/indian-express-malayalam/media/media_files/2025/06/08/1BQsUf4g1TmUlWKOegPo.jpg)
Cristiano Ronaldo, Lamine Yamal, Ronaldo Jr: (Cristiano Ronaldo, Lamine Yamal, Instagram)
നിലവിൽ തന്റെ പിതാവ് ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ നന്നായി കളിക്കുന്നത് ബാഴ്സയുടെ സ്പാനിഷ് താരം ലാമിൻ യമാലാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ. അമേരിക്കൻ സ്ട്രീമർ റാകായുടെചോദ്യത്തിന് മറുപടിയായാണ് ക്രിസ്റ്റ്യാനോ ജൂനിയറിന്റെ വാക്കുകൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ ലാമിൻ യമാൽ മികവ് കാണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോ ജൂനിയർ നൽകിയ മറുപടി ഇങ്ങനെ, "നിലവിൽ അതെ, പക്ഷേ ഇതുവരെ ലാമിൻ യമാൽ ഒന്നും ജയിച്ചിട്ടില്ലല്ലോ," ക്രിസ്റ്റ്യാനോ ജൂനിയർ പറഞ്ഞു.
🚨”Lamine Yamal is better than Cristiano Ronaldo.”
— The Screenshot Lad (@thescreenlad) July 14, 2025
🎙️ Cristiano Jr.: "Right now? Yeah, Lamine is good, but he hasn’t won anything yet."
pic.twitter.com/SlM3bh6BNF
എന്നാൽ ലാമിൻ യമാൽ ഇതിനോടകം രണ്ട് ലാ ലീഗ കിരീടങ്ങൾ നേടി. റയൽ മാഡ്രിഡിനൊപ്പം ഇതേ സമയം റൊണാൾഡോയും നേടിയത് രണ്ട് ലാ ലീഗ കിരീടങ്ങളായിരുന്നു. അടുത്തിടെ ലാമിൻ യമാലിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രശംസിച്ചിരുന്നു.
Also Read: പി.എസ്.ജിയെ അട്ടിമറിച്ച് ക്ലബ് ലോക കപ്പ് കിരീടം ചെൽസിക്ക്
"എന്റെ മകനും ലാമിൻ യമാലും കാണാൻ ഒരേപോലെയാണ്. അവരുടെ സ്കിൻ കളർ, ഹെയർസ്റ്റൈൽ എല്ലാം ഒരുപോലെയാണ്. മൂന്ന് വയസിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. എനിക്ക് ലാമിൻ യമാലിനെ ഒരുപാട് ഇഷ്ടമാണ്. എന്റെ മകനും ലാമിൻ യമാലിനെ ഒരുപാട് ഇഷ്ടപ്പെടുന്നു," ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
Also Read: 500 റോൾസ് റോയ്സ് വാങ്ങാം; അല്ലെങ്കിൽ ഒരു കരീബിയൻ ദ്വീപ്; സമ്മാനത്തുക ഞെട്ടിക്കുന്നത്
നേഷൻസ് ലീഗ് ഫൈനലിൽ സ്പെയ്നിനെ നേരിടും മുൻപാണ് റൊണാൾഡോയിൽ നിന്ന് ലാമിൻ യമാലിനെ പ്രശംസിച്ചുള്ള വാക്കുകൾ വന്നത്. ഈ വാക്കുകൾ ആരാധകരുടെ കയ്യടി നേടിയിരുന്നു. തന്റെ മകനോടുള്ള വാത്സല്യം പോലെ തന്നെയാണ് റൊണാൾഡോയ്ക്ക് ലാമിൻ യമാലിനോടും എന്നാണ് ആരാധകർ പറയുന്നത്.
Also Read: Cristiano Ronaldo: റൊണാൾഡോയ്ക്കെതിരെ ചെസ് കളിക്കണം; കാൾസന്റെ വെല്ലുവിളി
"വളരെ നന്നായാണ് ലാമിൻ യമാൽ കളിക്കുന്നത്. തന്റെ കഴിവിന്റെ എല്ലാ ആനുകൂല്യവും ലാമിൻ യമാൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ആ കുട്ടി വളരട്ടെ. അധികം സമ്മർദം അവന് മേൽ നൽകാതിരിക്കുക. അവൻ എന്താണോ അതായിരിക്കട്ടെ. നന്നായി വളരട്ടെ. അവന്റെ മേലുള്ള സമ്മർദം ഇല്ലാതാക്കുക. കഴിവിന്റെ കാര്യത്തിൽ അവന് ഒരു കുറവും അല്ല," റൊണാൾഡോ പറഞ്ഞു.
Read More: ഏഴ് താരങ്ങളെ ഡ്രിബിൾ ചെയ്ത് മെസി; 2007ലെ അത്ഭുത ഗോൾ പോലൊന്ന് വീണ്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us