത്തിന് ഇടയിലുണ്ടായിരുന്നു. എന്നാൽ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജീനയെ ഒടുവിൽ ഔദ്യോഗികമായി തന്റെ ജീവിത സഖിയാക്കുകയാണ്. 

Also Read: Cristiano Ronaldo: എന്റെ പിതാവിനേക്കാൾ മികച്ചത് ലാമിൻ യമാൽ; ക്രിസ്റ്റ്യാനോ ജൂനിയർ

Advertisment

ജോർജീനയാണ് ഇവരുടെ എൻഗേജ്മെന്റ് കഴിഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ജോർജീനയുടെ ഈ സോഷ്യൽമീഡിയ പോസ്റ്റ് വൈറലാവുകയും ഇരുവർക്കും ആശസകൾ ഒഴുകുകയുമാണ്. ജോർജീനയോട് വിവാഹാഭ്യർഥന നടത്തി റൊണാൾഡോ അണിയിച്ച മോതിരവും ഇപ്പോൾ ലോകത്തെ ചർച്ചാ വിഷയമാണ്. 

റൊണാൾഡോ ജോർജീനയ്ക്ക് നൽകിയ ഡയമണ്ട് മോതിരത്തിന്റെ വില?

ജ്വല്ലറി ഇൻഫ്ളുയൻസറായ ജൂലിയ ചേഫ് ജോർജീനിയുടെ ഈ ഡയമണ്ട് മോതിരത്തിന്റെ പ്രത്യേകതയും വിലയും വിവരിക്കുന്നത് ഏവരേയും ഞെട്ടിക്കുന്നതാണ്. "35 കാരറ്റ് വരുന്ന ഓവൽ ഷെയ്പ്പിലെ, ഡി ഫ്ളോവ്ലെസ് ഡയമണ്ട് റിങ് ആണ് ഇത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വളരെ വിരളമായി മാത്രം ലഭ്യമായതുമായ റിങ് ആണ് വിവാഹാഭ്യർഥന നടത്തി റൊണാൾഡോ ജോർജീനയെ അണിയിച്ചത്", ജൂലിയ പറഞ്ഞു.  ജോർജീന എത്രമാത്രം സ്പെഷ്യൽ ആണ് തനിക്ക് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിലൂടെ വ്യക്തമാക്കുന്നു. 

Also Read: Cristiano Ronaldo: പ്രതിദിന വേതനം 5 കോടി; ക്ലബിന്റെ ഷെയർ; സ്വകാര്യ ജെറ്റ്; ഞെട്ടിക്കുന്ന കരാർ

25 കോടി രൂപയ്ക്ക് അടുത്ത് വില

ഒൻപത് വർഷം ആണ് ഈ മോതിരത്തിനായി ജോർജീന കാത്തിരുന്നത്. ജോർജീന ഇത് അർഹിക്കുന്നു. 25 കോടി രൂപയ്ക്ക് അടുത്താണ് ഈ ഡയമണ്ട് മോതിരത്തിന്റെ വില വരുന്നത്. സോത്ബി വിൽക്കുന്ന 35 കാരറ്റ് ഡി-വിവിഎസ് ടൈപ്പ്, എമറാൾഡ് കട്ട് ഡയമണ്ടിനോട് സാമ്യമുള്ളതാണ് ജോർജീനയുടെ ഈ ഡയമണ്ട് റിങ്. എന്നാൽ ജോർജീനയുടേത് സോത്ബിയുടേതിനേക്കാൾ ഏറെ വിലപിടിപ്പുള്ളതാണ് എന്ന് ജൂലിയ പറഞ്ഞു. 

വിരലിന് ശസ്ത്രക്രിയ വേണ്ടിവരും

"ജോർജീനയ്ക്ക് റൊണാൾഡോ നൽകിയ ഈ ഡയമണ്ട് റിങ്ങിന്റെ മൂല്യം എത്ര വലുതാണ് എന്ന് വ്യക്തമാക്കുന്ന കാര്യങ്ങൾ ഇനിയുമുണ്ട്. ഈ ഡയമണ്ട് റിങ് എല്ലാ ദിവസവും കയ്യിൽ അണിയണം എങ്കിൽ വിരലിൽ അതിനനുസരിച്ചുള്ള മാറ്റം വരുത്താനായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട് . 100 പൗണ്ടിന്റെ കെറ്റിൽബെൽ എല്ലാ ദിവസവും നിങ്ങളുടെ വിരലിൽ ഇടേണ്ട അവസ്ഥ ആലോചിച്ച് നോക്കു. വേദനിപ്പിക്കുന്നതാണ് അത്. പക്ഷേ അതിന് വലിയ വിലയുണ്ട്," ജ്വല്ലറി ഇൻഫ്ളുവൻസറായ ജൂലിയ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. 

Also Read; Cristiano Ronaldo: റൊണാൾഡോയുടെ പക്കലുള്ള ഏറ്റവും വിലയേറിയ വസ്തു ഏതെന്ന് അറിയുമോ?

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീനയും 2016ലാണ് ഡേറ്റ് ചെയ്യാൻ ആരംഭിക്കുന്നത്.റൊണാൾഡോ റയൽ മാഡ്രിഡിൽ കളിക്കുന്ന സമയത്ത് മാഡ്രിഡിലെ ഒരു കടയിൽ വെച്ചാണ് ഇരുവരും ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. പിന്നാലെ അത് പ്രണയമായി വളർന്നു.  അഞ്ച് കുട്ടികളാണ് റൊണാൾഡോയ്ക്കുള്ളത്. ഇതിൽ രണ്ട് കുട്ടികളാണ് ജോർജീന റോഡ്രിഗസിൽ നിന്നുള്ളത്. 

അഞ്ച് മക്കളേയും ജോർജീനയാണ് നോക്കുന്നത്. ഇവർ പങ്കുവെകുന്ന സോഷ്യൽ മീഡിയോ പോസ്റ്റുകളിൽ  റൊണാൾഡോയും ജോർജീനയും കുട്ടികളും ഒരുമിച്ച് സമയം പങ്കുവെച്ച് അവധിക്കാലം ആഘോഷമാക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്ത് വരാറുള്ളത്. 2022ൽ ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷത്തിലൂടെയാണ് ജോർജീനയും റൊണാൾഡോയും കടന്ന് പോയത്. ഇരട്ട കുട്ടികളിൽ ഒരു കുഞ്ഞ് ജനന സമയത്ത് മരിക്കുകയായിരുന്നു. ഈ സമയം ഫുട്ബോൾ ലോകം മുഴുവൻ റൊണാൾഡോയ്ക്കും കുടുംബത്തിനുമൊപ്പം നിന്നു. 

Read More: Cristiano Ronaldo: കാലിൽ നെയിൽ പോളിഷ് അടിച്ച് റൊണാൾഡോ; കാരണം തിരഞ്ഞ് ആരാധകർ

Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: